0%

Chapter Title : European Dreams 2 [P B]

Author : P B Read All Parts 865

കിട്ടിയിട്ട് പോവാതെ ഇരുന്നാൽ ശെരിയാവത്തില്ല. കറക്കം ഒക്കെ പിന്നെ.

ഡി നമ്മൾ ആഗ്രഹിച്ച് പ്ലാൻ ചെയ്തതല്ലേ.

നീ അതിന് മുമ്പേ ആഗ്രഹിച്ച് പഠിച്ചതല്ലേ ജോലിക്ക് വേണ്ടി, എന്നും പാർട്ടൈം പണി ചെയ്ത് നടന്നാ മതിയോ?

ശെരി നീ ചൂടാവണ്ട ഞാൻ പൊക്കോളാം.

അല്ലേ... ചൂടായെന്നോ? ഞാൻ ഒള്ള കാര്യമാ പറഞ്ഞേ.
വെല്യ ഔദാര്യം പോലെയാ പറയുന്നേ 'ഞാൻ പൊക്കൊണാം' പോലും.
ചുമ്മാ അവിടെ പോയി തല കാണിച്ചാൽ ജോലി തരാൻ നിന്റെ അമ്മായിയപ്പൻ ആന്നോ അവിടെ ഇരിക്കുന്നെ.
മര്യാദക്ക് പഠിച്ചത് ഒക്കെ റിവൈസ് ചെയ്ത്, ഇന്റർവ്നും പ്രിപേർ ചെയ്തിട്ട് പോയാ മതി.

ആ ശെരി തമ്പുരാട്ടീ.

എനിക്ക് അവളുടെ ദേഷ്യം കാണാൻ ഭയങ്കര ഇഷ്ട്ടമാ.
പക്ഷെ എന്റെ ഉള്ളിലെ പേടി, ജോലി കിട്ടിയാൽ ഞാൻ അവളെ പിരിഞ്ഞ് പോകേണ്ടി വരുമോ എന്നാണ്.
എന്റെ മനസ്സ് വായിച്ചത് പോലെ അവൾ പറഞ്ഞു.

ജോമോനെ, നിനക്ക് എന്നെ വേണമെങ്കിൽ. ലോകത്തിന്റെ ഏത് കോണിൽ ഇരുന്ന് നീ വിളിച്ചാലും ഞാൻ അവിടെ വരും.

ഞാൻ അവളെ പിടിച്ച് വലിച്ചടുപ്പിച്ച്, കെട്ടിപിടിച്ച് മുഖത്ത് നിറയെ ഉമ്മ വെച്ചു. I Love you എൻ്റെ പെണ്ണേ.

I Love you കുട്ടാ.

ഡാ, നമ്മുക്ക് ഇവിടെ ഇങ്ങനെ കഴിഞ്ഞാൽ മതിയോ? നന്നായി ജീവിക്കണ്ടേ?

നിൻ്റെ കൂടെ എവിടെ ജീവിച്ചാലും സ്വർഗമാടി.

പോടാ, നി ഇത് കുറച്ച് സീരിയസ് ആയി എടുക്ക് എൻ്റെ ജോമോനെ.

ആ ഡി, ഞാൻ പഠിച്ചിട്ട് പൊക്കോളം.

അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.

പിന്നെ അങ്ങോട്ട് രണ്ട് ദിവസം ഞങ്ങൾ ലീവ് പറഞ്ഞ്. ഞാൻ പഠിക്കാനും അവൾ എന്നെ ഇന്റർവ്യൂവിന്  പ്രിപേർ ചെയ്യാനും തുടങ്ങി.
നിമ്മി പഠിത്തത്തിൽ പുറകോട്ട് ആന്നെലും, ആൾകാരോട് സംസാരിക്കാനും അവരെ മനസ്സിലാക്കി ഇടപെഴുകാനും അവൾക് നല്ല പോലെ അറിയാം.
അവൾ എന്നെ ഇരുത്തി മോക്ക് ഇന്റർവ്യു എടുത്തു. എവിടെ എപ്പോ ഏത് ടോണിൽ സംസാരിക്കണം എന്ന് അവൾ എന്നെ പഠിപ്പിക്കാൻ നോക്കി. പക്ഷേ എനിക്ക് അവളെ നോക്കി ഇരിക്കാനും അവളുടെ വർത്തമാനം കേൾക്കാനുമാണ് താൽപര്യം.
പഠിച്ച് ഷീണിച്ച് അവളെ

💬 Comments

View all comments