Chapter Title : European Dreams [P B]
എനിക്ക് എന്തൊരു അഭിമാനം ആരുന്നെന്നോ? നീ എന്റെ ബന്ധത്തിൽ ഉള്ളതാ എന്ന് പറയാൻ.
എനിക്ക് അതൊക്കെ പറ്റത്തില്ല നിമ്മി. ഞാൻ കല്യാണം കഴിക്കുന്ന പെണ്ണിന്നെ മാത്രമേ ഞാൻ പ്രേമികത്തൊള്ളൂ, എനിക്ക് കിട്ടുന്ന പെണ്ണും അങ്ങനെ വേണം എന്ന് എനിക്ക് നിർബന്ധമാ.
അത് അങ്ങനെ തന്നെ വേണം ജോകുട്ടാ. നീ ഒരുത്തിയേം പ്രേമിച്ച് അഴിഞ്ഞാടി നടന്നിട്ടില്ലലോ, അപ്പൊ നിനക്ക് കിട്ടുന്ന പെണ്ണും അങ്ങനെ തന്നെ വേണം. അല്ലാതെ വഴിയേ പോകുന്ന ഏതെങ്കിലും യെന്താനിയെ പിടിച്ച് നിന്റെ തലേൽ കെട്ടി വെക്കാൻ ഞങ്ങൾ സമ്മതിക്കത്തില്ല.
നിനക്ക് അറിയാമോ ലോച്ചായന്റെ രണ്ടാമത്തെ ലൈനാ ഞാൻ. പക്ഷെ ഞാൻ എത്ര ലൈൻ അടിച്ചാ എന്ന് എനിക്ക് ഓർമ പോലും ഇല്ല. എന്നാലും എന്നോട് അതൊന്നും ഒരിക്കൽ പോലും പറഞ്ഞിട്ടില്ല.
തങ്കപ്പെട്ട മനുഷ്യനാ, വെള്ളമടി ഇല്ല, ചീത്ത വിളി ഇല്ല, ഒരു ദുശീലങ്ങളും ഇല്ല. എനിക്ക് ആകെ വെള്ളമടിക്കാനും രണ്ട് തെറി പറയാനും നീ മാത്രമേ ഉള്ളു കമ്പനി.
എനിക്കും ഇവിടെ വേറെ ആരും ഇല്ല നിമ്മി.
ഞങ്ങൾ അങ്ങനെ അന്യ രാജ്യത്ത് എത്തിയാണ് സുഹൃത്തുക്കൾ ആവുന്നത്. ഞാൻ അവൾക്ക് നാട്ടിൽവെച്ച് എന്റെ മനസ്സിൽ വല്യ വില കൊടുത്തിരുന്നില്ല എന്ന് ആലോചിക്കുമ്പോൾ വല്ലാത്ത ഒരു കുറ്റബോധം.
ഞാൻ അർഹിക്കുന്നതിലും കൂടുതൽ കേറിങ് എന്നോട് അവൾ കാണിക്കുമ്പോൾ എനിക്ക് എന്നോട് തന്നെ ഒരു വെറുപ്പ് തോന്നും. കുറേ പഴഞ്ചൻ ചിന്താഗതികൾ മനസ്സിൽ കൊണ്ട് നടന്നിട്ട് ഞാൻ എന്തോ വെല്യ സംഭവം ആണെന്ന തോന്നൽ ഏറെക്കുറെ മാറി കിട്ടി. പൊട്ടക്കുളത്തിലെ തവളക്ക് കുളം വിട്ടാൽ അല്ലെ ലോകം
💬 Comments
View all comments