0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9692

ടോപ്പ് എടുത്തു നീരജയെ കാണിച്ചു കിച്ചു ചോദിച്ചു.

"വേണ്ട...എനിക്ക് കറക്ട ആയിരിക്കും."

"വേറെ എന്തെങ്കിലും വാങ്ങാൻ ഉണ്ടെങ്കിൽ വാങ്ങിച്ചോളൂട്ടോ...ഞാൻ ഇതുമായി ബില്ലിങിൽ കാണും."

കിച്ചു അതും പറഞ്ഞു വാങ്ങിയ ഡ്രസ് എല്ലാം എടുത്തു നീങ്ങിയപ്പോൾ നീരജ ഒന്നു ചൂളി പോയി.

"ഇന്നേഴ്‌സ് നോക്കട്ടെ ചേച്ചി…."

ഇതുവരെ അവരെ സഹായിച്ച സെയിൽസ്ഗേൾ ചോദിച്ചപ്പോൾ അവൾ മൂളി.

ഇന്നേഴ്‌സ് സെക്ഷനിൽ ഓരോന്നും നോക്കിയും എടുത്തും നീരജ നിൽക്കുമ്പോൾ പിറകിൽ ഒരു കൈ വീണു.

"നീ ആ മരശ്ശേരിയിലെ അമലേടെ മരുമോളല്ലേ…"

പ്രായം ചെന്ന ഒരു സ്ത്രീ ചൂഴ്ന്ന നോട്ടതോടെ നീരജയോട് ചോദിച്ചു.

"ഉം…."

ആശങ്കയും ഭയവും നിറഞ്ഞ മുഖത്തോടെ അവൾ മൂളി, അവരെ മുൻപ് കണ്ട പരിചയം ഒന്നും ഇല്ലാതിരുന്ന നീരജ അവരുടെ മുന്നിൽ ഒന്നു ചെറുതായി ചിരിച്ചു തന്റെ അപരിചിതത്വം മറച്ചു പിടിച്ചു.

"ഓഹ്...അപ്പൊ നീ ആണല്ലേ മൂത്തോൻ ചത്തപ്പോ ഇളയവനെ കെട്ടിപൊറുക്കുന്നത്…."

തികഞ്ഞ പുച്ഛത്തോടെ നീരജയെ നോക്കി അവരത് പറഞ്ഞതും, മുഖത്തവൾ തെളിച്ച ചിരി മാഞ്ഞു. അവളുടെ നെഞ്ചിടിച്ചു, കണ്ണുകൾ നിറഞ്ഞു, മുഖം ചുവന്നു കവിളുകൾ വിറച്ചു, അപമാനവും സങ്കടവും കൊണ്ടു മരവിച്ച കണക്ക് നീരജ നിന്നു.

താഴെ കാത്തു നിന്ന കിച്ചു സമയം ഒത്തിരി കഴിഞ്ഞിട്ടും നീരജയെ കാണാതിരുന്നത് കൊണ്ടാണ് തിരികെ മേലേക്ക് കയറി ചെന്നത്,...

അവിടെ ഒരു ചെറു കൂട്ടത്തിന് നടുവിൽ തളർന്നു കണ്ണും നിറഞ്ഞു ഡെസ്കിൽ താങ്ങി തലയും കുനിച്ചു നിക്കുന്ന നീരജയെയും അവളെ നോക്കി ഒച്ച വെക്കുന്ന ഒരു സ്ത്രീയെയും അവൻ കണ്ടു...അതിവേഗം നടന്നു അവർക്കിടയിലേക്ക് കയറി നീരജയെ നോക്കി അവൻ ചോദിച്ചു.

"എന്താ….എന്താ കാര്യം…."

അവനെ കണ്ടതോടെ നീരജയുടെ സങ്കടം അണപൊട്ടി വിങ്ങിക്കൊണ്ടിരുന്ന അവൾ വിതുമ്പി കരയാൻ തുടങ്ങിയതും കിച്ചു അവളെ താങ്ങി ചുറ്റിപ്പിടിച്ചു, അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു കരയുന്ന നീരജയെ ചേർത്തു പിടിച്ചു അവൻ ആ സ്ത്രീയുടെ നേരെ തിരിഞ്ഞു.

"നിങ്ങൾ ആരാ..എന്താ പ്രശ്നം…"

"അപ്പൊ നീ ആണല്ലേ ആ വൃത്തികെട്ടവൻ, നാണമുണ്ടോടാ സ്വന്തം ഏട്ടത്തിയെ കെട്ടാൻ...നാട്ടിൽ വേറെ പെണ്ണുങ്ങൾ ഇല്ലാത്ത പോലെ…കെട്ട്യോൻ ചത്ത പെണ്ണിനെ പിന്നെ പുറത്തുകൂടി

💬 Comments

View all comments