0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 1292

അച്ചനും തമ്മില്‍ ഉള്ള ഒരു കരാര്‍ ആണ് ഈ കല്യാണം എന്ന്...മാത്രമല്ല അന്നു ഒരു വര്ഷം മുന്നേ രാത്രിയില്‍ നടന്ന ആ സംഭവം നിങ്ങള്‍ എന്നെ നോക്കി നില്‍ക്കുന്നത് ഞാന്‍ കണ്ടിരുന്നു ....നിങ്ങളുടെ മനസില്‍ എന്‍റെ രൂപവും സ്ഥാനവും എന്താന്നു എനിക്ക് നല്ലപ്പോലെ അറിയാം” ഹേ ഇവള്‍ അന്ന് ഞാന്‍ അവളെ നോക്കി നിന്നത് കണ്ടിരുന്നോ...ഓഹോ അപ്പോള്‍ എല്ലാം അറിഞ്ഞുകൊണ്ടാണല്ലേ ഇവളും ഇതിനു സമ്മതിച്ചത്,,പക്ഷെ ഇവള്‍ പറഞ്ഞു വരുന്നത് ഇനിയും മനസിലാകുന്നില ...ജിത്തു അവളുടെ മുഖത്തേക്ക് തന്നെ നോക്കി മീനാക്ഷി തുടര്‍ന്നു.. “എന്‍റെ അച്ഛനല്ല അത് രണ്ടാനച്ചന്‍ ആണ്...എന്‍റെ അച്ഛന്‍ കോടികള്‍ ഉണ്ടാക്കി വച്ചിട്ട് ചെറുപ്പത്തില്‍ തന്നെ ഞങ്ങളെ വിട്ടു പോയി,,അത് കഴിഞ്ഞു എന്‍റെ അമ്മക്ക് പറ്റിയ ഒരു അബന്ധമാണ് രണ്ടാനച്ചനും ആയുള്ള വിവാഹം..അമ്മയുടെയും എന്റെയും പേരില്‍ ഉള്ള കോടികള്‍ മാത്രം ആയിരുന്നു അയാളുടെ ലക്‌ഷ്യം...ആദ്യമൊക്കെ സ്നേഹമായിരുന്നു പിനീട് അയാള്‍ അമ്മയെ ഉപദ്രവിക്കാന്‍ തുടങ്ങി...എന്റെം അമ്മേടെ പേരില്‍ ഉള്ള സ്വത്തുക്കള്‍ മുഴുവന്‍ കൈക്കലാക്കി...ഞങളെ ആവശ്യത്തില്‍ കൂടുതല്‍ ഉപദ്രവിച്ചു..” ജിത്തു ഇതെല്ലം അന്തം വിട്ടു കേള്‍ക്കുകയാണ് അവന്‍ പ്രതീക്ഷിച്ചത് ഒന്ന് നടന്നു കൊണ്ടിരിക്കുന്നത് മറ്റൊന്ന്..മീനാക്ഷിയുടെ ശബ്ദം സങ്കടം നിറഞ്ഞതായിരുന്നു..ഇടയ്ക്കിടയ്ക്ക് അവള്‍ തേങ്ങി.. “അന്ന് നിങ്ങള്‍ കണ്ടതല്ല സത്യം..എന്‍റെ പിറന്നാളിന് അച്ചന്റെ കൂട്ടുക്കാരുടെ മക്കള്‍ക്കൊപ്പം ഞാന്‍ പോകണം എന്ന് നിര്‍ബന്ധം പിടിച്ചുത് കൊണ്ട ഞാന്‍ പോയത് ഇല്ലങ്കില്‍ വയ്യാണ്ട് ഇരിക്കുന്ന എന്‍റെ അമ്മയെ അയാള്‍ ഉപദ്രവിക്കു എന്ന് എനിക്കറിയാമായിരുന്നു...ഒരിക്കല്‍ പോലും മദ്യപിച്ചിട്ടില്ലഞാന്‍ നിങ്ങള്‍ വിചാരിക്കും പോലെ ഞാന്‍ കാശിനു മേല്‍ കെട്ടി മറിഞ്ഞു ജീവിക്കുന്നവല്‍ അല്ല..ഒരു ഡ്രസ്സ്‌ വാങ്ങണമെങ്കില്‍ പോലും പലരോടും ഇരക്കേണ്ട അവസ്ഥ ആണ് എന്റേത്,,,അമ്മ ഉള്ളതുകൊണ്ട് മാത്രമാണു അല്ലങ്കില്‍ പണ്ടേ ഞാന്‍ ഈ ജീവിതം അവസാനിപ്പിചെനെ...അന്ന് അവര്‍ എല്ലാവരും കൂടെ എന്നെ നിര്‍ബന്ധിച്ചു കുടിപ്പിച്ചതാണ് “ ജിത്തു തരിച്ചു നില്‍ക്കുകയാണ് അവന്‍റെ മനസിലെ ചിന്തകള്‍ എല്ലാം അവളെ കുറിച്ചുള്ളതു തകര്‍ന്നു വീണു കൊണ്ടിരിക്കുകയാണ്... “അന്ന് അത് കഴിഞ്ഞു അവരെന്നെ കൊണ്ട് വണ്ടി എടുപ്പിച്ചു ഇതുവരെ വണ്ടിയെ കുറിച്ചൊന്നും അറിയാത്ത ഞാന്‍ വണ്ടി എടുത്താല്‍ എന്ത് സംഭവിക്കും അത് തന്നെ

💬 Comments

View all comments