0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9883

വെളിച്ചങ്ങളായി മാത്രമേ അവർക്ക് കാണുന്നുണ്ടായിരുന്നുള്ളൂ… കല്ലു പാകിയ ചെറു നടവഴിയിൽ വെളിച്ചം നിറക്കാൻ വശങ്ങളിൽ ലാംപ് മഞ്ഞ നിറത്തിൽ കത്തിക്കൊണ്ടിരുന്നു.

"ഊ…..എന്തൊരു തണുപ്പാ ചെക്കാ….എനിക്ക് കിടന്നു വിറക്കുവാ…"

കൈ അമർത്തി കെട്ടിപ്പിടിച്ചു കിച്ചുവിന്റെ മേലേക്ക് തന്നെ തന്നെ ചേർത്തു ഒരു മുറുകിയ കെട്ടിപ്പിടുത്തം പോലെ നീരജ നടക്കുന്നതിനിടയിൽ പറഞ്ഞു ചുരിദാറിന് മേലെ ഒരു കട്ടിയുള്ള ഷാൾ കൂടെ അവൾ പുതച്ചിരുന്നു. എന്നിട്ടും പല്ലുകൾ കൂട്ടിയിടിച്ചു അവൾ വിറച്ചു കിച്ചുവിന്റെ ചൂടിനെ കൊതിച്ചു.

"എന്നെ കെട്ടിപ്പിടിക്ക് കിച്ചു...എനിക്ക് സഹിക്കാൻ പറ്റണില്ല…ഊ…"

വിറച്ചുകൊണ്ടവൾ പറയുമ്പോൾ വായിൽ നിന്ന് പുക അവന്റെ മുഖത്തേക്കടിച്ചു.

ഷാൾ കൊണ്ടു ശെരിക്ക് പുതച്ച കിച്ചു നീരജയെ തന്റെ നെഞ്ചിലേക്ക് കേറ്റി കെട്ടിപ്പിടിച്ചു വിരിഞ്ഞ മുതുക് അമർത്തി തടവി കൊടുത്തതും, അവന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു അവന്റെ ചൂട് ദേഹത്തേക്ക് പടർത്തി ചുണ്ടിൽ അവൻ കാണാതെ ഒളിപ്പിച്ച പുഞ്ചിരിയുമായി അവൾ നടന്നു.

"ഇതെന്താ കൂടെ നടന്നു ഉറങ്ങിയോ….തടിച്ചി ദേ ഹാൾ എത്തി…"

തന്റെ ദേഹത് പുതഞ്ഞു കിടന്നു നടക്കുന്ന നീരജയുടെ കവിളിൽ തട്ടി കിച്ചു വിളിച്ചപ്പോൾ ചുവന്ന കവിൾ അവനെ കാണിക്കാതെ കള്ള മുഖം അണിഞ്ഞവൾ അവന്റെ നെഞ്ചിൽ നിന്നു കഷ്ടപ്പെട്ട് അകന്നു മാറി.

"ഓഹ് ഞാൻ കണ്ടതാ...ഹും…"

ഷാൾ എടുത്തു ചുറ്റി തലയും വെട്ടിച്ചു ചവിട്ടിത്തുള്ളി പോവുന്ന നീരജയെ അവൻ നോക്കി ചിരിച്ചു.

പൈൻ മരം കൊണ്ടു കെട്ടി പോളിഷ് ചെയ്തു മിനുക്കിയ ഹാളിന്റെ നടുവിൽ നീണ്ടൊരു കാർപെറ്റു കിടന്നിരുന്നു, നേരിപ്പൊടിൽ കത്തുന്ന തീ ഹാളിലെ ചൂടിനെ കുറച്ചു, എങ്കിലും തണുപ്പ് അവിടെയും ഇവിടെയും ചുറ്റിപ്പറ്റി നിന്നു.

ഹാളിൽ കൂടെ ഉള്ള എല്ലാവരെയും കണ്ടപ്പോൾ തങ്ങളാണ് അവസാനം എന്നു കിച്ചുവിനും നീരജയ്ക്കും മനസിലായി ഡിന്നർ സ്റ്റാർട്ട് ചെയ്തത് കൊണ്ടു തന്നെ എല്ലാവരും ഫുഡ് കയ്യിൽ പിടിച്ചു നടക്കുന്നത് കണ്ട നീരജയും കിച്ചുവും കൗണ്ടറിലേക്ക് നടന്നു, സെർവ് ചെയ്തു എടുത്ത ചപ്പാത്തിയും ചിക്കനുമായി തിരിഞ്ഞ അവരെ ദീപ്തി താൻ ഇരുന്ന ടേബിളിലേക്ക് കൈ കാട്ടി വിളിച്ചു, തെറ്റി തെറിച്ചു പോവുന്ന നീരജയോടൊപ്പം കിച്ചുവും ദീപ്തിയുടെ ടേബിളിന്റെ പങ്കു പറ്റി.

💬 Comments

View all comments