Chapter Title : എസ്.ജെ. ബാഗസ് [ജംഗിള്‍ ബോയ്‌സ്]
അടുത്ത് വന്ന് ഹനീഫ്ക്ക നേരം വൈകിയതിനെ കുറിച്ച് മാഡം ദേഷ്യത്തോടെ സംസാരിക്കുകയായിരുന്നു. ചുരിദാറിന്റെ ലെഗ്ഗിന്‍സും ടീഷര്‍ട്ടും ഇട്ട് തട്ടമിടാതെ ജോലി ചെയ്യുന്ന ഞാന്‍ ഇതെല്ലാം കേട്ടുനിന്നു. എനിക്ക് അപ്പോള്‍ ലിജി ചേച്ചി പറഞ്ഞ കാര്യം ഓര്‍മ്മ വന്നു. പക്ഷെ എങ്ങനെ ചോദിത്തും. ഞാന്‍ കാത്തുനിന്നു. ഹനീഫായെ വഴക്ക് പറഞ്ഞ് പോകവെ ഭയത്തോടെ
ഫാസില: മാഡം
സുവര്‍ണ: ഉം എന്താ..?
ഫാസില: ഇവിടെ ജോലി ഒഴിവ് ഉണ്ടോ..?
സുവര്‍ണ: ആര്‍ക്കാ..?
ഫാസില: എന്റെ പരിചയത്തിലുള്ള ആള്‍ക്കാ..
സുവര്‍ണ: ആണ്‍പിള്ളേര് വേണ്ട.
ഫാസില: ആണല്ല. വീടിന്റെ അടുത്തുള്ള ചേച്ചിയാ..
സുവര്‍ണ: ശരി എന്നെ വന്ന് കാണാന്‍ പറ. കമ്പനി സമയത്തിന്റെ കാര്യം പറയണം. തോന്നിയ പോലെ വരാനും പോവാനും പറ്റില്ലാന്ന്
ഫാസില: ശരി മാഡം.
അവിടെ നിന്ന് പോവുന്ന സുവര്‍ണ മാഡം.
ഹനീഫ: ഇനി ഇവിടെ ആരെ ജോലിക്ക് കൊണ്ടുവരാനാ. ഇപ്പോള്‍ തന്നെ ഞാനടക്കം 14 പേരുണ്ട്.
ഫാസില: എന്റെ വീടിന്റെ അടുത്തുള്ള ചേച്ചിയാ..
ഹനീഫ: ഉം വേഗം ജോലി തീര്‍ക്കാന്‍ നോക്ക്.
ഞാന്‍ തിരികെ വീട്ടിലേക്ക് പോകവെ ചേച്ചിയെ കണ്ടു കാര്യം പറഞ്ഞു. അങ്ങനെ ചേച്ചി എന്നോടൊപ്പം പിറ്റേദിവസം മാഡത്തെ കാണാന്‍ വന്നു.
മാഡം: എന്താ പേര്..?
ലിജി: ലിജി
മാഡം: വീട്..?
ലിജി: ഫാസിലയുടെ വീടിന്റെ അടുത്ത്.
മാഡം: ഉം. ഇവിടെ കൃത്യനിഷ്ടക്ക് വലിയ പ്രാധാന്യാ. 9 മണി ആവുമ്പോള്‍ ജോലിക്ക് വരണം. 5 മണി ആവുമ്പോള്‍ പോവാം. ഫാസില എല്ലാ കാര്യവും പറഞ്ഞില്ലേ..
ലിജി: പറഞ്ഞു മാഡം.
മാഡം: ദിവസം 250 രൂപ തരും. ഒരാഴ്ചയ്ക്കുള്ളില്‍
💬 Comments
View all comments