0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 368

പോയ പോക്കിന് ഒരു ഷാൾ കൂടെ എടുത്തു തലയിൽ ചുറ്റിയിട്ടുണ്ട്

“ഇതെടുക്കാൻ..!

അവനു നേരെ ഒരു കീ നീട്ടികൊണ്ടവൾ പറഞ്ഞു….

”ഇത് പപ്പേടെ ബൈക്കിന്റെ അല്ലെ…?

അവനാ കീ വാങ്ങിക്കൊണ്ടു ചോദിച്ചു…ഡാനിയുടെ പഴയ മോഡൽ RD350 യുടെ ആയിരുന്നത്…അവന്റെ ചോദ്യം കേട്ട അവൾ ഒരു ചിരിയോടെ തല കുലുക്കി

“നമുക്ക് ഒരു റൈഡ് പോവാ…”

അവൾ അവന്റെ കൈ പിടിച്ചുകൊണ്ടു ചോദിച്ചു

“നിനക്ക് വട്ടാണോ പെണ്ണെ ഈ നേരം വെളുത്തതെ പുറത്ത് പോകാൻ…അതും ബൈക്കിൽ…”

തന്റെ കൈക്കു മുകളിൽ പിടിച്ച അവളുടെ കൈ എടുത്തു മാറ്റികൊണ്ട് അവൻ ചോദിച്ചു

“പ്ലീസ്…ഒറ്റ തവണ…അധികം ഒന്ന് പോണ്ട….”

അവൾ കെഞ്ചിക്കൊണ്ട് ചോദിച്ചു…പിള്ളേരു വാശി പിടിക്കുമ്പോലെ ചുണ്ടുകൾ കടിച്ചു പിടിച്ചുകൊണ്ടുള്ള അവളുടെയാ സംസാരം അവൻ ആസ്വദിക്കുകയായിരുന്നു….ഓരോ നിമിഷം കഴിയുന്തോറും അവന്റെയുള്ളിൽ അവളോട് തോന്നിയ ഇഷ്ടം കൂടി കൂടി വരുന്നതായി അവനു തോന്നി

“ശെരി വാ…”

അവനവളുടെ കൈ പിടിച്ചു പോർച്ചിലേക്ക് നടന്നു…അവിടെ തന്റെ പോർഷേക്ക് സൈഡിലായി മൂടി ഇട്ടിരുന്ന ബൈക്കിന്റെ കവർ അവനെടുത്തു മാറ്റി

“എന്നാലും നീ ഇതെങ്ങനെ കണ്ടു പിടിച്ചു…”

വണ്ടിയിൽ കയറി പോർച്ചിൽ നിന്നും പുറത്തേക്ക് എടുക്കുന്നതിനിടയിൽ അവൻ ചോദിച്ചു

“അതൊക്കെ കണ്ടു പിടിക്കും…!

നാവു കടിച്ചുകൊണ്ടവൾ പറഞ്ഞു

”ഹ്മ്മ്….വാ കേറ്….ചായ മേടിച്ചു തരാം…“

അവൻ പറഞ്ഞതും അവളോടി വന്ന് പിറകിൽ കയറി അവന്റെ ഇടുപ്പിലൂടെ കൈ ഇട്ട് കെട്ടിപിടിച്ചിരുന്നു…

”മമ്..പോകാ…‘

അവൻ വണ്ടി സ്റ്റാർട്ട്‌ ചെയ്തു…ഒരുപാട് പഴക്കം ചെന്നയാ വണ്ടി ഒട്ടും മടി കാണിക്കാതെ സ്റ്റാർട്ടായി എവിടെക്ക് പോകാനും തയ്യാറായി നിന്നു…അവൻ പതിയെ ഗിയർ മാറ്റി മുൻപോട്ടെടുത്തു ….ഗേറ്റ് കടന്നതോടെ അവനവന്റെ സ്ഥിരം ശൈലിയിൽ വണ്ടി വലിച്ചെടുത്തു…പഴയ മോഡൽ മീറ്ററിൽ വളരെ പെട്ടെന്ന് തന്നെ വണ്ടിയുടെ വേഗത 60 കടന്നു

സ്പീഡ് എന്നും ഇഷ്ടമായിരുന്ന അമാൻഡ അവനെ വളരെ ഇറുക്കത്തിൽ കെട്ടിപിടിച്ചിരുന്നു….

തണുപ്പടിക്കുന്ന കാറ്റിലും അവളുടെ മാറിടത്തിൽ നിന്നും വമിക്കുന്ന ചൂട് ഒരുപോലെ തന്നെ അവനെയും കുളിരു കോരിച്ചുകൊണ്ടിരുന്നു….അവയുടെ മൃതുലതയിൽ ലയിച്ചവൻ വണ്ടി ടൗണിലേക്ക് പായിച്ചു

പുലർച്ചെ തന്നെ കടകൾ തുറന്നവരും ജോലിക്ക് പോകുന്നവരും നിക്കറും ബനിയനും മാത്രം

💬 Comments

View all comments