0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 1.1K

സ്പോട്ടെന്ന് പറഞ്ഞാൽ..?

വീണ്ടും അവൾക്ക് സംശയം….

“അത് ഞാൻ ഇവിടെ പഠിച്ചുകൊണ്ടിരുന്ന സമയത്തു ക്ലാസ്സ്‌ കഴിഞ്ഞു വരുമ്പോ ഫ്രഡ്സ് ആയിട്ട് ചായ കുടിക്കാൻ പോക്കൊണ്ടിരുന്ന സ്ഥലമാ…ഒരു അപ്പൂപ്പന്റെ കട…അഞ്ചു രൂപക്ക് ചായയും..മൂന്ന് തരം കടിയും കിട്ടും…പക്ഷെ രാവിലെ പോയാലെ കടി കിട്ടു…പോയി നോക്കാ കടി ഒക്കെ വന്നിട്ടുണ്ടോ എന്ന്…”

അവൻ അവൾക്ക് പറഞ്ഞു കൊടുത്തു…രാവിലെ തന്നെ കോഴിക്കോട് നഗരത്തിൽ തിരക്കല്പം കുറവ് ആയത് കൊണ്ട് തന്നെ അവർ പെട്ടന്ന് തന്നെ ദേവ് പറഞ്ഞ സ്പോട്ടിൽ എത്താറായി…

“അത് എന്താ ദേവ്…?

ഹൈവേയുടെ മറുപ്പുറത്തുള്ള വലിയ കെട്ടിടവും അതിന് മുൻപിലുള്ള ആൾക്കൂട്ടവും കണ്ടവൾ ചോദിച്ചു

”ബസ്റ്റാന്റ് ആണ്….പുതിയസ്റ്റാന്റ് എന്ന് പറയും ഞങ്ങൾ…വേറൊന്ന് കൂടെ ഒണ്ട് അത് കൊറച്ചു അപ്പുറത്ത….“

പുതിയസ്റ്റാന്റ് കഴിഞ്ഞു കൊറച്ചു മുൻപോട്ട് പോയ ദേവ് അവിടെ നിന്ന് വണ്ടി ഇടത്തോട്ട് തിരിച്ചു…ചെറിയൊരു റോഡ് ആയിരുന്നത്….ഒരുവശം കോഴിക്കോട്ടെ തന്നെ വലിയ luxury hotel കളിൽ ഒന്നായ ആയ Raviz ഉം മറ്റേ വശം ചെറിയ ചെറിയ റൂമുകൾ കൊടുക്കുന്ന ഹോട്ടലുകളും ആയിരുന്നു…

ദേവ് ഗിയർ ഡൌൺ ചെയ്തു Raviz ഹോട്ടലിന്റെ പാർക്കിങ്ങിലേക്ക് കയറ്റി നിർത്തി…

അമാൻഡ പിറകിൽ നിന്നിറങ്ങി ദേവിനെയും വാനോളം തലയുയർത്തി നിൽക്കുന്ന ഹോട്ടലിനെയും മാറി മാറി നോക്കി…

അവളുടെ നോട്ടത്തിൻറെ അർഥം മനസിലാക്കിയ അവൻ ഒരു കൈ കൊണ്ടവളെ ചുറ്റി പിടിച്ചു പിറകിലേക്ക് തിരിച്ചു നിർത്തി കൊണ്ട് പറഞ്ഞു

”അതിലല്ല…ഇതില്….!

മുൻപിൽ കണ്ട ചെറിയൊരു പെട്ടികട ചൂണ്ടി അവൻ പറഞ്ഞു….നാലു ചക്രങ്ങൾ ഉള്ള തള്ളി കൊണ്ടു പോകുവാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ചെറിയ കട…മുകളിൽ

💬 Comments

View all comments