0%

Chapter Title : എത്തിക്സുള്ള കളിക്കാരൻ 7 [Dhananjay]

Author : Kambikathakal Read All Parts 772

പക്ഷെ ഈ മൂഡിൽ എനിക്ക് അതൊന്നും ആലോചിക്കാൻ തോന്നിയില്ല.. ഞാൻ നേരെ വീട്ടിലേക്ക് വിട്ടു..

ലാസ്‌റ്റ് മെസ്സേജ് അയച്ചത് ഞാൻ ആണ്.. ചേച്ചിക്ക് താല്പര്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് ഇനി അയക്കട്ടെ.. അയക്കാൻ മുട്ടി ഞാൻ നിൽക്കുവാണേലും ഞാൻ പിടിച്ചു നിന്നു..

കാത്തു കാത്തു ഞാൻ പന്ത്രണ്ടു മണിയോട് കൂടി ഉറങ്ങി..

പിറ്റേന്ന് എണീറ്റ് ആദ്യം നോക്കിയത് ഞാൻ ചേച്ചിയുടെ മെസ്സേജ് ഉണ്ടോ എന്നാണു..

ഇല്ല..

പ്കഷെ രാത്രി രണ്ടു മണി വരെ ആൾ ഓൺലൈൻ ആയിരുന്നു..

ഇതെന്തൊരു പാടാണപ്പാ !! എനിക്കാകെ വട്ടായി.. എനിക്ക് നല്ല തല വേദന തോന്നി.. ചെറിയൊരു ചൂടും..

എന്തായാലും ഓഫീസിൽ പോകാം.. വെറുതെ എന്തിനാ ഒരു ലീവ് കളയുന്നെ..

ഓഫീസിലെ ദിനചര്യയിൽ കുറെ സമയം തള്ളി നീക്കി.. ഉച്ച കഴിഞ്ഞാണ് മടുപ്പ് തോന്നി തുടങ്ങുന്നേ.. മൂന്ന് മണിയോട് കൂടി ഷിഫ്റ്റ് കഴിയാറായപ്പോൾ ഞാൻ ഇറങ്ങാൻ തുടങ്ങി..

വീട്ടിലേക്ക് പോയാൽ അവിടെയും മടുപ്പാണ്..

ആന്റിയെ ഒന്ന് വിളിച്ചു നോക്കാം..

"ആന്റി.."

"ആ പറ മോനെ.."

"എന്ത് പറ്റി.. ഇന്നലെയൊക്കെ വല്ലാതെ ഇരുന്നല്ലോ.."

"ഓ.. ഒന്നുമില്ലെടാ.. നീ ശ്രദിച്ചല്ലേ.. "

"പിന്നെ.. ആന്റിയെ കാണാൻ അല്ലെ ഞാൻ അങ്ങോട്ട് വരുന്നേ.. പിന്നെ ഞാൻ ശ്രദ്ധിക്കാതെ ഇരിക്കുമോ??"

"ഒന്ന് പോയെടാ സുഖിപ്പിക്കാതെ.."

"അപ്പഴേ.. ഇന്ന് വല്ലതും നടക്കുമോ.. ഒരാഴ്ചയ്ക്ക് പുറത്തായി ഒന്ന് കണ്ടിട്ട്.."

"അയ്യോ.. ഇന്നെങ്ങനാടാ.. വൈശാലി ഇല്ലേ വീട്ടിൽ.. വീട്ടിൽ പറ്റില്ല.. വേണേൽ അങ്ങോട്ട് ഞാൻ വരാം.. "

ഞാൻ ചുറ്റും നോക്കി.. കുറച്ചു പരിചയക്കാരൊക്കെ ഇവിടെ ഓഫീസിൽ ഇല്ല.. അപ്പൊ കോളനിയിൽ കാണും..

💬 Comments

View all comments