0%

Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 14 [വസന്തസേന]

Author : Kambikathakal Read All Parts 156

ബംഗ്ലാവ് പറഞ്ഞു കൊടുത്തു. ഇൻസ്പെക്ടർ ഡ്രൈവറോട് ജീപ്പ് അങ്ങേട്ടു വിടാൻ ആവശ്യപ്പെട്ടു.

ഇൻസ്പെക്ടർ ചെല്ലുമ്പോൾ ഹാരിസൺ (നെക്കാർഡോ ജൂലിയസ്) എസ്റ്റേറ്റ് മാനേജർ ജെയിംസുമായി സംസാരിച്ചിരിക്കുകയായിരുന്നു. അവർ ഇൻസ്പെക്ടറെ സ്വാഗതം ചെയ്തു.

തൊപ്പിയൂരി ടീപ്പോയിൽ വെച്ച ശേഷം തലമുടി കോതിക്കൊണ്ട് ഇൻസ്പെക്ടർ പറഞ്ഞു.

"കഴിഞ്ഞ ദിവസം ഇവിടെ ഒരു ദുർമ്മരണം നടന്ന വിവരം അറിഞ്ഞു കാണുമല്ലോ. അതിനെക്കുറിച്ച് ചിലത് ചോദിച്ചറിയാനാണ്."

"അറിഞ്ഞു. വളരെ ദൌർഭാഗ്യകരമായിപ്പോയി. പക്ഷേ അതിൽ ഞങ്ങളെന്തു പറയാൻ." ജെയിംസ് ചോദിച്ചു.

"പോലീസായിപ്പോയില്ലേ മിസ്റ്റർ ജെയിംസ്. എല്ലാ വശങ്ങളും തിരക്കണമല്ലോ."

"അതു ശരിയാണല്ലോ. എന്താണ് താങ്കൾക്ക് അറിയേണ്ടത്. ചോദിച്ചോളൂ." ഹാരിസൺ പറഞ്ഞു.

"മിസ്റ്റർ ഹാരിസണിന്റെ സ്വദേശം എവിടെയാണ്? " ഇൻസ്പെക്ടർ അശോക് ചോദിച്ചു.

"ജർമ്മനി"

"പക്ഷേ നിങ്ങൾ മലയാളം നല്ലവണ്ണം പറയുന്നുണ്ടല്ലോ."

ഹാരിസൺ ചിരിച്ചു. "ഞാൻ പകുതി മലയാളിയാണ്. അമ്മ വഴി."

"ഐ സീ. ഇന്നലെ രാത്രി നിങ്ങൾ വീട്ടിൽത്തന്നെ ഉണ്ടായിരുന്നോ?"

"എന്താ ഇൻസ്പെക്ടർ നിങ്ങൾ ഹാരിസണിനെ സംശയിക്കുകയാണോ." ജെയിംസ് ഇടപെട്ടു. "ഇന്നലെ രാത്രി ഹാരിസൺ എന്നോടൊപ്പം ഉണ്ടായിരുന്നു. ഏതാണ്ട് രണ്ടു മണിയോടടുത്താണ് ഞങ്ങൾ പിരിഞ്ഞത്."

"സംശയിക്കുമ്പോൾ എല്ലാവരേയും സംശയിക്കാം."

"ഇപ്പോൾ സംശയം മാറിയില്ലേ." ജെയിംസ് ഈർഷ്യയോടെ ചോദിച്ചു.

"പിണങ്ങിയിട്ട് കാര്യമില്ല മി. ജെയിംസ്. ഇത് ഞങ്ങളുടെ ഡ്യൂട്ടിയാണ്. നടന്നിരിക്കുന്നത് ഒരു കൊലപാതകം ആണ്. കൊലയാളി പുറത്തു നിന്നും വന്ന ഒരാളല്ല എന്നു വ്യക്തമാണ്. മാത്രമല്ല സുബൈദയുടെ മരണത്തിനും ഒരു തുമ്പു കണ്ടെത്താനായില്ല. അതും ഇതും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നു സംശയം ഉണ്ട്. അപ്പോൾ ഞാനിറങ്ങട്ടെ. " ഇൻസ്പെക്ടർ അശോക് തൊപ്പി കയ്യിലെടുത്തു.

അയാൾ ജീപ്പിൽ

💬 Comments

View all comments