0%

Chapter Title : ഏട്ടൻ 2 [RT]

Author : RT Read All Parts 7.7K

പോലെ തോന്നിയപ്പോൾ വീണ്ടും കട്ടിലിൽ ഇരുന്നു പോയി.

വാതിൽ തുറക്കുന്ന ശബ്ദം കേട്ടപ്പോൾ അവൾ തല പൊക്കി നോക്കി.

വിഷ്ണുവാണ്. പൂജ തല കുനിച്ചിരുന്നു.

“വാ… എഴുന്നേൽക്ക്… വായ കഴുകീട്ട് വരാം. കഞ്ഞി കുടിക്കണം.”

അവൻ പിണക്കമൊന്നും കൂടാതെ അവളുടെ മുന്നിലേക്ക് വന്നു.

വിഷ്ണുവിന്റെ മുഖത്തോട്ട് ഒന്ന് നോക്കിയ ശേഷം അവൾ വീണ്ടും തല കുനിച്ചു. അവൾ കരയുകയാണെന്ന് മനസ്സിലായപ്പോൾ വിഷ്ണു അവളുടെ ശിരസ്സിൽ കൈ വച്ചു.

അത് മാത്രം മതിയായിരുന്നു പൂജയ്ക്ക്. അവനെ കരവലയത്തിൽ ഒതുക്കി വയറിൽ മുഖം വച്ച് അവൾ പൊട്ടിക്കരഞ്ഞു.

“പോട്ടെ മോളെ. സാരമില്ല.”

അവൻ വാത്സല്യത്തോടെ അവളുടെ തലയിൽ തഴുകി.

“എനിക്ക് മൂത്രമൊഴിക്കണം. എഴുന്നേറ്റപ്പോൾ തല കറങ്ങുന്നു.” ബാത്റൂമിലേക്ക് കണ്ണു കാണിച്ചു കൊണ്ട് അവൾ പറഞ്ഞു.

“വാ.” അവൻ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു നടത്തി.

“സമയം എന്തായി ഏട്ടാ?”

“എട്ട് മണി കഴിഞ്ഞു. ഞാൻ വൈകുന്നേരം വരുമ്പോൾ നിനക്ക് ബോധം ഇല്ലായിരുന്നു. പൊള്ളുന്ന പനിയും. ഞാൻ പേടിച്ചു പോയി. ഡോക്ടർ എന്നെ ഒരുപാട് വഴക്ക് പറഞ്ഞു. നീ ആഹാരം കഴിച്ചില്ലെന്ന് പറഞ്ഞിട്ട്.”

പൂജ മുഖം ഉയർത്തി നോക്കുമ്പോൾ വിഷ്ണു അവളെ കൂർപ്പിച്ചു നോക്കി.

“എന്റെ ഏട്ടാ..” അവളവന്റെ നെഞ്ചിലോട്ട് ചാഞ്ഞ് അവനെ പുണർന്നു.

“പോട്ടെ. സോറി. ഞാൻ വല്ലാത്തൊരു അവസ്ഥയിലായിപ്പോയി.” അവനവളെ ബാത്റൂമിൽ കയറ്റി.

“തല കറക്കമുണ്ടോ?”

“മ്മ്..” അവൾ മൂളി.

“എന്നാ.. ഞാൻ പുറത്തിറങ്ങുന്നില്ല. ഇവിടെ തിരിഞ്ഞു നിൽക്കാം. നീ മൂത്രമൊഴിക്ക്.”

“അത്… സാരമില്ല. ഏട്ടൻ പൊയ്ക്കോ.”

“പറയുന്നത് കേൾക്ക് പെണ്ണെ.”

അവൻ അതും പറഞ്ഞ് തിരിഞ്ഞു നിന്നു.

പൂജ

💬 Comments

View all comments