0%

Chapter Title : ഏട്ടത്തി [VAMPIRE]

Author : VAMPIRE Read All Parts 2379

ഇതൊന്നും അല്ലല്ലോ മുഖ്യം...മുന്നോട്ട് പോകും തോറും ഹൃദയമിടിപ്പ് പതിൻമടങ്ങ് വർധിച്ചതു പോലെ തോന്നിത്തുടങ്ങി... വായ് നോക്കുന്ന പോലെ അല്ലല്ലോ പെണ്ണ്കാണൽ. ഏട്ടത്തിയും പെങ്ങളും എന്റെ വെപ്രാളം കണ്ടു കളിയാക്കിക്കൊണ്ടിരുന്നു...

ഞങ്ങൾ വീടിന് മുന്നിലെത്തി. അമ്മാവൻ നീട്ടിയൊരു കോണിങ് ബെൽ അടിച്ചു..... കതകു തുറന്നു പുറത്തേക്കു വന്നത് പ്രായമുള്ള ഒരു സ്ത്രീയായിരുന്നു. കാഴ്ചയിൽ ആരും വലിയ തെറ്റുപറയില്ല അമ്മയായിരിക്കും.... ചെറുപുഞ്ചിരിയോടെ വീടിനകത്തേക്ക് ക്ഷണിച്ചു. കയറി വാ... നിങ്ങളുടെ വരവും പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഇവിടെയെല്ലാവരും...

വീടിന്റെ ഉമ്മറത്തെത്തി. ഉള്ളിൽ നാല് അല്ലെങ്കിൽ അഞ്ചോ ആളുകൾ നിൽക്കുന്നുണ്ട്. എല്ലാരും എന്നെ ടെർമിനേറ്റർ സിനിമയിൽ അർണോൾഡ് സ്കാൻ ചെയ്യുന്ന പോലെ സ്കാൻ ചെയ്യാൻ തുടങ്ങി. ഒരാൾ എന്റെ കാലിലേക്ക് തന്നെ നോക്കുന്നത് കണ്ടാണ് ഞാനും നോക്കിയത്. രണ്ടു കാലിലും രണ്ടു കളർ സോക്സ്. തിരക്കിൽ പറ്റിയതാണ്. എനിക്ക് എന്തോപോലെ തോന്നി. (ഈ നാണോം മാനോം ജന്മനാ ഉള്ളോനെ സമ്മയ്ക്കണം ന്തൊരു എടങ്ങേറാ അറിയോ)

അവസാനം ഇതിപ്പോഴത്തെ ഫാഷൻ ആണെന്ന മട്ടിൽ ഞാൻ അകത്തേക്ക് നടന്നു... മനോഹരമായ ചെറിയ സ്വീകരണമുറി.... അവിടെക്കണ്ട കസേരയിൽ ഒന്നിൽ ഞാനിരുന്നു. ചായയുമായി പെണ്ണു വരുന്നതും കാത്ത്...

എന്നാ പിന്നെ സമയം കളയാതെ കുട്ടിയെ വിളിച്ചോളൂ. എന്റെ മനസ്സ് വായിച്ചെന്ന പോലെ കുട്ടീടെ മാമൻ ഓർഡർ കൊടുത്തു....

ചായ മുന്നിൽ കൊണ്ടുവന്നു നീട്ടിയപ്പോൾ സ്നേഹപൂർവ്വം ഞാൻ അവളുടെ മുഖത്തേക്കു നോക്കാതിരുന്നില്ല....!

"പല്ലുരണ്ടെണ്ണം പൊങ്ങിയിട്ടുണ്ടോ. ഇരുനിറം. മുടി വെട്ടി തോളൊപ്പം നിർത്തിയിരിക്കുന്നു. ലേശം വണ്ണവുമുണ്ടവൾക്ക്"... കാപ്പി കുടി കഴിഞ്ഞപ്പോൾ എന്തെങ്കിലും പരസ്പരം സംസാരിക്കാൻ ഉണ്ടെങ്കിൽ ആ മുറിയിലേക്ക് പൊയ്ക്കോളാൻ ആരോ പറയുന്നത് കേട്ടു.....

ഇല്ല...എനിക്ക് ഒന്നും പറയാനില്ല.... വീട്ടുകാർക്ക് ഇഷ്ടപ്പെട്ടോ എന്ന് ഏട്ടത്തിയുടെയും സഹോദരിയുടെയും മുഖത്തേക്ക് ഒളികണ്ണിട്ടു നോക്കി. ഇല്ല അവർക്കും അവളെ ഇഷ്ടപ്പെട്ടിട്ടില്ല.

മനസ്സിൽ സൂക്ഷിച്ചിരുന്ന പ്രതീക്ഷകൾ എല്ലാം ഒരു നിമിഷം ഇല്ലാതാകുന്നത് പോലെ തോന്നി....

വിവരം അറിയിക്കാമെന്ന് പറഞ്ഞ് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി......

ഇനിയും എത്രയോ പെണ്ണുകാണുവാൻ നിനക്കു സമയമുണ്ടെന്ന ചങ്ക്‌ ബ്രോയുടെ സംസാരം കേട്ടപ്പോൾ മനസ്സിൽ ചെറിയ ദേഷ്യവും തോന്നി....

വീട്ടിലേക്കുള്ള മടക്കയാത്രയിൽ വഴിയിൽ കണ്ട ബസ്സ്സ്റ്റോപ്പിലേക്കു ഞാൻ വെറുതെ കണ്ണുകൾ പായിച്ചു... "എത്രയോ സുന്ദരികളായ പെൺകുട്ടികൾ അവിടെ നിൽക്കുന്നു". പെണ്ണുകാണുവാൻ ചെല്ലുമ്പോൾ ഇത്രയും സുന്ദരികളായ പെൺകുട്ടികളെയെങ്ങും കാണാനും ഇല്ല. """"ശ്ശൊ, എന്താല്ലേ""'''''

ആദ്യ പെണ്ണ് കാണലിന്റെ വിരഹദുഃഖം മാറാൻ പിന്നെയും ദിവസങ്ങളെടുത്തു........

ഏട്ടാ......

എന്താടീ.......

ഊണ് കഴിക്കാൻ വാ, അവിടെ

💬 Comments

View all comments