0%

Chapter Title : എത്ര സുന്ദരമായ ആചാരങ്ങൾ റീലോഡഡ് 11 [പാക്കരൻ]

Author : pakkaran Read All Parts 291

ഇരിക്കേണ്ടെ

നീ വേണമെങ്കിൽ ഇരിക്കടാ.

ചേട്ടനും എന്നോടൊപ്പമുള്ള കസേരയിൽ ഇരുന്നു. ഡോക്ടർ അവരുടെ കസേരയിലും.

മോളെ നീ എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നെ കല്യാണത്തിന് വരാത്തതിന്റെ ദേഷ്യമാണോ

ഏയ് അങ്ങനെ ഒന്നുമില്ല ഡോക്ടർ.

ഡോക്ടറോ മോളെന്നെ രമ്യാ എന്ന് വിളിച്ചാൽ മതി അത് ബുദ്ധിമുട്ടാണേൽ ചേച്ചി എന്ന് വിളിച്ചോ.ഇല്ലേൽ ഇവൻ വിളിക്കുന്നത് പോലെ തെറി വിളിച്ചോ. എനിക്ക് പ്രശ്നമില്ല. ഞാൻ പറഞ്ഞില്ലേ എന്റെ അമ്മക്ക് ഇവൻ മോനെ പോലെയാ അപ്പൊ നീ എനിക്ക് നാത്തൂൻ അല്ലെ. മോള്ക്കു ചേച്ചിയായോ കൂട്ടുകാരിയായിട്ടോ എങ്ങനെ വേണേലും എന്നെ കാണാം കേട്ടോ..

ഉം

ആ അപ്പൊ എന്തെ മോളെ കുറച്ചു കഴിഞ്ഞു മതി കുഞ്ഞുങ്ങൾ എന്ന് തീരുമാനിച്ചേ. എന്താ ഇവന്റെ തീരുമാനമാണോ.

ഇല്ല അത് ...ചേച്ചി..

എടി അത് എന്റെ എന്റെ തന്നെയാ പക്ഷെ അത് ഇവൾക്ക് വേണ്ടിയാ.

അപ്പപ്പോ മോൾക്കാണോ കുഞ്ഞുങ്ങളെ ഇഷ്ടമല്ലാതെ

അതെല്ലടോ ഇവൾക്ക് സ്കൂളിൽ ടീച്ചറായിട്ടു ജോലി ശരിയായിട്ടുണ്ട്. 2-3 മാസം കഴിയുമ്പോ ജോയിൻ ചെയ്യണം. കേറിയ ഉടനെ ലീവ് എടുത്താൽ ശരിയാവില്ലല്ലോ. ഒരു വർഷം പ്രൊബേഷൻ അല്ലെ. അത് കഴിഞ്ഞു ഒന്ന് സെറ്റിലായി ഇനി കുഞ്ഞാവാം എന്ന് ഇവൾക്ക് തോന്നുമ്പോൾ മതി. പിന്നെ ഞാൻ ഇന്ന് രാത്രി പൊട്ടിക്കാൻ ഇരുന്ന സർപ്രൈസാ നീ കാരണം ഇപ്പൊ പൊട്ടിയത്. ജോലി ശരിയാക്കിയ കാര്യം.

ഓ കോൺഗ്രേറ്റസ് മോളെ

ചേട്ടൻ പറയുന്നത് കേട്ട് സത്യത്തിൽ എന്റെ കണ്ണ് നിറഞ്ഞു പോയി. ഞാൻ ഏറ്റവും കൂടുതൽ മോഹിച്ച പ്രൊഫെഷൻ എന്നാലും കള്ളൻ എന്നോട് ഒരു വാക്ക് പറഞ്ഞില്ല.

മോളെ ഇത്രയും നല്ല സന്തോഷ വാർത്ത പറഞ്ഞിട്ടും മോളെന്താ ഇങ്ങനിരിക്കുന്നെ ഒരു കിസ്സെങ്കിലും കൊടുക്ക്.

ഞാൻ ചേട്ടനെ കെട്ടിപിടിച്ചു കവിളിൽ ഒരു മുത്തം കൊടുത്തു.

എനിക്ക് എന്തൊക്കെ കിട്ടട്ടേണ്ടതായിരുന്നു നീ കാരണമാ എല്ലാം നഷ്ടമായേ

അയ്യോ സോറി, ഞാൻ മാറി തരാം മോൾക്ക് കൊടുക്കേണ്ടതെല്ലാം കൊടുത്തോ

വേണ്ട ചേച്ചി ഞാൻ അതെല്ലാം വീട്ടിൽ ചെന്നിട്ടു കൊടുത്തോളാം

മിടുക്കി ഞാൻ വിചാരിച്ച പോലെ മോളൊരു മിണ്ടാപ്പൂച്ച ഒന്നുമല്ല.

ഉം മിണ്ടാപ്പൂച്ച ഇവളോ, ഈ മിണ്ടാപ്പൂച്ച

💬 Comments

View all comments