Chapter Title : ?Evil on earth✨ 3 [Jomon]
“എന്നാ പറ എന്താ ആ പേര്…?
അവൾഅല്പം ഉല്സാഹത്തോടെ ചോദിച്ചു
”കണ്ണൻ എന്നാ വിളിക്കാറ്…പക്ഷെ അത് നല്ല ദേഷ്യം വരുമ്പോളും അതുപോലെ തന്നെ സ്നേഹവും വരുമ്പോ മാത്രേ വിളിക്കൂ..“
അവൻ നൈലയുടെ സ്വഭാവമോർത്തു പറഞ്ഞു…
”കണ്ണൻ…ക്യൂട്ട് നെയിം ആണല്ലേ..“
അവന്റെയാ പേരു മനസ്സിലിട്ടുകൊണ്ടവൾ പറഞ്ഞു…
”ആ…ഞങ്ങടെ നാട്ടിൽ അതൊരു കോമ്മൺ നെയിം ആണ്…so അതുപോലൊരു സിംപിൾ നെയിം ആണ് നിനക്കും വേണ്ടത്…“
അവനവളോട് പറഞ്ഞു…
”but എനിക്ക് അറിയില്ല അങ്ങനത്തെ പേരുകൾ ഒന്നും….പക്ഷെ ഞാൻ വളർന്നതൊക്കെ ഒരു കൺവെൻറ്റിൽ ആണ് അവിടുത്തെ മദറെന്നെ ചെറുപ്പത്തിൽ ഇസബെൽ എന്ന് വിളിക്കുമായിരുന്നു…“
അവൾ പഴയതൊക്കെ ഓർത്തെടുത്തു പറഞ്ഞു
”ഇസബെൽ…അതെന്താ അങ്ങനൊരു പേര്..?
“അത് ഞാൻ അവിടെ വരുന്നതിന് മുൻപ് വേറൊരു കുട്ടി ഉണ്ടായിരുന്നു അവിടെ…എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു..but unfortunately അവൾക്ക് ബ്രെയിൻ ട്യൂമർ ആയിരുന്നു…ലാസ്റ്റ് സ്റ്റേജിൽ ആയതുകൊണ്ട് തന്നെ ട്രീറ്റ്മെന്റ് ഒന്നും possible അല്ലായിരുന്നു പോരാത്തതിന് ചെറിയ കുട്ടിയും…അവളുടെ മരണശേഷമാ സിസ്റ്റർമാർക്ക് എന്നെ കിട്ടുന്നത്…you know what…ഞാനും അവളെപ്പോലെ ആയിരുന്നെന്ന അവർ പറഞ്ഞിരുന്നത്..same attitude..same spirit…ബാക്കി എല്ലാവർക്കും ഞാൻ അമാൻഡ ആയപ്പോൾ മദറിനുമാത്രം ഞാൻ ഇസബെൽ ആയിരുന്നു…”
അവളവളുടെ ചെറുപ്പകാലത്തെ ഓർമ്മകൾ അവനോട് പറഞ്ഞു….
“ഇസബെൽ…ഇസ…യാഹ്…അത് മതി നിനക്ക്…”
അവനല്പം ആവേശത്തോടെ പറഞ്ഞു…അവൻറെ വാക്കുകൾ കേട്ട അമാൻഡ ചിരിച്ചുകൊണ്ടിരുന്നു
“ഇസ…കേൾക്കാൻ ഒരു സുഖമുണ്ട്…!
അവളും ആ പേരിനെ വിലയിരുത്തി..
”അപ്പൊൾ ഈ നിമിഷം മുതൽ അമാൻഡ എന്ന എന്റെ റഷ്യൻ ദേവതക്ക് official നിക്ക് നെയിം ആയി ഇസ എന്ന പേര് നൽകിയിരിക്കുന്നു..“
അതും പറഞ്ഞവൻ ഡ്രൈവ് ചെയ്തുകൊണ്ടിരുന്ന
💬 Comments
View all comments