European Dreams 3 [P B]
📝 Ongoing
👁 83.5K views ❤ 433 likes 💬 21 comments
European Dreams 3
Author : P B | www.kkstories.com | Previous Part
ഞങ്ങൾ പാർക്കിൽ നിന്ന് എഴുന്നേറ്റ്
പതിയെ നടന്നു.
ഞാൻ ജോലിയിൽ കേറുന്നതിനെപ്പറ്റി ചിന്തിക്കാതിരിക്കാൻ ശ്രമിച്ചു.
ജീവിതത്തിൽ ആദ്യമായിട്ടാണ് പഠിത്തതോടോ ജോലിയോടോ ഒരു വിരക്തി തോന്നിയത്.
എന്റെ മുന്നിൽ ഇപ്പോ ആകെയുള്ള ലക്ഷ്യം അവൾ മാത്രമായിരുന്നു, അവളെ പിരിഞ്ഞിരിക്കാൻ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഞങ്ങൾ തിരിച്ച് റൂമിൽ എത്തി, ആകെ കൂടെ ഒരു അങ്കലാപ്പ്. രണ്ട് പേരും എന്തൊക്കെയോ ചിന്തയിൽ മുഴുകി എല്ലാം യാന്ത്രികമായി ചെയ്തുകൊണ്ടിരുന്നു.
താമസിക്കാനുള്ള സ്ഥലം ഒക്കെ നോക്കണ്ടെ ജോമോനെ? നിമ്മി എന്നോട് ചോദിച്ചു
ആ നോക്കാമെടി. ഞാൻ വലിയ താല്പര്യമില്ലാതെ പറഞ്ഞു.
ഒരാഴ്ച അല്ലാ ഉള്ളോ, ഇപ്പൊ നോക്കി തുടങ്ങിയാലേ പറ്റത്തോള്ളു. അല്ലേൽ വേണ്ട, ഞാൻ വീട് നോക്കിക്കോളാം. നീ ബാക്കി കാര്യങ്ങളൊക്കെ ശരിയാക്ക്. അവൾ പറഞ്ഞു
ഡി, നിനക്കും എന്റെ കൂടെ വന്നുടെ?
അതെങ്ങനാ ജോകുട്ടാ ശരിയാകുന്നെ?
ഇവിടെ ലാൻഡ് ലോഡിനോട് പറഞ്ഞിട്ടില്ല, റസ്റ്റോറന്റിലും പറഞ്ഞിട്ടില്ല.
അങ്ങനെ ഒരു ദിവസം നമ്മൾ രണ്ടും എല്ലാം ഇട്ടെറിഞ്ഞ് അങ്ങ് ഇറങ്ങിപ്പോകാൻ പറ്റുമോ?
അത് ശരിയാണോ?
ഒന്നുമില്ലേലും കിടക്കാൻ ഒരു വീടും, ഒരു ജോലിയും തന്നവരല്ലേ?
നീ നാളെ എന്തായാലും റസ്റ്റോറന്റിൽ പറ. ഇനി രണ്ടു മൂന്നു ദിവസം കൂടെ നീ ജോലിക്ക് ഉണ്ടാവു എന്ന്. താമസിക്കാതെ ഞാനും പറയാം. എന്നിട്ട് ഇവിടുത്തെ ക
💬 Comments
View all comments