Chapter Title : എന്റെ സ്വന്തം ദേവൂട്ടി 7 [Trollan]
"അങ്ങനെ വാ എന്റെ കാവ്യാ കുട്ടി."
ഞങ്ങൾ എല്ലാവരും ഫുഡ് കഴിച്ചു കഴിഞ്ഞു.
ടീച്ചറെ ഒക്കെ വിളിച്ചു.
അപ്പോഴാണ് അമ്മ ദേവിക യെ വിളിക്കുന്നത്.
"എടാ മിണ്ടാതെ ഇരിക്കണം അമ്മ ആണ് വിളിക്കുന്നെ."
അവൾ ഫോൺ സ്പീക്കർ ഇട്ട് ബെഡിൽ വെച്ച്.
"ഹലോ ദേവിക മോൾ അല്ലെ?"
"അതേ അമ്മേ."
"എങ്ങനെ ഉണ്ട് ടൂർ ഒക്കെ പോയിട്ട് "
ഞാൻ മനസിൽ പറഞ്ഞു. രാവിലെ തന്നെ എന്നെ വിളിക്കാതെ അമ്മ ദേവികയെ വിളിക്കുന്നുണ്ടല്ലോ. ഇപ്പൊ എനിക്ക് ഒരു വിലയും ഇല്ലേ. ഇനി ഇവളെ കൊണ്ട് വീട്ടിൽ ചെന്നാൽ എന്നെ അമ്മ കറിവേപ്പില ടെ വിലയാ കൊടുക്കുള്ളു ആയിരിക്കും.
"അത് അമ്മേ. ഞാൻ ഹോസ്പിറ്റൽ ആണ്. പനി വന്നു.
എന്നെയും കാവ്യാ യെയും........
(അപ്പൊ തന്നെ കൈ കൊണ്ട് ഞാൻ അംഗ്യം കാണിച്ചു ഞാൻ ഇല്ലാ എന്ന് )
ഹോസ്പിറ്റൽ വിട്ട ശേഷം അവർ ട്രിപ്പ് തുടർന്നു."
" നിങ്ങളെ ഒറ്റക്ക് ഇട്ടേച്ചോ. "
"കുഴപ്പമില്ല അമ്മേ പനി ഒക്കെ മാറി ഇനി അവർ വൈകുന്നേരം വന്നു പിക്ക് ചെയ്തു ഞങ്ങൾ കോളേജിലേക് മടങ്ങും."
"ആം.
ഹരി ഒന്നും ഇറങ്ങില്ലെ?"
"അവൻ ഒക്കെ ടൂർന്റെ ഹാങ്ങ് ഓവർൽ അവരുടെ കൂടെ പോയി അമ്മേ."
അത് എനിക്ക്ട്ട് വെച്ചാ പണി ആണെന്ന് അവൾ എന്റെ നേരെ ചിരിച്ചു കാണിച്ചു.
"എന്നാ ശെരി മോളെ റസ്റ്റ് എടുത്തോ. കാവ്യാ മോളുടെ കൈയിൽ കൊടുക്കാമോ."
"ആ അമ്മേ."
"മോളെ പൈസ എന്നെങ്കിലും വേണോ. വേണേൽ ഗൂഗിൾ പേ വഴി ഹരിയെ കൊണ്ട് അയപ്പിച്ചോളം.
💬 Comments
View all comments