0%

Chapter Title : ഏട്ടന്‍റെ ഭാര്യ [KARNAN]

Author : Karnan The Dark Prince Read All Parts 3.8K
ഒന്നു മാറ്റിപിടിക്ക് ‘ എന്ന് പറഞ്ഞതിന് തല്ലിയില്ല എന്നേ ഉള്ളൂ.
ഫുഡ്‌ കഴിച്ച് കഴിഞ്ഞ് ഞാനും ഏട്ടനും നേരെ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കു പൊയി, എന്ട്രന്‍സ് വിശേഷങ്ങളും ഏട്ടന്‍റെ തിരുവനന്തപുരം വിശേഷങ്ങളും പറഞ്ഞ് ഇരുന്നു, എഞ്ചിനീയറിംഗിന് പോയത് മുതല്‍ ഞങ്ങള്‍ തമ്മില്‍ പഴയ ബോണ്ടിങ്ങില്ലാത്തത് കൊണ്ട് അധികം ഒന്നും സംസാരിക്കാനും ഇല്ലായിരുന്നു. രണ്ട് സിനിമയൊക്കെ കണ്ട്‌ വൈകുന്നേരം വരെ തള്ളി നീക്കി. ചായ കുടിയൊക്കെ കഴിഞ്ഞപ്പോള്‍ ഉണ്ണിയേട്ടന്‍ എന്തോ ആവശ്യത്തിനു പുറത്തേക്ക് പൊയി ഞാന്‍ ഉണ്ണിയേട്ടന്‍റെ വീട്ടിലേക്കും. ലാപ്‌ ഒന്ന് സെറ്റ് ചെയ്യണം, ആദ്യമായി ഓണ്‍ ആക്കുമ്പോള്‍ കുറച്ച് കാര്യങ്ങള്‍ സെറ്റ് ചെയ്യാന്‍ ഇല്ലേ അതൊക്കെ കഴിഞ്ഞ്, വൈ-ഫൈ കണക്ട് ചെയ്ത് സോഫ്റ്റ്‌വെയര്‍ അപ്ഡേറ്റിനിട്ട് ഞാന്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോന്നു. കുളിച്ചു ഒരു ടി-ഷര്‍ട്ടും ത്രീ-ഫോര്‍ത്തും ഇട്ട് ഹാളിലേക്ക് വന്നപ്പോള്‍ ഉണ്ണിയേട്ടന്‍ വീട്ടില്‍ ഉണ്ട് അമ്മയുടെകൂടെ എന്തൊക്കെയോ പറഞ്ഞിരിക്കുന്നു. ചേച്ചിമാരുടെ കാര്യവും അവരുടെ കല്യാണവും ഒക്കെയാണ് സംസാര വിഷയം ഞാന്‍ ടീവി ഓണ്‍ ആക്കി. കുറച്ചു നേരം ഞങ്ങള്‍ എല്ലാരും ടിവി കണ്ടിരുന്നു. അപ്പോഴേക്കും അച്ഛന്‍ വന്നു, പിന്നെ ഉണ്ണിയേട്ടനും അച്ഛനും എന്തൊക്കെയോ ലോക കാര്യങ്ങള്‍ സംസാരിക്കുന്നു ഞാന്‍ പതിയെ അടുക്കളയിലോട്ടു വലിഞ്ഞു. ഉണ്ണിയേട്ടന്‍ ഫ്രെഷായി വന്നപ്പോള്‍ ഞങ്ങള്‍ കഴിക്കാനിരുന്നു. എന്‍റെ തുടര്‍ പഠനവും പല കാര്യങ്ങളും വീണ്ടും ചര്‍ച്ചാ വിഷയമായി. അച്ഛന്‍ : അച്ചു നീ കമ്പ്യൂട്ടര്‍ സയന്‍സ് എടുക്കാന്‍ തന്നെയാണോ തീരുമാനിച്ചേ ? “ അതെ ” അച്ഛന്‍ : ഉണ്ണി പഠിച്ച കോളേജില്‍ കിട്ടിയാല്‍ നന്നായിരുന്നു അല്ലെ, നല്ല കോളേജല്ലേ പിന്നെ  ഹോസ്റ്റലില്‍

💬 Comments

View all comments