0%

Chapter Title : ഏട്ടത്തി 3 [Achillies] [Climax]

Author : Achillies Read All Parts 3483

കൃഷ്ണൻ പറഞ്ഞു തുടങ്ങിയപ്പോൾ കിച്ചു വാതിൽ പടിയിൽ നിന്ന അമ്മയിലേക്ക് നോക്കി. തന്നെപ്പോലെ മരവിച്ചു കൃഷ്ണനെ നോക്കി നിൽക്കുന്ന അമലയെ കണ്ട കിച്ചു വീണ്ടും ഉലഞ്ഞു. അവന്റെ കണ്ണുകൾ വീണ്ടും നീണ്ടു, എന്നാൽ കണ്ണിൽ എവിടെയും താൻ തേടിയവളെ പെട്ടില്ല..തന്റെ പാതിയെ, അവൾ അറിഞ്ഞു കാണുമോ എന്നവൻ ഭയന്നു, അറിഞ്ഞാൽ താൻ വീണ്ടും ഒരു രണ്ടാമൂഴക്കാരനായി മാറുമോ എന്ന ഭയം അവനിൽ നിറഞ്ഞു.

"നീ എന്തിനാ മോനെ മരിക്കാൻ ഒക്കെ തീരുമാനിച്ചെ…നിനക്ക് വേണ്ടി ഇവിടെ കാത്തിരിക്കുന്നവരെ ഒക്കെ എങ്ങനെ മറക്കാൻ പറ്റി…"

ലോകത്തു വെച്ചു ഏറ്റവും കാണാൻ കൊതിച്ചത് കൃഷ്ണനെ ആയിരുന്നു എന്ന കണക്ക് സുമ കണ്ണീരൊഴുക്കി കള്ളം പറഞ്ഞു.

മരിച്ചവർ തിരിച്ചു വന്നാൽ ശെരിക്കും സന്തോഷമാണോ, സങ്കടമാണോ തോന്നേണ്ടത്, ഏട്ടൻ മരിച്ചിട്ടില്ല എന്നറിയുമ്പോൾ അനിയന് സ്വാഭാവികമായും സന്തോഷവും, മൂത്ത മകൻ കൊള്ളിവെക്കാൻ ഉണ്ടെന്നു അറിയുമ്പോൾ വൈധവ്യം തീണ്ടിയ അമ്മയ്ക്ക് പുണ്യവുമാണ് തോന്നേണ്ടത്, എന്നാൽ കൃഷ്ണൻ തിരികെ വന്നപ്പോൾ മനസ്സിൽ നിറയുന്നതെന്തെന്നു തിരിച്ചറിയാൻ അമലയ്ക്കും കിച്ചുവിനും ചുഴിഞ്ഞു നോക്കിയിട്ടും മനസിലായില്ല… മുകളിൽ മുറിയിൽ നൂല് കൊണ്ട് കെട്ടിയ ജീവിതത്തിന് ഇനി എത്ര ആയുസ്സ് കാണുമെന്നു പോലും ചിന്തിക്കാൻ ആവതില്ലാത്ത പെണ്ണിന്റെ തേങ്ങലുകൾ കിടക്കയിലെ തുണിവിരി ഏറ്റുവാങ്ങി.

"കാശിയിൽ തന്നെ യാത്ര തീർക്കണം ന്നാ വല്യച്ഛ കരുതിയെ, ഗംഗയിൽ ലയിക്കാൻ, ഇറങ്ങിയതാ,...പടിക്കെട്ടിൽ ഇരുന്ന് പ്രാര്ഥിക്കുമ്പോഴാ, ഒരു ഗുരു വന്നു വിളിക്കുന്നത്, നല്ല പ്രായം ഉണ്ടാവും,മുടി ഒക്കെ നരച്ചു കാഷായം ധരിച്ചു ജഡ മൂടിയ മുഖവുമായി,... ഗുരു കൈലാസത്തിലേക്ക് പോകുവാണ് കൂടെ ചെല്ലാൻ പറഞ്ഞു.

ആദ്യം കേട്ടപ്പോൾ അത്ഭുതം തോന്നി, ഒരു പരിചയം പോലും ഇല്ലാത്ത ഒരു സന്യാസി അടുത്തു വന്നു എന്നോട് കൈലാസത്തിലേക്ക് കൂട്ടു ചെല്ലാൻ പറയുന്നു. യാത്ര അവസാനിപ്പിക്കാൻ ഒരുങ്ങിയ എനിക്ക് ആദ്യം വേണ്ട എന്നു പറയാനാ തോന്നിയെ, പക്ഷെ അദ്ദേഹത്തിന്റെ മുഖത്തെ തേജസ്സിലേക്ക് നോക്കി, കഴിയില്ല എന്ന് പറയാൻ എനിക്ക് പറ്റിയില്ല,... ഒന്നും എടുക്കാതെ അതേ നിലയിൽ അദ്ദേഹത്തോടൊപ്പം ഞാൻ യാത്രയായി വീണ്ടും, പല ക്ഷേത്രങ്ങൾ പല ജീവിതങ്ങൾ. നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ കൈലാസ താഴ്‌വരയിൽ എത്തി.

""""ജീവിതത്തിൽ എല്ലാ ബന്ധങ്ങളും ബന്ധനങ്ങളും വിട്ടൊഴിഞ്ഞവർക്കുള്ളതാണ് ലയനം,നിനക്കിനിയും ഭൂമിയിൽ കർമ്മങ്ങൾ ബാക്കിയുണ്ട്, നീ ചെയ്യേണ്ട ഒരു മകന്റെ ഭർത്താവിന്റെ ജേഷ്ട്ടന്റെ കർത്തവ്യങ്ങളും ബാക്കിയുണ്ട്, എന്നെങ്കിലും ഒരിക്കൽ നിന്റെ കർമ്മം നീ പൂർത്തിയാക്കി എന്നു ഉറപ്പു വരുമ്പോൾ തിരികെ ഇവിടെ വരിക…നിന്നെ മോക്ഷത്തിലേക്ക്

💬 Comments

View all comments