Chapter Title : എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]
എന്നെപ്പോലെ കുറച്ചധികം സ്ത്രീകള്‍ ജോലി ചെയ്യുന്നുണ്ട്. ഏകദേശ കണക്ക് 13ഓളം വരും. ജോലിയുടെ കാര്യത്തില്‍ സുവര്‍ണാമാഡം സ്ട്രിറ്റാണ്. മാഡത്തെ പരിചയപ്പെടുത്താന്‍ മറന്നു. എന്റെ കമ്പനി എസ്.ജെ. ബാഗ്‌സിന്റെ ഓണറാണ് മാഡം. ഉത്തരേന്ത്യയില്‍ ജനിച്ച് വളര്‍ന്ന് നാട്ടില്‍ താമസമാക്കിയ മാഡത്തിന് ഏതാണ്ട് 50നോട് അടുത്ത് പ്രായമുണ്ട്. മാഡത്തിന്റെ വിവാഹം പ്രേമവിവാഹമായിരുന്നുവെന്ന് കമ്പനിയിലെ മറ്റു സ്ത്രീകള്‍ പറഞ്ഞു ഞാന്‍ കേട്ടിട്ടുണ്ട്. മാഡത്തിന്റെ ഭര്‍ത്താവ് ഡോക്ടറാണ്. അയാളൊരു ക്രിസ്ത്യാനിയാണ്. ജെയിംസ് സാമുവല്‍ എന്നാണ് പേര്. പേര് കേട്ട സര്‍ജനാണ്. സുവര്‍ണമാഡത്തിന്റെ എസും, ജെയിംസ് സാറിന്റെ ജെയും ചേര്‍ത്ത് എസ്.ജെ എന്ന് നാമകരണം ചെയ്യുകയായിരുന്നു കമ്പനിക്ക്. മാഡത്തിന്റെ മക്കളെ കുറിച്ച് എനിക്ക് മറ്റൊന്നും അറിയില്ല. വിദേശത്ത് എവിടെയോ ആണെന്ന് അറിയാം. ആരും മാഡത്തോട് കൂടുതലൊന്നും സംസാരിക്കാറില്ല. കാരണം എല്ലാവര്‍ക്കും മാഡത്തെ പേടിയാണ്. വിലകൂടിയ ബെന്‍സ് കാറിലാണ് മാഡം സഞ്ചരിക്കുന്നത്. കമ്പനിയില്‍ ആ കാറില്‍ വന്നിറങ്ങി എല്ലായിടത്തും നടന്നു ജോലി ചെയ്യുന്നുണ്ടോയെന്ന് നോക്കി പോവും. ആരെങ്കിലും ജോലി ചെയ്യാതെ നില്‍ക്കുകയാണെങ്കില്‍ കണക്കിന് പറയും ചെയ്യും. അവിടെ എല്ലാവര്‍ക്കും ജോലി ചെയ്യുന്നതിനേക്കാള്‍ മടിയും ഭയവും മാഡത്തെ കാണുന്നതിലാണ്. മാഡത്തിന്റെ ഒച്ചയെടുത്തുള്ള സംസാരം തന്നെ കാരണം. മാഡം എപ്പോള്‍ കമ്പനിയില്‍ വരുമെന്നും എപ്പോള്‍ പോവുമെന്നും ആര്‍ക്കും അറിയില്ല. വന്നാല്‍ ഉടനെ പോവണമെന്നാണ് ഞാനടക്കമുള്ളവരുടെ പ്രാര്‍ത്ഥന. പണ്ടൊക്കെ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ ജോലിക്കുണ്ടായിരുന്നു. പക്ഷെ അവരും അവിടുത്തെ സ്ത്രീകളുമായുള്ള ചുറ്റിക്കളി കാരണം മാഡം അവിടെ സിസിടിവി ഫിറ്റ് ചെയ്തു. വിവാഹം കഴിയാത്ത ഒരുപാട് പെണ്‍കുട്ടികള്‍ കമ്പനിയില്‍ ജോലി ചെയ്യുന്നുണ്ട്. സിസിടിവി കാരണം ചെറുപ്പക്കാര്‍ വളച്ചെടുത്ത പെണ്‍കുട്ടികളുമായി കമ്പനിയില്‍ നിന്ന് ലീവെടുത്ത്
💬 Comments
View all comments