0%

Chapter Title : European Dreams 2 [P B]

Author : P B Read All Parts 857

പറഞ്ഞു.

അപ്പൊ ഈ വീക്കെൻഡ് വെള്ളമടി ഒന്നും വേണ്ട, കറക്കം മതി. നീ ഒരു സ്ഥലം കണ്ട് പിടിക്ക് കേട്ടോ ഞാൻ പറഞ്ഞു.

സ്ഥലം ഞാൻ നോക്കാം,
പക്ഷെ...
ജോമോനെ, നമ്മുക്ക് ഇനി വെള്ളമടി ഒന്നും വേണ്ട, അതങ്ങ് നിർത്താം.

എന്നാ പറ്റിയെടി?

നമ്മടെ ആരോഗ്യം കൂടെ ശ്രദ്ധിക്കണം, വെള്ളമടിച്ച് വല്ല അസുകോം പിടിച്ചാലോ. എനിക്ക് കുറെ നാൾ നിന്റെ കൂടെ ജീവിക്കണമെടാ.

ഞാൻ അവൾടെ മുഖത്ത് നോക്കി ചെറുതായി ചിരിച്ചു.

എന്നാടാ ചിരിക്കുന്നെ?

ചുമ്മാ ചിരിച്ചാ, ഇവിടെ ആരും ഇല്ലാരുന്നേൽ പിടിച്ച് ഒരു ഉമ്മ തന്നേനേം ഞാൻ.

അവളുടെ മുഖം ചുവന്ന് തുടുത്തു.

ബോൾഡായിരുന്ന അവളുടെ ഇപ്പോളത്തെ മാറ്റം എന്നെ അതിശയിപ്പിച്ചു, എനിക്കും വന്ന മാറ്റങ്ങളെ
പറ്റി ഞാൻ ചിന്തിച്ചു.

ഞാൻ അവളെ നോക്കി, അവൾ ഏതോ സ്വപ്ന ലോകത്ത് മുഴുകി നടക്കുവാണെന്നു എനിക്ക് അവളുടെ മുഖം കണ്ടപ്പോ തോന്നി, പക്ഷെ അവളുടെ മുഖത്ത് നല്ല സന്തോഷവും പ്രസരിപ്പും.
ഓരോന്ന് ഓർത്ത് നടന്ന് ജോലിക്ക് എത്തിയത് അറിഞ്ഞില്ല.

നിമ്മി എന്റെ ബാഗും വാങ്ങി ചേഞ്ചിങ് റൂമിൽ കൊണ്ട് വെച്ചു, നല്ല തിരക്ക് ഉള്ളത് കാരണം ഞാൻ ഉടനെ തന്നെ ജോലിക്ക് കേറി.
ഇടക്ക് ഞാൻ അവളെ ശ്രെദ്ധിക്കുന്നുണ്ടാരുന്നു അവൾ ഇപ്പോളും ബോൾഡ് തന്നെയാ, എന്റെ അടുത്ത് ഉള്ള പെരുമാറ്റം മാത്രമേ മാറിയിട്ടുള്ളു.

തിരക്ക് കാരണം അധികം സംസാരിക്കാൻ ഒന്നും പറ്റിയില്ല, സമയം പോയതും അറിഞ്ഞില്ല.
ഇന്ന് ആശ്വതിയുടെ ഷിഫ്റ്റ്‌ ഞങ്ങളുടെ ഷിഫ്റ്റ്‌ കഴിഞ്ഞിട്ടാണ്, അത് കൊണ്ട് അവളോട് അധികം  മിണ്ടെണ്ടി വരില്ല.

അടുത്ത ഷിഫ്റ്റ്‌കാർ വന്നപ്പോ ഞങ്ങൾ
ഇറങ്ങാൻ റെഡിയായി.

ഡ്രസ്സ് മാറി പോകാൻ ഇറങ്ങിയപ്പോൾ അശ്വതി ഒരു സ്മൂത്തി കൊണ്ട് തന്നു.

ക്യാൻസൽ ആയ ഓർഡറാ, നിങ്ങൾ പോകുന്ന വഴി കുടിക്കാമെല്ലോ നല്ല ചൂടല്ലേ.
ഞാൻ അത് വാങ്ങി താങ്ക്സ് പറഞ്ഞു.
അവൾ രണ്ട് സ്ട്രോ അതിൽ വെച്ചിട്ടുണ്ട്, എനിക്കും നിമ്മിക്കും ആയിരിക്കും.

ഞാനും നിമ്മിയും ഇറങ്ങി.

എന്തൊരു സ്ണെഹം... നിമ്മി പറഞ്ഞു.

അവൾ എപ്പഴും അങ്ങനെ തന്നെ അല്ലാരുന്നോ, നീ ഇപ്പൊ വേറെ കണ്ണിൽ

💬 Comments

View all comments