Chapter Title : എന്റെ സ്വന്തം ദേവൂട്ടി 3 [Trollan]
ഞാൻ ഒന്ന് പേടിച്ചു ഇരുന്നു.
ഇങ്ങോട്ട് വന്നപ്പോൾ ഇരുട്ടും നല്ല മഴയും ആയത് കൊണ്ട് അങ്ങനെ കാണാൻ പറ്റി ഇല്ലായിരുന്നു. പക്ഷേ നല്ല മഴയും മൊത്തത്തിൽ മുങ്ങി കിടക്കുന്ന സ്ഥലവും കുത്തി ഒഴുകുന്ന നദിയും കണ്ടപ്പോൾ എനിക്ക് ഒരു പേടി. ഇവളെയും കൊണ്ട് ബൈക്ക് ഇരുന്നോടം വരെ എത്തുമോ എന്ന് ഉള്ള പേടി.
അവൾ പറയാൻ തുടങ്ങി.
"ഹരി പേടി ആകുന്നാടാ "
നല്ല മഴ അപ്പോഴും പെയ്തു കൊണ്ട് ഇരിക്കുന്നു. വെളിച്ചം മൊത്തം വ്യാപിക്കാൻ വേണ്ടി കുറച്ച് നേരം നോക്കി നിന്നാ ശേഷം. അവളോട് പറഞ്ഞു.
"മരിക്കുവാണേൽ ഒരുമിച്ച്.
വാ ഇറങ്ങാം "
അത് കേട്ടത്തോടെ അവൾക്കും എന്തോപോലെ. ആ നനഞ്ഞുചുരിദാർ പൊതിഞ്ഞ ശരീരവും വെളുത്ത മുഖവും നനഞ്ഞു മഴയിലൂടെ വെള്ളം ഇറ്റ് വിഴുന്ന മുടിയും ആയി എന്നെ നോക്കി നിൽക്കുന്ന അവളെ ആണ് ഞാൻ കണ്ടത്.
രാത്രി മുതൽ മഴ നനഞു പാവം ഇവിടെ കയറി ഇരിക്കുവാ എന്ന് എനിക്ക് മനസിലായിരുന്നു ഞാൻ ഇവിടെ എത്തിയപ്പോൾ ഉള്ള കാഴ്ച കണ്ടപ്പോൾ തന്നെ.
പിന്നെ ഒന്നും നോക്കി ഇല്ലാ അവളെ വെള്ളത്തിലേക് എടുത്തു ചാടി. ബാഗിൽ നിറച്ച കുപ്പികളുംഎല്ലാം അവളെ പൊങ്ങി കിടക്കാൻ കഴിയുന്നുണ്ട് എന്ന് മനസിലാക്കിയ ഞാനും അവളുടെ ഒപ്പം ചാടി അവളെയും വലിച്ചു കൊണ്ട് ഞാൻ നിന്തി. കുറച്ച് നേരം ഞങ്ങൾ മരങ്ങളിൽ പിടിച്ചു നിന്ന് എന്നിട്ട് ക്ഷീണം മാറിയപ്പോൾ അവളെയും താങ്ങി നിന്തി കൊണ്ട് ഇരുന്നു. ഇവളെയും അനോഷിച്ചു ഞാൻ ഇത്രയും ദൂരം നിന്തി എന്ന് ഒര്കുമ്പോൾ എനിക്ക് വിശോസിക്കാൻ കഴിയുന്നില്ലായിരുന്നു.
💬 Comments
View all comments