0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.6K

പെണ്ണും ഉണ്ടായിരുന്നു…ഇരുവരും പേടിച്ചു നില്കുകയാണ്….ദേവാ പെണ്ണിന്റെ കയ്യിൽ പിടിച്ചിരിക്കുന്ന കുഞ്ഞിനെ നോക്കി….എന്താ നടക്കുന്നതെന്ന് അറിയാതെ അത് കരച്ചിലായിരുന്നു…സാധാരണ മേൽ പാലത്തിനു കീഴിൽ കാണാറുള്ള പോലീസ് വണ്ടിയവിടെ ഉണ്ടോയെന്നു ദേവ് നോക്കി…എന്നാലവിടം ശൂന്യമായിരുന്നു

എങ്ങനെ എങ്കിലും ഇതൊത്തു തീർപ്പ് ആക്കിയാലേ തനിക്ക് പോകാൻ പറ്റുമെന്ന് മനസിലായ ദേവ് അവിടേക്ക് ചെന്നു

“ചേട്ടാ എന്താ പ്രശ്നം…ബ്ലോക്ക്‌ ആയത് കണ്ടില്ലേ…?

മുൻപിൽ നിൽക്കുന്ന വയസ്സനോട് അവൻ ചോദിച്ചു…

”ബ്ലോക്ക്‌ ആയാൽ നിനക്ക് എന്താടാ…ടോ താൻ ഞാൻ ചോദിച്ചതിന് സമാധാനം പറ…“

വീണ്ടും മുൻപിൽ നിൽക്കുന്ന പ്രായമായ ആളെ നോക്കി ആ ചെറുപ്പക്കാരൻ അലറി…എന്നാൽ ദേവിനെ ഒന്ന് ദയനീയമായി നോക്കുക മാത്രാണ് അയാൾ ചെയ്തത്…അത് കണ്ട ദേവിന് അയാളൊരു പാവമെന്ന് തോന്നി

”ചേട്ടൻ കാര്യം പറ..എന്താ പ്രശ്നം..?

വളരെ സൗമ്യമായി അവൻ ചോദിച്ചു

“അത് മോനെ…ഇവിടെ മുൻപോട്ട് പോകാനുള്ള സിഗ്നൽ വന്നപ്പോ ഞാൻ വണ്ടി മുൻപിലേക്ക് എടുത്തത…പെട്ടെന്നാണ് മറുവശത്തു നിന്നീ പയ്യൻ വണ്ടിയുമായി വന്നത്…ബ്രേക്ക്‌ പിടിച്ചെങ്കിലും ഈ ബൈക്ക് വന്നു തട്ടിയിരുന്നു…കുഞ്ഞിനു സുഖമില്ലാത്തതു കൊണ്ട് ആശുപത്രിയിൽ പോകാൻ ഇറങ്ങിയത അപ്പോളാ ഇങ്ങനൊരു പ്രശ്നം…”

അയാൾ സങ്കടം നിഴലിച്ച സ്വരത്തിൽ പറഞ്ഞു

“കൂടെ വേറെ ആണുങ്ങൾ ഒന്നുമില്ലേ…?

പിറകെ നിക്കുന്ന സ്ത്രീകളെ നോക്കിയവൻ ചോദിച്ചു

”മരുമോൻ ഉണ്ടായിരുന്നു കൂടെ…ഓഫീസിൽ എന്തോ പ്രശ്നം ഉണ്ടെന്നു പറഞ്ഞു വിളി വന്നതോടെ പാതി വഴിക്ക് അവനെ ഇറക്കി പോന്നതാ ഞങ്ങൾ..“

അയാളുടെ സംസാരം കേട്ടപ്പോഴേ ദേഷ്യം കൊണ്ടാ പയ്യൻ ദേവിനെ തള്ളി മാറ്റി വയസ്സനു മുൻപിൽ കേറിനിന്ന് ചീറി

”മരുമോനേം മോളേം ഒണ്ടാക്കാൻ പോണതിന് താൻ എന്തിനാടോ പരട്ടെ

💬 Comments

View all comments