Chapter Title : ഏട്ടൻ 6 [RT] [Bonus part]
“എനിക്കെന്ത് ദേഷ്യം? ഞാൻ അടി കൂടാൻ ഒന്നും വന്നില്ലല്ലോ..
പിന്നെ എന്റെ മുഖത്തിന്റെ കാര്യം.. എന്റെ മുഖത്തിനൊരു കുഴപ്പവുമില്ല. കൊമ്പോന്നും മുളച്ചില്ലലോ.. രാവിലെ പോയപ്പോ കണ്ടത് പോലെ തന്നെയില്ലേ.. പിന്നാ ചോദ്യത്തിന് മറുപടി പറയണ്ടാന്നു ഞാനങ്ങു കരുതി.”
തിരിഞ്ഞു നോക്കാൻ അവൾക്ക് തെല്ലു ഭയം തോന്നി.
ഏട്ടന്റെ ദേഷ്യം കൂടിയിട്ടുണ്ട് എന്നുറപ്പാണ്.
എങ്കിലും വിട്ടു കളയാൻ വയ്യ.
നെഞ്ചിലൊരു കല്ലിരിക്കുന്ന പോലെ ഭാരമുണ്ട്.
അവളുടെ ചിന്തകളെ ശരി വയ്ക്കും പോലെ തറുതല കേട്ട് വിഷ്ണു നെറ്റിയുഴിഞ്ഞു നിന്നു.
അവൻ തിരിഞ്ഞു മുറിയിലേക്ക് നടക്കാൻ ഒരുങ്ങി.
എന്നിട്ട് ഒന്ന് നിന്ന് കല്ലു പോലെയിരിക്കുന്ന പൂജയെ നോക്കി.
കാര്യമറിയാതെ സമാധാനം കിട്ടില്ല.
അതുപോലെ ഒരുപാട് നേരമൊന്നും അവളോട് മിണ്ടാതെയിരിക്കാൻ കഴിയില്ല.
പൂജയുടെ കാര്യത്തിൽ താൻ ഏറെ ദുർബലനായിട്ടുണ്ട് എന്നവനറിയാം.
തിരിച്ച് അവളുടെ അരികത്തു കിടന്ന കസേരയിൽ വന്നിരുന്നു.
“എന്റെ തലപ്രാന്ത് കൂട്ടല്ലേ നീ.. എന്താണെങ്കിലും എന്നോട് പറയ്.. പിണക്കം ഉണ്ടാവാനും വേണ്ടി ഞാനൊന്നും ചെയ്തില്ലല്ലോ.” വിഷ്ണു സ്വരം മയപ്പെടുത്തി.
“ഒന്നും ചെയ്യുന്നില്ല. അത് തന്നെയാ എന്റെ പ്രശ്നവും.” അവൾ അവൻ കേൾക്കാതെ പിറുപിറുത്തു.
വിഷ്ണുവിന്റെ കണ്ണുകൾ കൂർത്തു.
“എന്താ?”
“കുന്തം. നാട്ടിൽ നിന്ന് ഗ്രീഷ്മ വിളിച്ചു. അവൾക്ക് വിശേഷം ഉണ്ടെന്ന്.” ചാടിക്കടിക്കും പോലെ അവൾ പറഞ്ഞു.
“അതിന്?”
ദഹിപ്പിക്കുന്ന പോലെ പൂജ അവനെ നോക്കി.
“എടി കാര്യം പറയെടി.” അവൻ അന്താളിച്ചു.
“എന്ത് കാര്യം.. എല്ലാം പറഞ്ഞു തന്നിട്ടാണോ അറിയേണ്ടത്?
പൊട്ടൻ.” അവസാനത്തെ വാക്ക് പതിയെ വിളിച്ചു കൊണ്ട് അവൾ എഴുന്നേറ്റ് അടുക്കളയിലോട്ട് നടന്നു.
വിഷ്ണു അത് കേൾക്കുകയും ചെയ്തു.
പണ്ടത്തെ പോലെ തന്നെ പേടിച്ചു നടന്ന പൂജയല്ല ഇപ്പോൾ. ചെറിയ രീതിയ്ക്കൊക്കെ പൊട്ടനെന്നും നാറിയെന്നും ഒക്കെ താൻ കേൾക്കാതെ വിളിക്കാറുള്ളത് അവനറിയാം.
“അവൾ ഗർഭിണി ആയതിനു നീയെന്തിനാ എന്നോട് ചാടുന്നെ? എന്താ നിനക്കും ആവണോ?” വിഷ്ണു അടുക്കള വശത്തേക്ക് നടന്നു.
ഏതോ പാത്രം കഴുകി നിന്ന പൂജ ശക്തിയിൽ സിങ്കിലേക്ക് എടുത്തിട്ട് തിരിച്ചു വരുന്നത് കണ്ടു.
“അവർക്കും എത്രയോ മുന്നേ ഒരുമിച്ചു ജീവിച്ചു തുടങ്ങിയതാ നമ്മള്?”
“എടി ആ പെണ്ണിന് ജോലിക്കൊന്നും പോവാൻ താല്പര്യം ഇല്ലായിരിക്കും. അവൻ ഡോക്ടർ കൂടിയല്ലേ.. എന്നേം നിന്നേം പോലെയാണോ?
കാശുള്ള കുടുംബവും.
അവരേം നമ്മളെയും നീയിങ്ങനെ കമ്പയർ ചെയ്യാതെ.”
“എനിക്ക് ഡോക്ടർ ചെറുക്കനെ കിട്ടിയില്ല എന്നല്ലല്ലോ ഞാൻ പറഞ്ഞത്?
കുഞ്ഞിന്റെ കാര്യമല്ലേ..
എത്ര നാളായിട്ട് പറയുന്നതാ ഞാൻ.
💬 Comments
View all comments