Chapter Title : ?Evil on earth✨ 4 [Jomon]
ജോയെ കാണാതെ അന്വേഷിച്ചു നടക്കുകയായിരുന്നു…അവന്റെയാ വെപ്രാളപ്പെട്ടുള്ള വരവിൽ അവളൊരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു…ഒടുക്കം അവന്റെ അമ്മയുടെ മുറിയിൽ ഒരു മൂലയിലായി നിലത്തിരിക്കുന്ന ജോയെ കണ്ടവൾ അങ്ങോട്ട് ഓടി
“ജോ….എന്താ പറ്റിയെ നിനക്ക്…?
വേവലാതിയോടെ അവനരികിൽ മുട്ടുകുത്തിയിരുന്നവൾ ചോദിച്ചു…പക്ഷെ അവനതൊന്നും കേട്ടഭാവം ഇല്ലായിരുന്നു….അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടവളുടെ നെഞ്ചും എന്തിനോ വേണ്ടി തേങ്ങി…അവളുടെ കണ്ണുകളും നിറഞ്ഞു അവൾപ്പോലുമറിയാതെ…
“ജോ…”
അവന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ടവൾ വിളിച്ചു
“മമ് ….”
അതിനൊന്നു മൂളുക മാത്രം ചെയ്തവൻ…
“എന്താടാ പറ്റ്യേ…..നോക്ക്…എന്നെ നോക്കാനാ പറഞ്ഞെ…!
അവൾ സ്വന്തം കണ്ണ് തുടച്ചുകൊണ്ട് അവന്റെ കവിളിൽ പിടിച്ചു തനിക്ക് നേരെ മുഖം തിരിച്ചു…കരഞ്ഞു ചുവന്ന കണ്ണുകളോടെ അവനവളെ നോക്കി…പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി പതിയെ ശബ്ദമില്ലാതെ കരഞ്ഞു
അവനൊന്നും പറയുന്നത് കേൾക്കാനുള്ള അവസ്ഥയിലല്ലെന്ന് മനസിലാക്കിയ ആദി തൻറെ കൈ കൊണ്ടുവന്റെ പുറം തഴുകി ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു
”ആദി…“
നിറഞ്ഞ കണ്ണുകളോടെ അവനവളെ വിളിച്ചു
”എന്തോ…?
“ഞാൻ….എനിക്ക്..എനിക്കറിയാമിപ്പോ എന്തെ അച്ഛനുമമ്മയും എങ്ങനാ ഇല്ലാണ്ടായതെന്ന്….!
”നീ എന്തൊക്കെയാ ജോ പറയുന്നേ…?
അവളവനെ ഇറുക്കെ പുണർന്നുകൊണ്ട് ചോദിച്ചു
“നേരാ…കൊന്നതാ ആ പാവങ്ങളെ…”
അത് പറയുമ്പോളവന്റെ ശബ്ദം മാറുന്നത് ആദി ഒരു ഭയത്തോടെ അറിഞ്ഞു
“ആര്…ആര് കൊന്നെന്ന്…!
പേടി വെളിയിൽ കാണിക്കാതവൾ ചോദിച്ചു
”വിശ്വനാഥൻ….ഞാൻ…ഞാനിന്ന് അയാളുടെ ഓഫീസിൽ പോയതാ….അയാളെ എന്നെ അനാഥനാക്കിയത്….“
”ജോ അടി കൊള്ളുമെ നീ…!
ദേഷ്യത്തോടെ അവനെ തന്നിൽ നിന്നടർത്തികൊണ്ട് ആദി പറഞ്ഞു….അവളുടെ മുഖം ദേഷ്യം കൊണ്ടു ചുവന്നത് കണ്ടവൻ മുഖം താഴ്ത്തി ഇരുന്നു
“നിന്നോട് ആരാ നീ അനാഥൻ ആണെന്ന് പറഞ്ഞത്…ഏഹ്…നിനക്ക് അമ്മ ഇല്ലേ…ചെറിയച്ഛൻ ഇല്ലേ…ഞാൻ ഇല്ലേ…?
അവസാനമായി അവൾ പറഞ്ഞത് കേട്ടവൻ മുഖമുയർത്തി നോക്കി…പിന്നെ പതിവ് പോലുള്ളൊരു ചിരി നൽകാൻ ശ്രമിച്ചു….
നിറഞ്ഞ കണ്ണുകളുമായി ചിരിക്കാൻ ശ്രമിക്കുന്ന ജോയെ ആദി ഒരു വല്ലായികയോടെ നോക്കി
”പോയവർ പോയി ജോ….നമുക്ക് അതിലിനി ഒന്നും ചെയ്യാനില്ല…“
അവളവന്റെ കവിളിൽ ഒരു കൈ വച്ചുകൊണ്ട് പറഞ്ഞു…അത് കേട്ട ജോയുടെ ചുണ്ടിൽ ഒരു ചെറിയ ചിരി വിടർന്നു
അവനവളുടെ കൈക്ക് മുകളിൽ തന്റെ കൈ ചേർത്തു വച്ചു…
”പക്ഷെ എനിക്ക് ചെയ്യാൻ ഇനിയും
💬 Comments
View all comments