Chapter Title : ഏട്ടൻ 5 [RT] [Climax]
അടിമുടി ഉഴിഞ്ഞു നോക്കിയിട്ട് അവൻ തിരിഞ്ഞു നടന്നു.
ആ നോട്ടത്തിൽ പൂജയൊന്ന് തുടുത്തു പോയി.
ചായ കുടിച്ച ശേഷം അവൾ വൃത്തിയിൽ സാരി ഞൊറിഞ്ഞുടുത്തു. സൺസ്‌ക്രീനും പൌഡറും കണ്മഷിയും ലിപ്ബാമുമൊക്കെയിട്ട് സുന്ദരിയായി. ലാസ്റ്റ് കണ്ണാടിയിൽ നോക്കി പുരികത്തിനിടയിൽ പൊട്ട് തൊടുമ്പോഴാണ് വിഷ്ണു ഒരുങ്ങി വാതിൽക്കൽ വന്നു നിൽക്കുന്നത്.
“എങ്ങനുണ്ട്?” അവൾ ഇടുപ്പിൽ കൈകളൂന്നിക്കൊണ്ട് അവന് നേരെ ചോദിച്ചു.
വിഷ്ണു അവളെ അളക്കുന്ന പോലെ നോക്കി.
“ഒരാവറേജ്.”
മുഖമൊന്ന് മങ്ങിയെങ്കിലും കണ്ണാടിയിലൊന്ന് നോക്കിയ ശേഷം ഒരു പുച്ഛഭാവം അവളുടെ മുഖത്ത് വന്നു.
“ഇയാൾക്ക് ഇതൊക്കെത്തന്നെ ധാരാളം.
ഇനി പോരെന്നാണേൽ, ആദ്യ ഭാര്യ ഒരുത്തിയുണ്ടല്ലോ.. ഇന്നലെ വിളിച്ചു കൊഞ്ചിയില്ലേ.. അവളുടെ അടുത്ത് പൊയ്ക്കോ.. ഒരു സുന്ദരിക്കോത വന്നേക്കുന്നു.”
“എന്റീശ്വരാ..” വിഷ്ണു നെഞ്ചിൽ കൈ വച്ചു പോയി.
“ഇങ്ങനെയും ഉണ്ടോ അസൂയയും കുശുമ്പും.
ഞാനൊരു തമാശ പറഞ്ഞതിനെ നീ എങ്ങനെയൊക്കെയാ വളച്ചൊടിച്ചത്.
നീയിപ്പോ എന്നോടുള്ള ദേഷ്യമാണോ അതോ അവളോടുള്ള ദേഷ്യമാണോ തീർത്തത്?”
“ഞാൻ ചോദിക്കാൻ ഇരിക്കുകയായിരുന്നു, ഇന്നലെ അവളെന്തിനാ വിളിച്ചത്?”
അവന്റെ ചോദ്യത്തിന് മറുപടി പറയാതെ അവൾ മറുചോദ്യം തൊടുത്തു.
വിഷ്ണു അവളെ പഠിക്കും പോലെ നോക്കി നിന്നു. ഇന്നലെ അനഘ വിളിച്ചതൊരു കരടായി ഈ നിമിഷം വരെയും പൂജയുടെ ഉള്ളിലുണ്ടായിരുന്നു എന്നത് അവനെ തെല്ലത്ഭുതപ്പെടുത്തി.
അതും താനവളെ ചീത്ത പറഞ്ഞത് കേട്ടതുമാണ്. എന്നിട്ട് പറഞ്ഞതോ വിളിച്ചു കൊഞ്ചിയെന്ന്.
“ഞാനെപ്പോഴാടി അവളോട് കൊഞ്ചിയെ?” വിഷ്ണു ഗൗരവത്തിൽ ചോദിച്ചു.
“അതിന് ഏട്ടൻ കൊഞ്ചിയെന്ന് ഞാൻ പറഞ്ഞോ?” അവൾക്ക് അതിനേക്കാൾ ഗൗരവം.
“അവളെന്തെങ്കിലും കൊനഷ്ട് പറഞ്ഞു കാണും. ഏട്ടനതിനാണ് ചീത്ത വിളിച്ചതെന്ന് എനിക്ക് ഊഹിക്കാം.
💬 Comments
View all comments