Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 3 [വസന്തസേന]
എന്ന കിളവൻ എല്ലാം വിശദമായി പറയുമെന്നാണ് ആദംസ് പറഞ്ഞത്.
"മി. ഫ്രാങ്ക്ളിൻ, ഇവിടെ നിന്നും ഏതാണ്ട് അൻപത് മൈലകലെയാണ് ഞാനീ പറഞ്ഞ ബംഗ്ലാവ്. ഇടിഞ്ഞു പൊളിഞ്ഞ ഒരു പഴയ കെട്ടിടം. പണ്ടേതോ നാട്ടു പ്രഭുക്കന്മാർ നിർമ്മിച്ചതാണ്. അതുപോട്ടെ, നാളെത്തന്നെ താങ്കൾ അവിടെ പോകണം. പിന്നീട് ചെയ്യേണ്ടത് ഈ കത്തിലുണ്ട്." നിക്കോളസ് ഒരു കവർ അയാളെ ഏൽപ്പിച്ചു. "ഈ കത്ത് ബംഗ്ലാവിലെത്തിയ ശേഷമേ തുറക്കാവൂ. ഉച്ച കഴിഞ്ഞു മൂന്നു മണിക്ക് ഒറ്റക്കുതിരയെ പൂട്ടിയ ഒരു വണ്ടി ഞാനേർപ്പാട് ചെയ്തിട്ടുണ്ട്. പക്ഷേ അത് പാറക്കെട്ടിന് താഴെ വരെ മാത്രമേ പോകൂ. മൂന്നു മൈൽ മുകളിലേക്കു കാൽനടയായി പോകണം. പക്ഷേ സൂക്ഷിക്കണം മഞ്ഞുകാലമാണ്. താങ്കളാ കെട്ടിടത്തിൽ പോയി മടങ്ങി വരുന്നതു വരെ കുതിരവണ്ടിക്കാരൻ കാത്തു നിൽക്കും. വേറെന്തെങ്കിലും സംശയമുണ്ടോ? " നിക്കോളസ് തന്റെ ഗ്ലാസെടുത്തു.
"ആ ഭാഗം വിജനമാണെന്നാണ് ഞാൻ കേട്ടിട്ടുള്ളത്." ഫ്രാങ്ക്ളിൻ ഒരു സിഗററ്റ് കത്തിച്ചു.
"അതെ, ആ കെട്ടിടത്തിലേക്ക് ആരും പോകാറില്ല. പ്രേതബാധയുണ്ടെന്നാണ് പറയുന്നത്. താങ്കൾക്ക് ഇതിലൊന്നും വിശ്വാസമില്ലാത്തതു കൊണ്ടാണ് ആദംസ് താങ്കളെ ഇതിന് തിരഞ്ഞെടുത്തത്. സുഖമായി ഉറങ്ങുക. നാളെ രാത്രി ഉറങ്ങാൻ കഴിഞ്ഞെന്ന് വരില്ല." നിക്കോളസ് മുറി വിട്ടു പോയി.
അടുത്ത ദിവസം നിക്കോളസ് പറഞ്ഞ സമയത്ത് തന്നെ കുതിരവണ്ടി എത്തി.
നിക്കോളസ് പറഞ്ഞതിലും കഠിനമായിരുന്നു പാറക്കെട്ടിലൂടെയുള്ള യാത്ര. ബംഗ്ലാവിനരികിൽ എത്തിയപ്പോഴേക്കും ഫ്രാങ്ക്ളിൻ തളർന്നു പോയി. ഒരു പരന്ന പാറയലിരുന്ന് ബാക്പാക്ക് തുറന്ന് വെള്ളക്കുപ്പിയെടുത്ത് കുറച്ചു കുടിച്ചു. പിന്നെ തന്റെ കമ്പിളിക്കോട്ടിന്റെ കീശയിൽ നിന്നും കത്തെടുത്ത് തുറന്നു വായിച്ചു. ശ്രദ്ധയോടെ കത്ത് മടക്കി പോക്കറ്റിലിട്ട് ബംഗ്ലാവിനുള്ളിൽ കടന്നു.
💬 Comments
View all comments