Chapter Title : എന്റെ സ്വന്തം ദേവൂട്ടി 4 [Trollan]
ഇനി നിന്നെ ഒറ്റക് അല്ലാ ഞാനും ഉണ്ട് കൂടെ.
എന്നാലും അന്ന് കല്യാണം മുടക്കാൻ എന്ത് അഭിനയം ആയിരുന്നു. വെറുതെ കാവ്യാ പറഞ്ഞപോലെ അനോഷിച്ചിട്ട് വരാൻ വന്നാ എനിക്ക് നാട്ടുകാർ നോക്കാൻ വേണ്ടി ഒരു സാധനത്തെ പാക്ക് ചെയ്തു തന്നു.
എനിക്ക് കാണേണ്ടത് ഒരു ചേട്ടനെ ആണ് പ്രായപൂർത്തി അല്ല എന്ന് കാല് പിടിച്ചു പറഞ്ഞിട്ട് വിട്ടില്ല ആ ചേട്ടനും ചേച്ചിയും."
ദേവിക ചിരിച്ചിട്ട്.
"ഞാൻ ഒറ്റക്ക് എടുക്കേണ്ടി വരും എന്ന് വെച്ചപ്പോൾ നാട്ടുകാർ മൊത്തം സപ്പോർട്ട് നിന്നത് കണ്ടോടാ."
"ഓ
ഞാൻ പാവം ആയി പോയി "
പക്ഷേ കാവ്യായോട് എല്ലാം പറയണം എന്ന് അവളും ഞാനും തീരുമാനിച്ചതാ. കാരണം അവൾക് ഡൌട് ഉണ്ട് ഞങ്ങളിൽ ഉണ്ടായ മാറ്റത്തിൽ.
അവളെ ഹോസ്റ്റലിൽ കൊണ്ട് വിട്ടേച് ഞാൻ പോന്നു. വൈകുന്നേരം വിളിക്കം എന്ന് പറഞ്ഞു. പിന്നെ അവളെ ഹോസ്റ്റലിലേക് കയറ്റി വിട്ട്.
അവൾ പോകുമ്പോൾ ഞാൻ മനസിൽ ഒന്ന് കരുതി ഇരുന്നു ഇവളെ ഇനി ആർക്കും വിട്ട് കൊടുക്കില്ല എന്ന്.
തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ വിഷമിച്ചു ഇരിക്കുവായിരുന്നു.
"എന്ത് പറ്റി എന്റെ തള്ളക് "
"എടാ അവളെ കൊണ്ട് വിട്ടോ?"
"എന്ത്യേ വേണ്ടായിരുന്നോ. എന്നാ ഞാൻ കെട്ടികൊണ്ട് ഇങ് പോരാം. ഞങ്ങൾക് ഉള്ള ചെലവ് ഇങ് തന്നാൽ മതി."
"എടാ മോനെ.
ഒരു അമ്മ ഒരിക്കലും ഇങ്ങനെ ഒന്നും പറയുന്നത് ശെരി അല്ലാ എന്ന് എനിക്ക് അറിയാം "
"എന്ത്?"
"മോന് അവളെ എങ്ങനെ എങ്കിലും വളച്ചു കെട്ടികൊണ്ട് വരാമോ.
എനിക്ക് അവളെ ഇഷ്ടപ്പെട്ടു പോയടാ.
💬 Comments
View all comments