0%

Chapter Title : ?Evil on earth✨ 4 [Jomon]

Author : Jomon Read All Parts 1.1K

നിറയാൻ തുടങ്ങി…താനിന്ന് അച്ഛന്റെയും അമ്മയുടെയും സ്നേഹം അനുഭവിക്കാതെ വളരുന്നതിന് കാരണം ഇയാളാണെന്ന ഭീകരമായ സത്യം അവനെ കാർന്നു തിന്നാൻ തുടങ്ങി….

അവനാ ഫോട്ടോ കൈവെള്ളയിലിട്ട് ചുരുട്ടിക്കൂട്ടി…വിശ്വനാഥനെ അതുപോലെ ഞെരിച്ചില്ലാതാക്കാൻ അവന്റെ ഹൃദയം മുറവിളി കൂട്ടി

ചായയുമായി കയറി വന്ന ആദി റൂമിൽ ജോയെ കാണാതെ അന്വേഷിച്ചു നടക്കുകയായിരുന്നു…അവന്റെയാ വെപ്രാളപ്പെട്ടുള്ള വരവിൽ അവളൊരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു…ഒടുക്കം അവന്റെ അമ്മയുടെ മുറിയിൽ ഒരു മൂലയിലായി നിലത്തിരിക്കുന്ന ജോയെ കണ്ടവൾ അങ്ങോട്ട് ഓടി

“ജോ….എന്താ പറ്റിയെ നിനക്ക്…?

വേവലാതിയോടെ അവനരികിൽ മുട്ടുകുത്തിയിരുന്നവൾ ചോദിച്ചു…പക്ഷെ അവനതൊന്നും കേട്ടഭാവം ഇല്ലായിരുന്നു….അവന്റെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടവളുടെ നെഞ്ചും എന്തിനോ വേണ്ടി തേങ്ങി…അവളുടെ കണ്ണുകളും നിറഞ്ഞു അവൾപ്പോലുമറിയാതെ…

“ജോ…”

അവന്റെ തോളിൽ പിടിച്ചു കുലുക്കികൊണ്ടവൾ വിളിച്ചു

“മമ് ….”

അതിനൊന്നു മൂളുക മാത്രം ചെയ്തവൻ…

“എന്താടാ പറ്റ്യേ…..നോക്ക്…എന്നെ നോക്കാനാ പറഞ്ഞെ…!

അവൾ സ്വന്തം കണ്ണ് തുടച്ചുകൊണ്ട് അവന്റെ കവിളിൽ പിടിച്ചു തനിക്ക് നേരെ മുഖം തിരിച്ചു…കരഞ്ഞു ചുവന്ന കണ്ണുകളോടെ അവനവളെ നോക്കി…പിന്നെ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി പതിയെ ശബ്ദമില്ലാതെ കരഞ്ഞു

അവനൊന്നും പറയുന്നത് കേൾക്കാനുള്ള അവസ്ഥയിലല്ലെന്ന് മനസിലാക്കിയ ആദി തൻറെ കൈ കൊണ്ടുവന്റെ പുറം തഴുകി ആശ്വാസിപ്പിച്ചു കൊണ്ടിരുന്നു

”ആദി…“

നിറഞ്ഞ കണ്ണുകളോടെ അവനവളെ വിളിച്ചു

”എന്തോ…?

“ഞാൻ….എനിക്ക്..എനിക്കറിയാമിപ്പോ എന്തെ അച്ഛനുമമ്മയും എങ്ങനാ ഇല്ലാണ്ടായതെന്ന്….!

”നീ എന്തൊക്കെയാ ജോ പറയുന്നേ…?

അവളവനെ ഇറുക്കെ പുണർന്നുകൊണ്ട് ചോദിച്ചു

“നേരാ…കൊന്നതാ ആ പാവങ്ങളെ…”

അത് പറയുമ്പോളവന്റെ ശബ്ദം മാറുന്നത് ആദി ഒരു ഭയത്തോടെ അറിഞ്ഞു

“ആര്…ആര് കൊന്നെന്ന്…!

പേടി വെളിയിൽ കാണിക്കാതവൾ ചോദിച്ചു

”വിശ്വനാഥൻ….ഞാൻ…ഞാനിന്ന് അയാളുടെ ഓഫീസിൽ പോയതാ….അയാളെ

💬 Comments

View all comments