Chapter Title : എന്റെ തുളസി [മനുകുട്ടൻ]
കണ്ണാ.. നീ കവലപ്പെടാതെ..എല്ലാം മാനേജ് പണ്ണിക്കലാം.. പോയി ഫ്രഷ് ആയിട് നാ സാപ്പാട് എടുത്ത് വരെ.."
"പറവായില്ലാക്കാ.. പാർസൽ വാങ്ങിട്ടേ.. "
" അപ്പറം നീ പോയി ഫ്രഷ് ആയിഡ്.. ബൈ.. സായന്തനം പാക്കലാം.."
" ബൈ അക്കാ.."
ഞാൻ അകത്തു കയറി കതകടച്ചു. ചേച്ചി ബാഗ് എല്ലാം കസേരയിൽ വച്ച് ഹാളിൽ നിൽപ്പുണ്ടായിരുന്നു. ഞാൻ ചേച്ചിക്ക് ബെഡ്റൂം തുറന്നു കാണിച്ചു കൊടുത്തു.
" ചേച്ചി പോയി ഫ്രഷ് ആക്.. ഞാൻ ഇതൊക്കെ എടുത്തു വയ്ക്കട്ടെ.."
ചേച്ചി ബാഗ് എടുത്തു ബെഡ്റൂമിൽ കയറി വാതിലടച്ചു. ഞാൻ ബാഗിൽനിന്ന് സാധനങ്ങൾ എല്ലാം എടുത്ത് അറേഞ്ച് ചെയ്തു വച്ചു. കുറച്ചുനേരം കഴിഞ്ഞ് ചേച്ചി കുളി കഴിഞ്ഞ് വന്നു. അമ്മയുടെ ഒരു ഓറഞ്ച് കളർ സാരി ആയിരുന്നു ചേച്ചി ഉടുത്തിരുന്നത്.
" ബാത്റൂമിലൊക്കെ പോയോ..? "
"ഉം"
" എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം.. ചേച്ചി ഫുഡ് എടുത്ത് വയ്ക്ക്.. "
ഞാൻ പോയി കുളിച്ചു റെഡിയായി. പാന്റ് ഊരി മുണ്ട് ഉടുത്തപ്പോൾ സ്വർഗം കിട്ടിയ ഫീൽ ആയിരുന്നു. ചേച്ചി ഫുഡ് എല്ലാം പാത്രത്തിൽ എടുത്തു വച്ചിരുന്നു. ഞങ്ങൾ ഇരുന്ന് കഴിച്ചു.
" ചേച്ചി.. അലമാരയുടെ ഒരു തട്ട് ഞാൻ കാലിയാക്കി വെച്ചിട്ടുണ്ട് ചേച്ചിയുടെ ഡ്രസ്സ് അതിൽ വയ്ക്കാം.. പിന്നെ ബെഡ്റൂം ചേച്ചി കണ്ടല്ലോ.. അവിടെ ഒരു വള്ളിക്കട്ടിലുണ്ട് ചേച്ചിക്ക് അതിൽ കിടക്കാം."
" വേണ്ട മോനെ ഞാൻ ഇവിടെ കിടന്നോളാം.."
" ഇവിടെ കിടക്കാൻ സ്ഥലമൊന്നുമില്ല.. ചേച്ചി അവിടെ കിടന്നാൽ മതി.. പിന്നെ അലക്ക് കല്ല് ഏറ്റവും മുകളിൽ
💬 Comments
View all comments