Chapter Title : European Dreams [P B]
സ്ഥലം.
അത് കേട്ടതും എന്റെ മമ്മിക് ആത്മാഭിമാനം. അവൻ എന്തായാലും പുറത്ത് പോയി പഠിക്കാൻ ഇരിക്കുവാ. പിന്നെ പറഞ്ഞ് വരുവാണേൽ അപ്പൻ വകേൽ നിമ്മി ജോമോന്റെ പെങ്ങളല്ലേ. പിള്ളേർ രണ്ടും ഒരു സ്ഥലത്ത് ആണേൽ നമ്മുക്കും ഒരു സമാധാനമാ.
നിമ്മി എന്നെ നോക്കി ചിരിച്ചു. ഞാനും ചിരിച്ചെന്ന് വരുത്തി.
ഞങ്ങൾ അവിടുന്ന് യാത്ര പറഞ്ഞ് ഇറങ്ങി. പോകുന്ന വഴി തന്നെ പപ്പയും മമ്മിയും തീരുമാനിച്ചു നിമ്മിയുടെ കോളേജിൽ തന്നെ എനിക്കും അഡ്മിഷൻ എന്ന്. പറഞ്ഞിട്ടും കാര്യമില്ല എന്ന് അറിയാവുന്ന കൊണ്ട് ഞാൻ മിണ്ടാതെ ഇരുന്നു. വീട്ടിൽ എത്തി കൂടുതൽ വായിച്ചപ്പോൾ കുഴപ്പം ഒന്നും ഇല്ലാത്ത കോളേജാണെന്ന് മനസിലായി. ഞാൻ വീട്ടുകാരോട് ഓക്കേ പറഞ്ഞു.
പിറ്റേ ആഴ്ച്ച തന്നെ ഞാനും നിമ്മിയും പോവാനുള്ള പേപ്പർ ശെരിയാക്കാൻ ഇറങ്ങി. ഞങ്ങൾ രണ്ടും ഒരുമിച്ച് വീടിന്റെ അടുത്ത് നിന്നുള്ള സ്റ്റോപ്പിൽ നിന്ന് ബസ്സിൽ കേറി.
ഒരു മൂന്ന് സ്റ്റോപ്പ് കഴിഞ്ഞ് നിമ്മി ഞാൻ ഇരുന്ന സീറ്റിന്റെ അടുത്ത് വന്ന് എന്നെ വിളിച്ചിട്ട്, ഇവിടെ ഇറങ്ങണം എന്ന് പറഞ്ഞു. കാര്യം എന്താണെന്ന് അറിയാതെ ഞാൻ അവൾടെ കൂടെ അവിടെ ഇറങ്ങി.
അവിടെ നിന്ന് ഒന്ന് പരുങ്ങിയിട്ട് അവൾ എന്നോട് പറഞ്ഞു. അതെ ജോ, എന്റെ ഒരു ഫ്രണ്ട് വരുന്നുണ്ട് പുള്ളിയും നമ്മടെ കോളേജിലാ, നമ്മുക്ക് ഒരുമിച്ച് പോകാം. പുള്ളി ഇതെല്ലാം നേരത്തെ ചെയ്തിട്ടുള്ളത്കൊണ്ട് എല്ലാം ശെരിക്ക് അറിയാം.
എനിക്ക് ഒന്നും മനസിലായില്ല. എങ്കിലും ഞാൻ തലയാട്ടി.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു കാർ വന്നു, നിമ്മി ഫ്രണ്ട് സീറ്റിൽ കേറി, ഞാനും മനസിലാമനസ്സോടെ
💬 Comments
View all comments