0%

Chapter Title : ഏട്ടൻ 5 [RT] [Climax]

Author : RT Read All Parts 5.4K

ഞാനും നല്ലവനൊന്നുമല്ല എന്നത് തന്നെ കാരണം.

നീയും ഇപ്പോൾ ചെയ്തു കൂട്ടിയതിലൊക്കെ ഖേദിക്കുന്നു എന്ന് എനിക്ക് മനസ്സിലാവും.

മുന്നോട്ട് നമുക്ക് ഒരുമിച്ചു പോവാം എന്ന് നിനക്ക് തോന്നിത്തുടങ്ങിയാൽ, നല്ലൊരു ഫാമിലി ലൈഫ് ആഗ്രഹിച്ചു തുടങ്ങിയാൽ അന്ന് തൊട്ട് നമുക്ക് ഒരു റൂം ഷെയർ ചെയ്യാം.

ഗ്രീഷ്മ ആലോചിക്ക്.” അവൻ കപ്പ്‌ എടുത്ത് അടുക്കളയിലോട്ട് നടക്കുമ്പോൾ ഇപ്പോൾ കഴിഞ്ഞത് ഒരു പ്രൊപോസൽ സീനാണെന്ന് പോലും മനസ്സിലാകാതെ ഗ്രീഷ്മ അതേയിരിപ്പ് ഇരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലത്തെ ഭക്ഷണം പുറത്തു നിന്ന് കഴിച്ച ശേഷം പൂജയും വിഷ്ണുവും കുറച്ചു ദൂരെയുള്ള ഒരു ക്ഷേത്രത്തിലെത്തി. കോവിൽ അടച്ചു കഴിഞ്ഞെങ്കിലും അകത്തേക്ക് കയറാൻ പറ്റും. ഇരുവരും തൊഴുത് നിന്ന് പ്രാർത്ഥിച്ച ശേഷം വിഷ്ണു പോക്കറ്റിൽ നിന്ന് താലിയെടുത്ത് പൂജയുടെ കഴുത്തിൽ കെട്ടിക്കൊടുത്തു. ആ മനോഹരമായ നിമിഷത്തിൽ മനസ്സ് നിറഞ്ഞുകൊണ്ട് അവൾ അവനെത്തന്നെ കണ്ണെടുക്കാതെ നോക്കി.

കടന്നു പോയവരൊക്കെ അവരെ നോക്കി നിന്നു. പൂജാരി പോലുമില്ലാതെ വിവാഹം കഴിക്കുന്ന ഇവരൊക്കെ ആരെടെ എന്ന മട്ടിൽ. കയ്യിലെ സിന്ദൂരച്ചെപ്പ് നീട്ടിയപ്പോൾ വിഷ്ണു ഒരു നുള്ള് മാത്രമെടുത്ത് ആരുടെയും ശ്രദ്ധയിൽ പെടാത്ത പോലെ ഇട്ടു കൊടുത്തു. ഒരിക്കൽ കൂടി കോവിലിൽ നോക്കി തൊഴുത ശേഷം ഇരുവരും തിരിഞ്ഞു നടന്നു.

ഉച്ചയ്ക്ക് അടുത്തുള്ള ഹോട്ടലിൽ കയറി സദ്യ കഴിക്കാനിരിക്കുമ്പോൾ ഇരുവരും ചേർന്നുള്ള ഒരു സെൽഫി എടുത്ത് പൂജ ഗ്രീഷ്മയുടെ വാട്സ്ആപ്പിൽ അയച്ച കൊടുത്തു.

സിംഗിൾ ടിക് വീണപ്പോൾ അവൾ ഗ്രീഷ്മയെ വിളിച്ചു നോക്കി.

ഒരു ആശ്രയം കാത്തിരുന്ന കണക്കെ പൂജയുടെ കാൾ എത്തിയപ്പോൾ ഗ്രീഷ്മ നടന്നതെല്ലാം പറഞ്ഞു. അനിയത്തിയുടെ മാറി വരുന്ന

💬 Comments

View all comments