Chapter Title : ഏട്ടത്തി 2 [Achillies]
പ്രതീക്ഷിക്കാതെ സ്വർഗം കൈ വെള്ളയിൽ കൊണ്ടു തന്ന തന്റെ പ്രണയം സന്തോഷത്തേക്കാളും അധികം വേദനയും അപമാനവുമാണ് ഏട്ടത്തിക്ക് നൽകിയത് എന്നു മനസിലായ നിമിഷം മുതൽ ഒഴിഞ്ഞു പോവാനാണ് ശ്രെമിച്ചത്… കണ്ണകന്നു ഒടുക്കം മനസ്സും അകലാൻ ദൂരേക്ക് മാറുമ്പോഴും വിധി സമ്മതിക്കുന്നില്ലല്ലോ ഈശ്വര…."
ചാര് കസേരയിൽ ഇരുന്ന് ചിന്തകളിലൂടെ ഒഴുകുകയായിരുന്നു കിച്ചു.
"എപ്പോഴാ നിങ്ങൾക്ക് പോവണ്ടേ…."
പിറകിൽ അമ്മയുടെ സ്വരം.
തിരിഞ്ഞ കിച്ചു കണ്ടു വാതിൽപടിയിൽ പിടിച്ചുകൊണ്ടു അമലാമ്മയെ.
"അടുത്തയാഴ്ച്ച ജോയിൻ ചെയ്യണം…"
"അവളും വരും...അവിടെ വാടകയ്ക്ക് വീട് കിട്ടുവോന്നു നോക്ക്...പിന്നെ അവൾക്ക് എന്തേലും വാങ്ങാനൊക്കെ കാണും, ഒന്നു കൊണ്ടു പോ… നേരാം വണ്ണം ആ പെണ്ണ് പുറത്തിറങ്ങിയിട്ട് കാലങ്ങളായി,... ഇതൊക്കെ ഇനി നീ എന്നാ ഒന്നു കണ്ടറിഞ്ഞു ചെയ്യുന്നത്,..... എന്നും പറഞ്ഞു തരാൻ ഞാൻ ഉണ്ടായെന്നു വരില്ല…"
അമ്മയുടെ കണ്ണിൽ നിറഞ്ഞ ശാസന വാക്കുകളായി പുറത്തു വന്നു.
"ഉം…"
പതിഞ്ഞൊരു മൂളലിൽ അവൻ മറുപടിയൊതുക്കി. *******************************
"പോയി വാങ്ങേണ്ടതൊക്കെ വാങ്ങിക്കു മോളെ…"
കുറച്ചു നോട്ടുകൾ നീരജയുടെ കയ്യിലേക്ക് പിടിപ്പിച്ചു അമല പുറത്തു അവളെ കാത്തു നിന്നിരുന്ന കിച്ചുവിനടുത്തേക്ക് നടത്തി.
"ഞാൻ ഏട്ടന്റെ വീട്ടിലേക്ക് പോവുവ...നിങ്ങൾ കഴിഞ്ഞെത്തുമ്പോൾ വിളിച്ചാൽ മതി. പിന്നെ വൈകുവാണേൽ പുറത്തൂന്നു കഴിച്ചേക്കണം വിശന്നു നിക്കരുത്...കേട്ടല്ലോ രണ്ടും."
നീരജ തലയാട്ടി, ബൈക്കിൽ ഇരിക്കുന്ന കിച്ചുവിന്റെ പിറകിൽ ചരിഞ്ഞിരുന്നു അമ്മയെ നോക്കി.
ചിരിയോടെ യാത്ര പറയുന്ന അമലയെ നോക്കി പതിഞ്ഞ പുഞ്ചിരി നൽകി. പിന്നിൽ ഇരിക്കുമ്പോഴും കിച്ചുവിനെ തൊടാതെ നീങ്ങിയാണ് അവൾ ഇരുന്നത്. ചാര സാരിയിലും ബ്ലൗസിലും ഒന്നു തെളിഞ്ഞ മുഖമില്ലെങ്കിൽ പോലും വിഷാദം പടർന്ന നീരജയുടെ ലാവണ്യം കാണുന്നവരുടെ ഉള്ളിൽ കൊളുത്തി വലിക്കുന്ന ഭംഗി ആയിരുന്നു.
കണ്ണാടിയിലൂടെ നോക്കുമ്പോഴെല്ലാം എന്തൊക്കെയോ ആലോചിച്ചു എങ്ങോ ഉറപ്പിച്ചു വെച്ചിരുന്ന കണ്ണുകൾ കണ്ട കിച്ചുവും ഒന്നും മിണ്ടിയില്ല…
എന്നാൽ ഏട്ടത്തിയെ കല്യാണം കഴിച്ച അനിയനേയും പുതുപെണ്ണിനേയും ഒരുമിച്ചു ആദ്യമായി പുറത്തു കണ്ട നാട്ടുകാർ നോട്ടം കൊണ്ടു തീണ്ടുന്നത് കിച്ചു അറിയുന്നുണ്ടായിരുന്നു.
"എന്തൊക്കെയാ...വാങ്ങേണ്ടേ…"
തന്നെ മുട്ടാതെ നീങ്ങിയിരുന്ന നീരജയോട് അവൻ ചോദിച്ചു.
"എനിക്ക് ഒന്നും വാങ്ങാൻ ഇല്ല….നിനക്ക്... ഒട്ടൊരു നിമിഷത്തെ മൗനത്തിന് ശേഷം.
💬 Comments
View all comments