0%

Chapter Title : ?Evil on earth✨ 2 [Jomon]

Author : Jomon Read All Parts 976

വീണു

—------------------------------

ക്ലബ്ബിൽ നിന്നുമിറങ്ങിയ ദേവിനെ പിന്തുടരുകയായിരുന്നു അമാൻഡ….brutal rats ന്റെ female street ഫൈറ്റിങ് കഴിഞ്ഞു ആളുകൾക്കിടയിൽ തളർന്നിരിക്കുമ്പോഴാണവൾ ആളുകളുടെ ആർപ്പുവിളി ആരാവങ്ങൾക്കിടയിലൂടെ കടന്നു വരുന്നയാ നീല കണ്ണുകാരനെ കണ്ടത്…കൂടിപ്പോയാൽ ഇരുപതോ ഇരുപത്തിരണ്ടോ വയസ്സ് മാത്രം തോന്നിക്കുന്ന ഒരു പയ്യൻ…മറ്റുള്ളവരെപോലെ ദേഹമാശകലം ടാറ്റുവോ രക്തം കല്ലിച്ചു കിടക്കുന്ന പാടുകളോ ഇല്ല….കണ്ണിലേക്കു വീണു കിടക്കുന്ന കറുത്ത നീളന്മുടി ഒരു കൈകൊണ്ട് ഒതുക്കി സാവധാനം നടന്നു വരുന്ന ദേവിനെ നോക്കിയവൾ ഇരുന്നു

(അമാൻഡ ഒരു റഷ്യൻ വംശചയാണ്  അതുകൊണ്ട് തന്നെ അവളുടെ സംഭാഷണങ്ങൾ ഞാൻ മലയാളത്തിൽ തന്നെ ആണ് എഴുതുന്നത്)

“ആദ്യമായിട്ടാണെന്ന് തോന്നുന്നു അവനീ സ്ഥലത്ത്…”

ദേവിന്റെ ശരീരം നോക്കി അമാൻഡ സ്വയം പറഞ്ഞു….പക്ഷെ ആദ്യമായി വരുന്ന ഒരാൾക്ക് ഇത്രയും ആരാധകർ ഉണ്ടാവുമോ എന്ന സംശയം ബാക്കിയായ അവൾ തിരിച്ചു പോകാതെ അവിടെ തന്നെ ഇരുന്നു

തനിക്ക് നേര വരുന്ന ഓരോ അടികളിൽ നിന്നും നിസ്സാരമായി ഒഴിഞ്ഞു മാറുന്ന ദേവിനെയവൾ അത്ഭുതത്തോടെ നോക്കി…ഒടുക്കം അടി കൊണ്ടു വീണ ദേവിനെ കണ്ടവൾ ഇരിപ്പിടത്തിൽ നിന്നെണീറ്റ് മുൻപിൽ തടിച്ചു കൂടിയ ആളുകൾക്കിടയിലൂടെ റിങ്ങിനടുത്തേക്ക് ചെന്നു

അസാമാന്യമായ രീതിയിൽ fight ചെയ്ത ദേവ് ഇടി കൊണ്ടു വീണത് അവൾക്ക് ഓർക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു….പക്ഷേ ആളുകളെ തള്ളി മാറ്റി മുൻപിലെത്തിയ അമാൻഡ കണ്ടത് വായിൽ നിന്ന് ഇറ്റിറ്റ് വീഴുന്ന ചോരത്തുള്ളികൾ കണ്ട് ഭ്രാന്തമായി ചിരിക്കുന്ന ദേവിനെയാണ്…പതിയെ പതിയെ ആ ചിരി അവളുടെ ചുണ്ടുകളിലും സ്ഥാനം പിടിച്ചു

ചുറ്റിനും കൂടി നിന്നവരുടെ കൂടെ അവളും കൂടി അവന്റെ ഉയർത്തെഴുന്നേൽപ്പ് ആഘോഷിച്ചു….ജീവിതത്തിൽ ആദ്യമായാണവൾ മറ്റൊരാൾക്ക്‌ വേണ്ടി കയ്യടിക്കുന്നതും

💬 Comments

View all comments