0%

Chapter Title : എസ്റ്റേറ്റിലെ രക്ഷസ് 5 [വസന്തസേന]

Author : Kambikathakal Read All Parts 193

നിന്നും ഒരു കാര്യം ശക്തമായി ആവശ്യപ്പെട്ടിരുന്നു. അവരുടെ സ്ത്രീകളെ വെറുതെ വിടണം.

ആ രാത്രി നെക്കാർഡോ കാത്തിരുന്നത് അതുപോലെ ഒരു സ്ത്രീക്ക് വേണ്ടിയായിരുന്നു. കൊട്ടാരത്തിൽ നിന്നും പതിനഞ്ചു മൈൽ അകലെയുള്ള ഗ്രാമത്തിലെ സുന്ദരിയായ ഒരു മധ്യവയസ്കയെ. ലഫ്തീന എന്ന ഇടയസ്ത്രീയെ.

സിംഹാസനത്തിൽ ചാരിയിരുന്ന് നെക്കാർഡോ സമീപം നിന്ന പരിചാരകനെ നോക്കി. ആജ്ഞ മനസ്സിലാക്കിയ പരിചാരകൻ ഒരു പാത്രത്തിൽ നിന്നും എന്തോ പൊടിയെടുത്ത് വൈൻ ഗ്ലാസിലിട്ട് അതിൽ വൈനൊഴിച്ച് നെക്കാർഡോക്ക് കൊടുത്തു. നെക്കാർഡോ അത് കുടിച്ച ശേഷം ഗ്ലാസ് പരിചാരകന് നീട്ടി. അയാളത് വാങ്ങി വീണ്ടും നിറച്ചു കൊടുത്തു. അത് കുടിച്ച ശേഷം നെക്കാർഡോ പരിചാരകനോട് ചോദിച്ചു.

"ഡ്രാക്, അവരെന്താണ് വൈകുന്നത്? ഇനി പോയ കാര്യം നടന്നില്ലെന്നു വരുമോ? "

"അങ്ങനെ സംഭവിക്കില്ല യജമാനനേ. സുബ്രോസ് പോയ കാര്യം സാധിക്കാതെ മടങ്ങി വരില്ലെന്ന് യജമാനനറിയില്ലേ." ഡ്രാക് ഭവ്യതയോടെ പറഞ്ഞു. "പിന്നെ പുറത്തു നല്ല ശക്തിയായി മഞ്ഞു പൊഴിയുന്നുണ്ട്. പോരെങ്കിൽ ഇന്ന് അമാവാസിയുമാണ്. കനത്ത ഇരുട്ടല്ലേ അതാവും  കാരണം."

ഈ സമയം  ഹാളിന്റെ വാതിൽ തുറന്ന് ഒരാൾ അകത്തേക്കു വന്നു. ഫാദർ അർമോസ് കയാസ്. നെക്കാർഡോയുടെ  ബന്ധുവും ഉപദേശകനുമാണയാൾ.

"നെക്കാർഡോ, ദൈവത്തെ ഭയക്കുക. നീ ചെയ്യുന്നത് ദൈവനീതിക്ക് വിരുദ്ധമായതാണ്. പരേതാത്മാക്കളുടെ ശാപം നിന്നെ പിൻതുടരും. അന്ത്യവിധിവേളയിൽ നീയിതിന് സമാധാനം പറയണം."

"ഫാദർ അർമോസ്." നെക്കാർഡോ വൈൻ ഗ്ലാസുമായി എഴുന്നേറ്റു. "ഞാൻ പലതവണ താങ്കളോട് പറഞ്ഞിട്ടുള്ളതാണ്, എന്ന് വ്യക്തിജീവിതത്തിൽ താങ്കളുടെ ഉപദേശം വേണ്ട എന്ന്. താങ്കൾ എന്റെ വാക്കുകളെ വീണ്ടും വീണ്ടും ധിക്കരിക്കുന്നു." നെക്കാർഡോയുടെ ശബ്ദം സൗമ്യമായിരുന്നു എങ്കിലും ഒരു ഭീഷണിയുടെ

💬 Comments

View all comments