എന്റെ സ്വർഗ്ഗലോകം [കിടാവ്]
📝 Ongoing
👁 162941 views ❤ 232 likes 💬 13 comments
എന്റെ സ്വർഗ്ഗലോകം Ente Swargalokam | Author : Kidavu
ഒരു ഉച്ച സമയം. നല്ല ചൂടുള്ള ദിവസമായിരുന്നു. ഞാനാണെങ്കിൽ ഓഫീസിൽ മടിപിടിച്ച് പുസ്തകം വായിച്ചു കൊണ്ടിരിക്കുകയാണ്. പെട്ടെന്ന് മേശക്ക് മുകളിലെ ലാൻഫോൺ റിങ് ചെയ്തു. മറുവശത്ത് സമാധാനമായി സംസാരിക്കുന്ന ഒരു വെക്തി. ശബ്‌ദം നല്ല പരിചയമുണ്ട്. അടുത്തുള്ള ഡി അഡിക്ഷൻ സെന്ററിന്റെ മേതാവി ഡോക്ടർ മൈഥിലിയാണ്.
: ഹലോ, നിനക്കൊരു ചെറിയ ജോലി ഉണ്ട്. നിനക്ക് തിരക്കൊന്നും ഇല്ലല്ലോ.
: ഇല്ല ഞാൻ ഇന്ന് ഫ്രീയാണ്. എന്താണ് മാഡം.
: പിടി വാശിക്കാരിയായ ഒരു സ്ത്രീയെ നീ ഇങ്ങോട്ടേക്കു കൂട്ടികൊണ്ട് വരണം. അവരുടെ ഫാമിലിയുടെ റിക്വസ്റ്റാണ്. ഞാൻ വിവരങ്ങൾ എല്ലാം നിനക്ക് അയച്ചു തരാം.
: ശരി മാഡം.
കുറച്ചു നേരം കഴിഞ്ഞു എല്ലാ വിവരങ്ങളും വാട്സ് അപ് വഴി കിട്ടി. പേര് അന്ന തോമസ്. വയസ്സ് മുപ്പത്. കൂടെ അവരുടെ വീട്ട് അഡ്രസ്സും, ഇപ്പോൾ അവർ എവിടെ ഉണ്ട് എന്നതിന്റെ അഡ്രസ്സും. ഞാൻ ആ ഫോട്ടോ എടുത്തു നോക്കി. ചുരുണ്ട മുടിയും വിടർന്ന ചുണ്ടുകളും ഉള്ള സുന്ദരി.
എനിക്ക് അയച്ചു തന്ന അഡ്രസ്സ് അന്വേഷിച്ചു നടന്നു. വയനാട്ടിലെ ഗ്രാമീണ അന്തരീക്ഷത്തിൽ ജനിച്ചു വളർന്ന എനിക്ക് ഒരു തിരക്കേറിയ നഗരത്തിലൂടെ നടക്കുക എന്നത് കുറച്ചു വിഷമമുള്ള കാര്യമാണ്. കുറച്ചു നേരത്തെ തിരച്ചിലിനോടുവിൽ ഞാൻ അവിടെയെത്തി. രണ്ടു വരി പാതയുടെ ഇരു വശത്തും വാഹനങ്ങൾ ചീറി പാഞ്ഞു കൊണ്ടിരുന്നു. എന്റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ആ സ്ഥലം.
💬 Comments
View all comments