Chapter Title : എത്തിക്സുള്ള കളിക്കാരൻ 6 [Dhananjay]
"
"EQനു ആണെങ്കിൽ നാളെ ഓഫീസിൽ വിളിക്കൂ.. ബൈ"
നല്ല ദേഷ്യത്തിൽ ആയിരുന്ന ഞാൻ അധികം മൈന്ഡാക്കിയില്ല ആ മെസ്സേജ്.. എനിക്ക് വിശന്നു..
ആന്റിയെ വിളിക്കാം.. അങ്ങോട്ടേക്ക് വരുവാണെന്നു പറയാം.. അത്താഴം അവിടെ ആകാം..
"ആന്റി.. ഞാൻ വരുവാണേ.. ഞാൻ വന്നിട്ട് കഴിക്കാം"
ശെരിയെന്നു ആന്റി പറഞ്ഞ മാത്രയിൽ ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി അവിടേക്ക് വിട്ടു..
ബെല്ലടിച്ചു അകത്തു കേറിയെങ്കിലും ഹാളിൽ ആരുമില്ലായിരുന്നു..
ഞാൻ മൊബൈൽ എടുത്തു നോക്കി.. ആ നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നു കിടക്കുന്നു..
"എനിക്ക് EQ ഒന്നും വേണ്ടേ.. "
"പിന്നെന്താ വേണ്ടേ.. ആരാന്നു പറയൂ.."
"പരിചയം ഇല്ലെങ്കിൽ എന്നോട് എന്തിനാ ചൂടാകുന്നെ.."
"ഞാൻ കാര്യം ചോദിച്ചതല്ലേ ഉള്ളു.. ചൂടായില്ലല്ലോ"
അപ്പോളേക്കും ചേച്ചി ബെഡ്‌റൂമിൽ നിന്നും ഹാളിലേക്ക് വന്നു.. ആൾ ഈ ലോകത്തൊന്നും അല്ല.. കയ്യിലെ മൊബൈലിൽ എന്തോ ടൈപ്പ് ചെയ്യുവാണ് ..
എന്റെ മൊബൈൽ സ്ക്രീൻ മിന്നി.. പുതിയ മെസ്സേജ് ആണ്.. ഞാൻ അത് തുറന്നു..
"ഞാൻ വൈശാലി ആണ് കൃഷ്ണാ.. " ഞാൻ വായിച്ചു..
ഞാൻ മുഖമുയർത്തി ചേച്ചിയെ നോക്കി.. ചേച്ചി അപ്പോളും മൊബൈലിൽ നോക്കി ഇരിക്കുവാണ്.. ഞാൻ അവിടെ ഉള്ളതൊന്നും ആൾ അറിയുന്നില്ല..
ഞാൻ ചെറുതായി ഒന്ന് ചുമച്ചു..
ചേച്ചി ഞെട്ടി എന്നെ നോക്കി.. ആദ്യത്തെ ആ അമ്പരപ്പ് മാറി ആ കവിളുകൾ ചുവന്നു തുടുത്തു.. രക്തം ആ മുഖത്തേക്ക് ഇരച്ചു കേറി.. ചുണ്ടിൽ ഒരു ചിരി പടർന്നു.. നാണം കൊണ്ട് ചേച്ചി കൈകൾ പൊക്കി മുഖം പൊത്തി..
കൈകൾ പൊക്കിയപ്പോ ഞാൻ ആ മൊബൈൽ
💬 Comments
View all comments