Chapter Title : എന്റെ ഉണ്ടക്കണ്ണി 2 [Ajith] [Climax]
മുഖം ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു...........
അവസാന തുള്ളി പാലും കുടിച്ചിട്ട് ഗ്ലാസ് അവളുടെ കൈയിൽ കൊടുത്തപ്പോൾ അവളൊരു നോട്ടം......
അപ്പോൾ അവൾ എന്താണ് ചിന്തിച്ചത് എന്ന് എനിക്കറിയാം എന്നാലും എന്റെ കെട്ടിയോനെ എനിക്ക് എട്ടിന്റെ പണിയാണല്ലോ ജീവിതകാലം മുഴുവനെന്ന്.....
നിന്നെ പെണ്ണ് ചോദിക്കാൻ വന്നപ്പോൾ നിന്റെ അപ്പൻ എന്നെ വെള്ളം കുടിപ്പിച്ചില്ലേ അതിനുള്ള പ്രതികരമാ......
ഞാനൊന്നു കണ്ണടച്ച് കാണിച്ചു..
രാവിലെ മമ്മിയോടും ചേട്ടത്തിയോടും സങ്കടത്തോടെ പറയുന്നത് കേട്ടു.. എനിക്ക് ഇന്നലെ പകുതി പാൽ കുടിക്കാൻ തന്നില്ലെന്നു....
അതൊക്കെ അങ്ങനാ നിനക്ക് വല്ലോം കഴിക്കണമെങ്കിൽ നീ കഴിച്ചിട്ടു അവനിനി കൊടുത്ത മതിന്ന്," മമ്മിടെ വക ഫ്രീ ഉപദേശം " എന്താണേലും അടുത്ത ദിവസം അവളു പാല് കൊണ്ടുവന്നപ്പോൾ തന്നെ മനസ്സിലായി നല്ല അനുസരണ ഉള്ള കുട്ടി ആണെന്ന്, ഗ്ലാസിൽ പകുതി പലേ ഉള്ളു.....
"ചോദിച്ചപ്പോൾ അവളു പറയുവാ എനിക്ക് താരത്തോണ്ട് ഞാനാദ്യമേ കുടിച്ചു ഇനി ഇത് കുടിച്ചോളാൻ"
മ്മ്മ്മം ഞാൻ നീട്ടി ഒന്നു മൂളി പാൽ ഗ്ലാസ്സ് മേടിച്ചു അതിലോട്ടു നോക്കി വെറുതെ നെടുവീർപ്പെട്ടു...
എന്നും ഒരു ഗ്ലാസ്സ് പാല് കുടിക്കുന്ന ഞാൻ ഇനി തൊട്ട് അരഗ്ലാസ്സ് പാല് കുടിക്കണം .....
സാരമില്ല കുടിച്ചോട്ടെ അവളെന്റെ ജീവന്റെ പാതി അല്ലെ.... .
"അവരുടെ ജീവിതം.... തുടങ്ങുന്നു, അതോടെ എന്റെ ആദ്യ കഥ ഇവിടെ അവസാനിക്കുന്നു.."
എന്റെ അടുത്ത കഥ " കഥ തുടരുന്നു " ഉടൻ....
💬 Comments
View all comments