Chapter Title : ഏട്ടന്‍റെ ഭാര്യ 2 [KARNAN]
പ്ലസ്-ടുവില്‍ നാടകത്തിന് പെണ്ണായി അഭിനയിക്കാന്‍ ഞാന്‍ വാങ്ങിയ സാരിയെ കുറിച്ച് എനിക്ക് ഓര്‍മ വന്നത്.
പ്ലസ് ടുവില്‍ ഒരു നാടകത്തിന് ഞാന്‍ ഉണ്ടായിരുന്നു, കമ്പ്യൂട്ടര്‍ സയന്‍സ് ബാച്ച്, അതും ആണ്‍കുട്ടികള്‍ മാത്രമുള്ള ക്ലാസ്, പിന്നെ ക്ലാസിലെ സുന്ദരന്‍ ഞാന്‍ ആയതുകൊണ്ട് ( അമ്മക്ക് നന്ദി ) നാടകത്തിന് ഞാന്‍ തന്നെ പെണ്‍ വേഷം കെട്ടണം.
ചേച്ചിമാര്‍ ഇവിടില്ലാത്തത് കൊണ്ട് ഉണ്ണിയേട്ടനാണ് എന്നെ സാരി ഉടുക്കാന്‍ പഠിപ്പിച്ചത്. ഒരാഴ്ച്ചത്തെ പരിശ്രമ ഭലമായി ഞാന്‍ നന്നായി ഉടുക്കാന്‍ പഠിച്ചു.
നാടകത്തിന്‍റെ തലേ ദിവസം ഒരു ഞായറാഴ്ച ഞാന്‍ ചേച്ചിമാരുടെ മേക്-അപ്പ് കിറ്റും എടുത്ത് റൂമില്‍ വന്നു.
ഇട്ടിരുന്ന ഡ്രെസ്സ് അഴിച്ച് കളഞ്ഞ്, ഒരു ഷഡിയും അതിന് മുകളില്‍ പാവാടയും പിന്നെ എന്തൊക്കെയോ കുത്തിനിറച്ച ബ്ലൌസും അണിഞ്ഞു.
ഉണ്ണിയേട്ടന്‍ ഉടുപ്പിച്ച രീതിയില്‍ സെക്സിയായി തന്നെ സാരി ഞോറിഞ്ഞുടുത്തു. അരക്കെട്ട് വരെ നീളുന്ന ഫെക് മുടിയും മാഗ്നെറ്റ് കൊണ്ട് ഫിക്സ് ചെയ്യാന്‍ കഴിയുന്ന രണ്ട് കമ്മലും കഴുത്തില്‍ ഒരു ചെറിയ നൂല്‍ മാലയും ഇട്ട് കണ്ണെഴുതി ഒരു ചെറിയ ഒരു പൊട്ടും തൊട്ട് കണ്ണാടിക്ക് മുന്നില്‍ നിന്നു, എന്‍റെ നിരയൊത്ത പല്ലും, കുഞ്ഞ് ചുണ്ടും എന്‍റെ ചിരിക്ക് ഒരു പെണ്ണിന്‍റെ വശ്യത നല്‍കി. ഈ വേഷവും കൂടെ ആയപ്പോള്‍ ഞാന്‍ പെണ്ണല്ലന്ന് ആരും പറയില്ല.
പുറത്തേക്ക് വന്ന എന്നെ കണ്ട് അമ്മമാരും അച്ഛനും ഉണ്ണിയേട്ടനും വണ്ടറടിച്ചു നിന്നു.
അമ്മ ഓടി എന്‍റെ അടുത്ത് വന്നു. അമ്മ എന്നെ നോക്കി അത്ഭുതത്തോടെ നിക്കുകയാണ്, അമ്മമ്മ വന്ന് എന്‍റെ തലയില്‍ തലോടി പറഞ്ഞു.
‘ നി
💬 Comments
View all comments