0%

Chapter Title : ഏട്ടന്‍റെ ഭാര്യ [KARNAN]

Author : Karnan The Dark Prince Read All Parts 2.6K
ഒരു പെണ്ണായിരുന്നെങ്കില്‍ ഉണ്ണിയെകൊണ്ട് കെട്ടിക്കായിരുന്നു അമ്മ : അല്ലെങ്കിലേ ഇവന്‍റെ കളി കണ്ടാല്‍ ഇവനാണ് ഉണ്ണിടെ ഭാര്യ എന്ന് തോന്നും അത് പറഞ്ഞ് എല്ലാരും ചിരിച്ചു, ഞാന്‍ ആണേല്‍ ആകെ ചമ്മി നിക്കുകയായിരുന്നു. ചേച്ചിമാര്‍ക്ക് എന്നെ കളിയാക്കാന്‍ ഒരു കാരണവും കൂടെ കിട്ടി. ആതിര  : ദേ...ടി മിസ്സിസ് ഉണ്ണിക്ക് നാണം വന്നു ആരതി  : നാത്തൂനെ...എന്ത് പറ്റി നാത്തൂനേ ? നാണിച്ച് എന്‍റെ തല താഴ്ന്ന് പൊയി, അദ്യമായണ് ഇങ്ങനെ ചമ്മുന്നത്. തല ചെരിച്ച് ഉണ്ണിയേട്ടനെ നോക്കിയപ്പോള്‍ ആള്‍ വെറുതെ ഇതെല്ലം കണ്ടു ചിരിച്ച് ഇരിക്കുകയാണ്. വീണ്ടും കൂട്ടച്ചിരികള്‍ ഉയര്‍ന്നു. നാണിച്ചു ഞാന്‍ എന്‍റെ റൂമിലേക്ക്‌ ഓടി പൊയി, ഹാളില്‍ നിന്നും അവരുടെ ചിരി കേള്‍ക്കാം. പിന്നെ എപ്പോ ഉണ്ണിയേട്ടനെ സപ്പോര്‍ട്ട് ചെയ്താലും ചേച്ചിമാര്‍ ‘ മിസ്സിസ് ഉണ്ണി ’ എന്ന് പറഞ്ഞു കളിയാക്കും. കപട ദേഷ്യം കാണിച്ച് അവരോട് തര്‍ക്കിക്കുമ്പോഴും ഇടങ്കണ്ണിട്ട് ഉണ്ണിയേട്ടനെ നോക്കും, ആള്‍  ഇതെല്ലം കണ്ട് വെറുതെ ചിരിക്കുകയെ ഉള്ളു. ഉണ്ണിയേട്ടന്‍ എഞ്ചിനീയറിഗിന് പോയപ്പോഴാണ് ഞാന്‍ ഒറ്റക്കാവുന്നത്. അതിന് ശേഷം ഞങ്ങള്‍ തമ്മില്‍ ചെറുതായി അകല്‍ച്ച വന്നു. തിരുവനന്തപുരം സി.ഇ.ടി യില്‍ കമ്പ്യൂട്ടര്‍ സയന്‍സ് എഞ്ചിനീയറിംഗ് ആണ് ഉണ്ണിയേട്ടന്‍ പഠിച്ചത്. അവിടെ തന്നെ കോളേജ് ഹോസ്റ്റലില്‍ ആയിരുന്നു. പിന്നെ അച്ഛന്‍റെ ഫ്രണ്ടിന്‍റെ ഒരു 3BHK ഫ്ലാറ്റ് കുറെ നാളായി ഒഴിഞ്ഞു കിടക്കുന്നുണ്ടെന്ന് പറഞ്ഞു, പിന്നെ അങ്ങോട്ട്‌ മാറി. വേലി ചാടും എന്ന് ഉറപ്പുള്ളത് കൊണ്ടും പിന്നെ എന്തിനു വേലി എന്ന് വീട്ടുകാര്‍ ചിന്തിച്ചിരിക്കണം. ചേച്ചിമാര്‍ ലീവിന് നാട്ടില്‍ വന്നാല്‍ കുറച്ചു

💬 Comments

View all comments