0%

Chapter Title : ഏട്ടത്തിയമ്മ 3 [അച്ചു രാജ്] [Climax]

Author : Achuraj Read All Parts 1295

മുന്നിലേക്ക്‌ വന്നു നിന്നു..അവളുടെ മുഖം സങ്കടം കൊണ്ടും ദേഷ്യം കൊണ്ടും ചുവന്നിരുന്നു.. “ഓ എണീറ്റോ മണവാളന്‍...ഇന്നലെ ഒട്ടും ഉറങ്ങി കാണില്ല അല്ലെ...നല്ല്പ്പോലെ ക്ഷീണിച്ച പോലെ ഉണ്ടല്ലോ...” “ഗായത്രി നീ വിചാരിക്കുന്ന പോലെ ഒന്നുമല്ല കാര്യങ്ങള്‍ അവളൊരു പാവമാ” “ഓഹോ കൊള്ളാലോ..ഒറ്റ രാത്രി കൊണ്ട് അവള്‍ എന്നെക്കാള്‍ പാവമായോ..മിടുക്കിയാണല്ലോ അവള്‍...ഇത്രവേഗം നിന്നെ അവള്‍ വശീകരിച്ചോ” “ഗായത്രി നീ എന്തൊക്കെയാ ഈ പറയുന്നേ...വാ വിട്ട വാക്ക് തിരിച്ചെടുക്കാന്‍ കഴിയില്ല” “ഓ അവളെ പറഞ്ഞപ്പോള്‍ നിനക്ക് നൊന്തു അല്ലെ...ഒറ്റ രാത്രികൊണ്ട്‌ അവള്‍ ഇത്രമാത്രം നിനെ മാറ്റി..ഹാ ധാ വന്നല്ലോ” അത് പറഞ്ഞു അവള്‍ ജിത്തുവിന്‍റെ പുറകിലേക്ക് നോക്കി...മീനാക്ഷി അങ്ങോട്ടേക്ക് വന്നു ജിത്തു മിണ്ടാതെ നിന്നു.. “മോളെ മീനാക്ഷി ഒന്ന് ചേര്‍ന്ന് നിന്നെ നിന്‍റെ കെട്ടിയോനെ ഞാന്‍ ഒന്ന് കാണട്ടെ” ഗായത്രി പുച്ചഭാവത്തോടെ ജിത്തുവിന്‍റെ മുഖത്ത് നോക്കി പറഞ്ഞു...മീനാക്ഷി ഗായ്ത്രിയെയും ജിത്തുവിനെയും മാറി മാറി നോക്കി.. “ഹാ അങ്ങോട്ട്‌ നില്‍ക്ക് മോളെ..കാണട്ടെ” അത് പറഞ്ഞു ജിത്തുവിന്‍റെ അടുത്തേക്ക് മീനാക്ഷിയെ അവള്‍ നീക്കി നിര്‍ത്തി.. “അഹ എന്നാ ഒരു ചേര്‍ച്ചയ,,,എന്നാടാ ജിത്തു അതിനു പറയുന്നേ ഹാ മൈഡ് ഫോര്‍ ഈച് അതര്‍..മീനാക്ഷി ഇനി അവനൊരു ഉമ്മ കൊടുത്തെ” “ഗായത്രി നീ” ജിത്തു ഇടയ്ക്കു കയറിയപ്പോള്‍ അവള്‍ കൈകൊണ്ടു വേണ്ട എന്ന് കാണിച്ചു.. “ഉമ്മ കൊടുക്കെടി” ശബ്ദം വളരെ ഉയര്‍ത്തി മീനാക്ഷിയെ പേടിപ്പിച്ചുകോണ്ട് ഗായത്രി പറഞ്ഞപ്പോള്‍ മീനാക്ഷി ഭയന്നുക്കൊണ്ട് ജിത്തുവിന്‍റെ കവിളില്‍ ഉമ്മവച്ചതും ജിത്തു ഗായത്രിയെ തല്ലിയതും ഒരുമിച്ചായിരുന്നു..ഗായത്രി അവനെ നോക്കി കണ്ണ് കലങ്ങി റൂമിലേക്ക്‌ പോയി ... ജിത്തു മീനാക്ഷിയെ നോക്കി.. “ഞാന്‍ ചേച്ചി പെട്ടന്നങ്ങനെ പറഞ്ഞപ്പോള്‍ പേടിച്ചു...ഞാന്‍ “ കൈകള്‍ കൂപ്പികൊണ്ട് മീനാക്ഷി അവന്‍റെ മുന്നില്‍ നിന്നു കൊണ്ട് കരഞ്ഞു..അവന്‍ മീനാക്ഷിയുടെ കൈ പിടിച്ചുകൊണ്ടു അകത്തേക്ക് പോയി..അവന്‍ അവിടെ വച്ചു മീനാക്ഷിയോട് എല്ലാം പറഞ്ഞു...ഗായത്രിയുടെ കല്യാണം കഴിഞ്ഞ അന്ന് മുതല്‍ ഉള്ള എല്ലാ കാര്യവും...മീനാക്ഷി അതെല്ലാം കേട്ടുക്കൊണ്ട് വാ പൊളിച്ചു നിന്നു..പിന്നെ കണ്ണ് നീര്‍ പൊഴിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി പോയി... റൂമില്‍ കരഞ്ഞു കൊണ്ട് കിടന്ന ഗായത്രിയെ മീനാക്ഷി അവളുടെ തോളില്‍

💬 Comments

View all comments