0%

Chapter Title : എന്റെ തുളസി [മനുകുട്ടൻ]

Author : Kambikathakal Read All Parts 2.7K
മണിമാളിക. അത്യാവശ്യം വലിപ്പമുള്ള ഒരു ഡ്രോയിങ് റൂം അതിൽ 3 കസേര ഒരു ചെറിയ ടീപ്പോ പിന്നെ ഒരു കൊച്ചു ടി വിയും ഒരു അലമാരയും. അടുക്കളയിൽ അത്യാവശ്യം പെരുമാറാനുള്ള സ്ഥലമുണ്ടായിരുന്നു  ഒരു ഗ്യാസ് സ്റ്റൗവും സെറ്റപ്പ് ചെയ്തു. വീട് എടുത്തപ്പോൾ ഫ്രീ കിട്ടിയ പഴയ പ്ലാസ്റ്റിക് വള്ളി കട്ടിൽ മാറ്റി ഒരു ഡബിൾ കോട്ട് കട്ടിൽ വാങ്ങി കൊണ്ട് വന്ന് ബെഡ്‌റൂമിൽ ഇട്ടു പിന്നെ കമ്പനിയിൽ പോകുവാനായി ഒരു സെക്കൻഡ് ഹാൻഡ് ആക്ടിവയും എടുത്ത് ജീവിച്ചുപോന്നിരുന്ന കാലം…. തുളസി ചേച്ചി എന്റെ നാട്ടിലെ അയൽപക്കക്കാരിയാണ്. രണ്ടുമക്കൾ,  ഒരാണും ഒരു പെണ്ണും രണ്ടുപേരുടെയും കല്യാണം കഴിഞ്ഞു. മകൻ കെട്ടി കൊണ്ടുവന്നിരിക്കുന്നത് ഒരു അഡാർ ഐറ്റം ആണ്, ഒരൊന്നൊന്നര ഭദ്രകാളി. മരുമകൾ വന്നു കയറി അധികം താമസിക്കാതെ മോഹനൻ ചേട്ടൻ (ഒരു പ്രൈവറ്റ് കമ്പനിയിൽ ഡ്രൈവർ ആയിരുന്നു, ചേച്ചിയുടെ ഭർത്താവ്) ഇഹലോകവാസം വെടിഞ്ഞു. പിന്നെ അങ്ങോട്ട് ചേച്ചിക്ക്  കഷ്ടപ്പാടിന്റെ  ദിനങ്ങൾ ആയിരുന്നു. എന്നും വഴക്കും ബഹളവും. ഭാര്യയുടെ താളത്തിനൊത്തു തുള്ളുന്ന പെൺകോന്തൻ ആയ മകനും. കുറച്ചുദിവസം ചേച്ചി മകളുടെ കൂടെ പോയി നിൽക്കും ബാക്കി മിക്ക ദിവസവും ഞങ്ങളുടെ വീട്ടിലാണ് കഴിഞ്ഞത്. അച്ഛൻ ജോലിക്ക് പോയാൽ വീട്ടിൽ വെറുതെ ബോറടിച്ചിരിക്കുന്ന അമ്മയ്ക്ക് അതൊരു കൂട്ടായി. ഇങ്ങനെ കഴിഞ്ഞു പോകുമ്പോഴാണ് ഈസ്റ്റർ ലീവിന് ജോലിക്ക് ചേർന്നതിനുശേഷം ഞാനാദ്യമായി നാട്ടിലേക്ക് പോകുന്നത്. വീട്ടിൽ ചെന്ന് ഗേറ്റ് തുറന്നു അകത്തേക്ക് കയറിയപ്പോൾ തന്നെ അമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു, 5 മാസത്തിനുശേഷം മകനെ കാണുകയാണ്.. "അയ്യോ..എന്തൊരു കോലമായിത് എങ്ങനെ ഇരുന്നതാ  എന്റെ കൊച്ച്…

💬 Comments

View all comments