0%

Chapter Title : ഏട്ടൻ 2 [RT]

Author : RT Read All Parts 7.7K

ഒച്ച നെറ്റി ചുളിപ്പിച്ചു.

പതിയെ തലേന്നത്തെ കാര്യങ്ങൾ ഒന്നൊന്നായി ഓർമ വന്നു. തലവേദന ഒന്നുകൂടി കൂടിയത് പോലായി.

ഏട്ടൻ പോയോ? അപ്പോൾ ഒൻപതു മണി ആയിക്കാണുമല്ലോ! അത്രയും നേരം താൻ കിടന്നുറങ്ങിയോ? അടുക്കളയിലെ ജോലി മുഴുവനും ഒറ്റയ്ക്ക് ചെയ്ത് പാവം വലഞ്ഞു കാണുമല്ലോ! എന്നിട്ടെന്തേ എന്നെയൊന്നു വിളിക്കാൻ തോന്നിയില്ല. എന്നെ വെറുത്തു കാണും. അതോ ഇനി വിളിച്ചിട്ട് താൻ അറിയാതെ പോയതോ? ഒട്ടേറെ ചോദ്യങ്ങളുമായി ഫോണെടുത്തു നോക്കിയ പൂജ ഞെട്ടിപ്പോയി. ഏഴ് മണി കഴിഞ്ഞതേയുള്ളൂ..

ഇത്ര രാവിലെ ഏട്ടനിതെവിടെപ്പോയി? ഇനി പാല് തീർന്നു പോയോ? ഇന്നലെ വൈകുന്നേരം വാങ്ങിക്കൊണ്ട് വന്നതാണല്ലോ…

മുടി വാരിക്കെട്ടി കതക് തുറന്ന് അവൾ അടുക്കളയിലോട്ട് നടന്നു.

ഫ്രിഡ്ജ് തുറന്നു നോക്കിയപ്പോൾ പൊട്ടിക്കാത്ത ഒരു പാക്കറ്റ് മുരള്യ ഇരിപ്പുണ്ട്. സംശയത്തോടെ ഡോർ അടക്കുമ്പോഴാണ് വാതിലിൽ ഒട്ടിച്ച സ്റ്റിക്കി നോട്ടിൽ കണ്ണ് പോവുന്നത്.

അവളത് കയ്യിലെടുത്തു നോക്കി.

ഓഫീസിൽ പോകുവാണെന്ന്. അപ്പൊ.. ഏട്ടൻ പിണങ്ങിയെന്ന് ഉറപ്പാണ്. ഇല്ലെങ്കിൽ ഒരു മെസ്സേജ് ചെയ്ത് ഇടേണ്ട കാര്യം സ്റ്റിക്കി നോട്ടിൽ എഴുതി വയ്ക്കില്ലായിരുന്നല്ലോ! തനിക്ക് കാൾ ചെയ്യാനും മെസ്സേജ് ചെയ്യാനും ഒന്നും ഏട്ടൻ ആഗ്രഹിക്കുന്നില്ല.

എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ തിരിച്ചു മുറിയിൽ വന്നിരുന്നു കരഞ്ഞു. ഫോണെടുത്ത് രണ്ടു വട്ടം വിളിച്ചു നോക്കി. അവനെടുത്തില്ല.

തലയ്ക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിപ്പോയി.

മൂന്നാമത്തെ തവണ കാൾ അറ്റൻഡ് ചെയ്തപ്പോൾ ഹലോ പോലും പറയാതെ വിമ്മിക്കരഞ്ഞു.

“ഏട്ടനെവിടെപ്പോയതാ?”

“ഓഫീസിൽ.” വാക്കുകളിൽ കടുപ്പം.

“ഇത്രേം നേരത്തെയോ?”

അവനൊന്നും പറഞ്ഞില്ല.

“നേരത്തെ പോണമെങ്കിൽ പറഞ്ഞൂടായിരുന്നോ? എന്നെ വിളിച്ചുണർത്തിയിരുന്നെങ്കിൽ ഞാൻ കഴിക്കാൻ എന്തെങ്കിലും ആക്കി തന്നേനെല്ലോ…”

“നിനക്ക് ക്ഷീണം

💬 Comments

View all comments