Chapter Title : എന്റെ സ്വന്തം മമ്മി 2 [ഹസ്ന]
നീ അത് വേഗം ചെയ്യ്. എനിക്ക് വല്ലാത്ത പേടിയാകുന്നു. എന്റെ കാലിലെ വേദന കാരണം എനിക്ക് ശരിക്ക് നടക്കാൻ പോലും പറ്റുന്നില്ല. അമ്മ ചോദിച്ചപ്പോൾ ഞാൻ വഴുതിവീണതാണെന്ന് കള്ളം പറഞ്ഞു ഒപ്പിച്ചു."
ദീപു: "സാരമില്ലെടാ, നീ കുറച്ചു വോളിനി സ്പ്രേ അടിച്ച് വിശ്രമിക്ക്. ഞാൻ ഇത് ഇപ്പോൾത്തന്നെ ലോക്ക് ചെയ്യാം."
അവൻ ഫോൺ കട്ട് ചെയ്ത് വേഗത്തിൽ സ്ക്രീനിൽ വിരലുകൾ ചലിപ്പിക്കാൻ തുടങ്ങി. ഞാൻ വാതിൽക്കൽ നിന്നും പതുക്കെ മാറി ഹാളിലേക്ക് നടന്നു. കുട്ടികൾ രണ്ടുപേരും അർജുന്റെ ഭീഷണിയിൽ വല്ലാതെ ഭയന്നിരിക്കുകയാണ്.
അതോടൊപ്പം ആ വീഡിയോ അവർക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണെന്നും എനിക്ക് മനസ്സിലായി.
ദീപു ആ വീഡിയോ ഡിലീറ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല.
അവൻ അത് തന്റെ ഫോണിലെ 'പ്രൈവറ്റ് സേഫ്' ലോക്കിലേക്ക് മാറ്റുകയാണ് ചെയ്യുന്നത്. ഒരിക്കൽ അതിലേക്ക് മാറ്റി പാസ്വേഡ് സെറ്റ് ചെയ്താൽ പിന്നെ എനിക്ക് അത് തുറക്കാൻ കഴിയില്ല. അതിനു മുൻപ് എനിക്ക് ആ ഫോൺ ഒരിക്കൽ കൂടി കയ്യിൽ കിട്ടണം.
ഞാൻ പതുക്കെ അടുക്കളയിലേക്ക് ചെന്ന് ദീപുവിന് കുടിക്കാൻ ഒരു കപ്പ് ചായ തയ്യാറാക്കി. അവന്റെ തലവേദനയ്ക്കും തളർച്ചയ്ക്കും അതൊരു ആശ്വാസമായിരിക്കും എന്ന് കരുതിയാണ് ഞാൻ അത് ചെയ്തത്. ചായക്കപ്പും കൊണ്ട് ഞാൻ വീണ്ടും അവന്റെ മുറിയുടെ വാതിൽക്കൽ എത്തി പതുക്കെ മുട്ടി.
ഞാൻ: "ദീപു... മോൻ ഉണർന്നോ? ദാ ചായ കുടിക്ക്."
ദീപു പെട്ടെന്ന് ഫോൺ ബെഡ്ഷീറ്റിനടിയിലേക്ക് ഒളിപ്പിച്ചുകൊണ്ട് എന്നെ നോക്കി ഒന്നു കള്ളച്ചിരി ചിരിച്ചു: "ആ മമ്മി... ഞാൻ എഴുന്നേറ്റു."
ഞാൻ ഒന്നും അറിയാത്ത മട്ടിൽ അവന് നേരെ ചായക്കപ്പ് നീട്ടി.
💬 Comments
View all comments