Chapter Title : എന്റെ സ്വന്തം ഉമ്മച്ചി 2 [Binoy T]
എനിക്ക് മനസിലായില്ല.
"ഉമ്മ കഴിക്കുന്നില്ല.?"
"പിന്നെ എനിക്ക് വിശക്കില്ലേ." ഉമ്മ എന്റെ അടുത്ത് തന്നെ ഉള്ള കസേരയിൽ ഇരുന്നു. ഉമ്മാടെ മുഖത്തു പുഞ്ചിരി എന്നെ ചെറുതൊന്നുമല്ല സന്തോഷിപ്പിച്ചത്. എന്റെ പ്രതീക്ഷ പോലെ തന്നെ ഉമ്മ പഴയതുപോലെ ആവുകയാണ്. ഉമ്മയെ ഇങ്ങോട്ടു കൊണ്ടുവരൻ എടുത്ത തീരുമാനം നന്നായി എന്ന് ഞാൻ മനസ്സിൽ കരുതി.
ഭക്ഷണം കഴിച്ചു അൽപനേരം വിശ്രമിച്ചു. കുറച്ചു നേരം കിടക്കാൻ ഉമ്മ പറഞ്ഞു. പക്ഷെ കിടനില്ല. കിടന്നാൽ മടുപ്പാകും. പുറത്തു ഓഫീസിൽ പോകാൻ ഉണ്ട് കുറച്ചു നേരം.
അങ്ങെനെ വൈകുന്നേരം പുറത്തേക്കു ഇറങ്ങി. ഉമ്മാക് എന്തെകിലും വേണമോ എന്ന് ചോദിച്ചപ്പോൾ ഇപ്പൊ വേണ്ട എന്നായിരുന്നു മറുപടി.
രാത്രിയിലും കുറച്ചു ഭക്ഷണം ഉമ്മ കൊണ്ടുവന്നതിൽ നിന്നും തന്നെ ചൂടാക്കി കഴിച്ചു. ഉമ്മ കുറച്ചേ കഴിച്ചുള്ളൂ.
കിടക്കാൻ നേരം ഉമ്മ ഞാൻ കിടക്കുന്ന മുറിയിൽ വന്നു. ലേശം പ്ലാൻ വര ബാക്കി ഉള്ളത് തീർക്കുവായിരുന്നു ഞാൻ.
"ഡാ നീ അവിടെ കിടന്നോ മോനെ. ഞാൻ ഇവിടെ കിടന്നോളാം." ഉമ്മ വീണ്ടു, അത് തന്നെ പറഞ്ഞു, മുറിയുടെ കാര്യത്തിൽ
"ഞാൻ ഇവിടെ കിടന്നോളാം ഉമ്മ" വരയിൽ നിന്നും കണ്ണെടുക്കാതെ ഞാൻ പറഞ്ഞു.
"നിന്റെ ഡ്രസ്സ് എക്കെ ആ മുറിയിൽ അല്ലെ?" ഉമ്മ ചോദിച്ചു.
"അത് ഞാൻ ഇപ്പോൾ എടുത്തോളാം ഉമ്മ."
"ഇവിടെ എവിടെ കൊണ്ട് വെക്കാൻ ആണ്. നീ രാവിലെ വന്നു എടുത്താൽ മതി. "
"രാവിലെ ഞാൻ വന്നു ഉമ്മയെ എണീപ്പിക്കേണ്ടേ."
"അത് സാരമില്ല മോനെ. ഞാൻ എണീറ്റോളം. നിനക്ക് രാവിലെ ചായ വേണ്ടേ."
"അതൊക്കെ ഞാൻ ഇട്ടോളാം
💬 Comments
View all comments