Chapter Title : ഏട്ടത്തി [VAMPIRE]
അതോ കയ്യിൽ ഇരുപ്പ് ആണാ,എന്നിട്ടു ഒരു നാണവും ഇല്ലാതെ കട കട ചിരിയും...
മറുപടിക്കു വേണ്ടി ഞാനും ഒന്ന് ചിരിച്ചു കൊടുത്തു ...അമ്മാവന്റെ മറുപടി മുൻപ് കേട്ട ചളിപ്പിന്റെ എല്ലാ ക്ഷീണവും മാറ്റുന്ന ഒന്നായിരുന്നു . ഇതിലും നല്ല സ്വഭാവം ഉള്ള പെണ്ണിനെ നിനക്ക് ഈ കേരളത്തിൽ വേറെ കിട്ടില്ല. കാണാൻ ആണേൽ മഴവിലിന്റെ അഴകും....എന്റെ മനസ്സിൽ ലഡു പൊട്ടലിന്റെ ഒരു തൃശൂർ പൂരം തന്നെ നടന്നു....ഞാൻ അവരോടും നിന്നെ കുറിച്ച് ഇത് തന്നെയാ പറഞ്ഞക്കുന്നത് എന്ന് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി. പിന്നീട് അങ്ങോട്ട് ആ മനുഷ്യന്റെ എല്ലാ വളിപ്പുകളും എനിക്ക് ചാപ്ലിൻ കോമഡിയെക്കാൾ വലുതായിരുന്നു.....
ഒടുവിൽ ഞങ്ങൾ അവിടെ എത്തി....വീടും ചുറ്റുപാടും ഒക്കെ എനിക്ക് നന്നേ സുഖിച്ചു. പക്ഷേ ഇതൊന്നും അല്ലല്ലോ മുഖ്യം...മുന്നോട്ട് പോകും തോറും ഹൃദയമിടിപ്പ് പതിൻമടങ്ങ് വർധിച്ചതു പോലെ തോന്നിത്തുടങ്ങി... വായ് നോക്കുന്ന പോലെ അല്ലല്ലോ പെണ്ണ്കാണൽ. ഏട്ടത്തിയും പെങ്ങളും എന്റെ വെപ്രാളം കണ്ടു കളിയാക്കിക്കൊണ്ടിരുന്നു...
ഞങ്ങൾ വീടിന് മുന്നിലെത്തി. അമ്മാവൻ നീട്ടിയൊരു കോണിങ് ബെൽ അടിച്ചു..... കതകു തുറന്നു പുറത്തേക്കു വന്നത് പ്രായമുള്ള ഒരു സ്ത്രീയായിരുന്നു. കാഴ്ചയിൽ ആരും വലിയ തെറ്റുപറയില്ല അമ്മയായിരിക്കും.... ചെറുപുഞ്ചിരിയോടെ വീടിനകത്തേക്ക് ക്ഷണിച്ചു. കയറി വാ... നിങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇവിടെയെല്ലാവരും...
വീടിന്റെ ഉമ്മറത്തെത്തി. ഉള്ളിൽ നാല് അല്ലെങ്കിൽ അഞ്ചോ ആളുകൾ നിൽക്കുന്നുണ്ട്. എല്ലാരും എന്നെ ടെർമിനേറ്റർ സിനിമയിൽ അർണോൾഡ് സ്കാൻ ചെയ്യുന്ന പോലെ സ്കാൻ ചെയ്യാൻ തുടങ്ങി. ഒരാൾ എന്റെ കാലിലേക്ക് തന്നെ നോക്കുന്നത് കണ്ടാണ് ഞാനും നോക്കിയത്. രണ്ടു കാലിലും രണ്ടു
💬 Comments
View all comments