0%

Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]

Author : Karnan The Dark Prince Read All Parts 656
പ്ലസ്‌-ടുവില്‍ നാടകത്തിന് പെണ്ണായി അഭിനയിക്കാന്‍ ഞാന്‍ വാങ്ങിയ സാരിയെ കുറിച്ച് എനിക്ക് ഓര്‍മ വന്നത്. പ്ലസ്‌ ടുവില്‍ ഒരു നാടകത്തിന് ഞാന്‍ ഉണ്ടായിരുന്നു, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച്, അതും ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ്, പിന്നെ ക്ലാസിലെ സുന്ദരന്‍ ഞാന്‍ ആയതുകൊണ്ട് ( അമ്മക്ക് നന്ദി ) നാടകത്തിന് ഞാന്‍ തന്നെ പെണ്‍ വേഷം കെട്ടണം. ചേച്ചിമാര്‍ ഇവിടില്ലാത്തത് കൊണ്ട് ഉണ്ണിയേട്ടനാണ് എന്നെ സാരി ഉടുക്കാന്‍ പഠിപ്പിച്ചത്. ഒരാഴ്ച്ചത്തെ പരിശ്രമ ഭലമായി ഞാന്‍ നന്നായി ഉടുക്കാന്‍ പഠിച്ചു. നാടകത്തിന്‍റെ തലേ ദിവസം ഒരു ഞായറാഴ്ച ഞാന്‍ ചേച്ചിമാരുടെ മേക്-അപ്പ്‌ കിറ്റും എടുത്ത് റൂമില്‍ വന്നു.
ഇട്ടിരുന്ന ഡ്രെസ്സ് അഴിച്ച് കളഞ്ഞ്, ഒരു ഷഡിയും അതിന് മുകളില്‍ പാവാടയും പിന്നെ എന്തൊക്കെയോ കുത്തിനിറച്ച ബ്ലൌസും അണിഞ്ഞു. ഉണ്ണിയേട്ടന്‍ ഉടുപ്പിച്ച രീതിയില്‍ സെക്സിയായി തന്നെ സാരി ഞോറിഞ്ഞുടുത്തു. അരക്കെട്ട് വരെ നീളുന്ന ഫെക് മുടിയും മാഗ്നെറ്റ് കൊണ്ട് ഫിക്സ് ചെയ്യാന്‍ കഴിയുന്ന രണ്ട് കമ്മലും കഴുത്തില്‍ ഒരു ചെറിയ നൂല്‍ മാലയും ഇട്ട് കണ്ണെഴുതി ഒരു ചെറിയ ഒരു പൊട്ടും തൊട്ട് കണ്ണാടിക്ക് മുന്നില്‍ നിന്നു, എന്‍റെ നിരയൊത്ത പല്ലും, കുഞ്ഞ് ചുണ്ടും എന്‍റെ ചിരിക്ക് ഒരു പെണ്ണിന്‍റെ വശ്യത നല്‍കി. ഈ വേഷവും കൂടെ ആയപ്പോള്‍ ഞാന്‍ പെണ്ണല്ലന്ന് ആരും പറയില്ല. പുറത്തേക്ക് വന്ന എന്നെ കണ്ട്‌ അമ്മമാരും അച്ഛനും ഉണ്ണിയേട്ടനും വണ്ടറടിച്ചു നിന്നു. അമ്മ ഓടി എന്‍റെ അടുത്ത് വന്നു. അമ്മ എന്നെ നോക്കി അത്ഭുതത്തോടെ നിക്കുകയാണ്, അമ്മമ്മ വന്ന് എന്‍റെ തലയില്‍ തലോടി പറഞ്ഞു. ‘ നി നിന്‍റെ അമ്മയേ പോലെ ആണ്. നിന്‍റെ അമ്മ നിന്‍റെ ഈ പ്രായത്തില്‍ എങ്ങനെ ആയിരുന്നോ അങ്ങനെ ആണ് നിന്നെ ഇപ്പൊ കാണാന്‍ ’ അമ്മ എന്നെ ചേര്‍ത്ത് പിടിച്ച് നെറ്റിയില്‍ ഒരുമ്മ തന്നു. പിന്നെ കൊറേ ഫോട്ടോ എടുത്തു, ഉണ്ണിയേട്ടന്‍റെ കൂടെയുള്ള കൊറേ ഫോട്ടോകള്‍..... ഫോട്ടോസ് എല്ലാം ചെച്ചിമാര്‍ക്ക് വാട്സാപ്പ് ചെയ്തു. പക്ഷെ അത് എനിക്ക് തന്നെ കെണിയായി. ചേച്ചിമാര്‍ വിളിച്ച് അമ്മയോട് പരാതി പറയാന്‍ തുടങ്ങി എന്താന്നല്ലേ ‘ അവര്‍ അങ്ങോട്ട്‌ പോയ സമയത്ത് എന്‍റെയും ഉണ്ണിയേട്ടന്‍റെയും കല്യാണം നടത്തി എന്ന് പറഞ്ഞ് ’ പിന്നെ ഞങ്ങള്‍ നാലുപേരും മാത്രമുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ എന്നെ ട്രോളാന്‍ തുടങ്ങി. ‘ സത്യം പറയട നീ ശരിക്കും പെണ്ണല്ലേ.... ’ ‘ അട്ടുത്ത തവണ

💬 Comments

View all comments