Chapter Title : ഏട്ടൻ 4 [RT]
ദേഷ്യപ്പെടല്ലേ… വീട്ടിൽ പോയിട്ട് എന്ത് വേണേലും പറഞ്ഞോ… ഇനി ദേഷ്യം തീർന്നില്ലേൽ തല്ലിക്കോ… ഇവിടെ വച്ച് റൈസ് ആവല്ലേ… അവർക്കൊരു പണി കൊടുക്കണമെന്നേ ആലോചിച്ചുള്ളൂ…” അത്രയും ദയനീയമായി പറയുന്നത് കേട്ടപ്പോൾ അവനൊന്ന് തണുത്തു.
അവൾ തന്നോടുള്ള അന്തമില്ലാത്ത സ്നേഹത്തിന് പുറത്ത് ചെയ്തു പോയതാണ്.
“സാരമില്ല. വാ… ആ കുട്ടിയോട് ഇതൊക്കെ നിർത്താൻ പറയണം. കല്ല്യാണം കഴിച്ചു ജീവിക്കണം എന്നൊന്നും ഇല്ലേ ആ കുട്ടിക്ക്? ഏതായാലും നീ അതിനോട് ഇനി അത്രയ്ക്ക് കൂട്ട് വേണ്ട.”
ഏട്ടൻ അങ്ങനെ പറഞ്ഞു കളയുമെന്ന് അവൾ കരുതിയില്ല.
“അവൾ എന്നോട് നല്ല രീതിയ്ക്ക് ആണ് ഏട്ടാ.. ബാക്കിയൊക്കെ അവളുടെ പേഴ്സണൽ കാര്യം അല്ലേ? അതിലൊക്കെ ഞാൻ എങ്ങനെ ഇടപെടും? പിന്നെ ഞങ്ങൾക്ക് ഒരേ സ്വഭാവം ഒന്നുമല്ല.” അവസാനം പൂജ ശബ്ദം താഴ്ത്തി.
എസ്‌കലേറിന്റെ അരികിലേക്ക് നടക്കുകയായിരുന്നു അവർ.
“ഐആം എ വൺ മാൻ വുമൺ. എനിക്കെന്റെ ഏട്ടനെ മതി.”
അവൾ പിറുപിറുക്കും പോലെ കൂട്ടിച്ചേർത്തു.
മങ്ങിപ്പോയ ആ മുഖം അവൻ കാണുന്നുണ്ടായിരുന്നു.
താൻ ഗ്രീഷ്മയും അവളും ഒരേ സ്വഭാവക്കാരാണെന്ന് ചിന്തിച്ചു കാണുമെന്നു കരുതിയെന്ന് മനസ്സിലായി.
“ഞാൻ അങ്ങനെ പറഞ്ഞോ? ഇങ്ങനെ വളച്ചൊടിക്കാൻ നിങ്ങള് പെണ്ണുങ്ങളെ കഴിഞ്ഞേ ഉള്ളൂ വേറെ ആരും.”
പെണ്ണുങ്ങളെ മൊത്തത്തിൽ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല എന്ന പോലെ അവൾ കൂർപ്പിച്ചൊന്ന് നോക്കി.
“ഫെമിനിസ്റ്റ് ഉണർന്നല്ലോ!”
“ഓഹ്.” അവൾ മുഖം കോട്ടി.
എസ്‌കലേറ്റർ കയറി വെഡിങ് സെക്ഷനിലോട്ട് നടന്നപ്പോൾ അവൾ സെറ്റു സാരിയുടെ അരികിലോട്ട് അവന്റെ കൈ വലിച്ചു.
“അപ്പോ പട്ട് സാരി വേണ്ടേ?”
“എന്തിന്? സെറ്റ് മതി. അതാവുമ്പോ പിന്നെയും എവിടെയെങ്കിലും
💬 Comments
View all comments