0%

Chapter Title : ഏട്ടത്തി 2 [Achillies]

Author : Achillies Read All Parts 9701

മുകളിലേക്ക് നടന്നു…

തന്റെ മുറിയിൽ കവറുകൾ വെച്ചിട്ട് നീരജയെ തേടി അവന്റെ കാലുകൾ എത്തി നിന്നത് അവന്റെ ഏട്ടന്റെയും അവളുടെയും മുറി ആയിരുന്നിടത്താണ്. പതിഞ്ഞ തേങ്ങലുകൾ കേട്ടിരുന്ന മുറിയുടെ വാതിൽ തുറന്നു അകത്തു കടക്കുമ്പോൾ കട്ടിലിൽ കമിഴ്ന്നു കിടന്നു കരയുന്ന നീരജയെ അവൻ കണ്ടു.

സാരി പടർന്നു കട്ടിലിൽ കിടന്നിരുന്നു. കൈക്കുമുകളിൽ മുഖം വെച്ചു വിതുമ്പി കരയുന്ന അവളുടെ അരികിൽ അവൻ ഇരുന്നു.

"പോട്ടെ….സാരമില്ല….അതൊന്നും തലയിലേക്കെടുക്കണ്ട, അവരല്ലല്ലോ ഈ കുടുംബം നോക്കുന്നതും നമ്മളെ ജനിപ്പിച്ചതും ഒന്നും….മനസ്സിൽ വെക്കാതെ വിട്ടുകള…"

ഒന്നു ആലോചിച്ച കിച്ചു അത്രയും പറഞ്ഞു നിർത്തിയിട്ട് കുലുങ്ങുന്ന അവളുടെ തോളിൽ മടിച്ചു കൈ വെച്ചു...എന്നിട്ട് തട്ടി കൊടുത്തു.

എങ്ങലടിച്ചു കിടന്ന നീരജ ഒന്നു മുങ്ങി എന്നിട്ട് അവനു നേരെ തിരിഞ്ഞു.

"അവര് പറഞ്ഞതിലും കാര്യമില്ലേ….ഞാൻ, ഞാങ്കാരണം നിന്റെ ജീവിതം കൂടി തുലഞ്ഞില്ലേ… ഏട്ടന്റെ ഭാര്യയെ കെട്ടിയപ്പോൾ നിന്റെ ജീവിതം കൂടി അല്ലെ ഞാൻ തകർത്തത്,....ഒരു രണ്ടാം കെട്ടുകാരിയെ നിന്റെ തലയിൽ കെട്ടിവെച്ചപ്പോൾ അമ്മ പോലും ഓർത്തില്ല….അതിലും പാപം ചെയ്തത് ഞാൻ ആണല്ലോ ഈശ്വരാ…"

അവന്റെ കയ്യിൽ കെട്ടിപ്പിടിച്ചു കരയുന്ന ആ പാവത്തിനെ കണ്ടപ്പോൾ അവന്റെ ഉള്ളം നീറി…

"എന്തൊക്കെയാ ഈ പറയണേ….എന്താ പറയുന്നേ എന്നു വല്ല ബോധവും ഉണ്ടോ….ഞാൻ അങ്ങനെയാ ഏട്ടത്തിയെ കാണുന്നെ എന്ന കരുതിയിരിക്കുന്നെ…?"

അവളുടെ കൈ രണ്ടും ചേർത്തു പിടിച്ചു വിങ്ങി അവൻ ചോദിചു.

"ഏട്ടൻ പോയീന്നു കേട്ടപ്പോൾ ഞാനും മരിച്ചാൽ മതിയായിരുന്നു...എങ്കിൽ എങ്കിലെന്റെ മോനൂന് ഈ ഗതി വരില്ലായിരുന്നു ഈ നാണം കെട്ടവളുടെ കൂടെ ഇതുപോലൊരു ജീവിതം…."

വിങ്ങി പൊട്ടി അവളതു പറഞ്ഞതും കിച്ചുവിന്റെ കണ്ണു നിറഞ്ഞൊഴുകി.

ആഞ്ഞൊരു ശ്വാസം വലിച്ചു അവൻ അവളെ ഉയർത്തി ഇരുത്തി കയ്യിൽ താങ്ങി.

"അവൻ കെട്ടികൊണ്ടു വന്ന നാൾ മുതൽ ഇഷ്ടവാ… പക്ഷെ ഏട്ടത്തിയെ എങ്ങനാ പ്രേമിക്കാ….. അതോണ്ട് ഓരോ നിമിഷോം നീ ഉള്ളപ്പോൾ ഉള്ളിൽ കരഞ്ഞോണ്ടാണെങ്കിലും ചിരിക്കുവായിരുന്നു ഞാൻ ഇതുവരെ,..... ഒരു ദിവസം പോലും വിടാതെ പ്രാർത്ഥിച്ചിട്ടുണ്ട് അടുത്ത ജന്മം എങ്കിലും ഇവളെ തന്നെക്കണേ ന്നു… അതോണ്ട് തന്നെ എന്റെ കൈകൊണ്ടു താലി കെട്ടിയപ്പോൾ

💬 Comments

View all comments