0%

Chapter Title : ?Evil on earth✨ 6 [Jomon]

Author : Jomon Read All Parts 1.6K

ചെവിയിൽ അലയടിച്ചതും ഒരലർച്ചയോടെ സൈഡ് മാറി നിർത്തിയിരുന്ന ഒരു കാറിനു ബൊണറ്റിലേക്ക് ഒരുത്തൻ വന്നടിച്ചു വീണു….നിലത്തു കൈ കുത്തി ജോ എണീറ്റതും മറുപുറത്തു നിന്നവൻ നിലത്തേക്ക് ഊർന്നു വീണു….

വാരിയെല്ലും വയറും വരുന്ന ഭാഗം പൊതിഞ്ഞു പിടിച്ചുകൊണ്ടവൻ നിലത്തു കിടന്നു ഉരുണ്ടു…അവക്തമായ ശബ്ദത്തിൽ അവന്റെ കരച്ചിലിന്റെ സ്വരം അവിടെ മുഴങ്ങി കേട്ടു കൊണ്ടിരുന്നു….ഇതെല്ലാം കണ്ടു കൊണ്ടു നിന്ന ആന്റണി മുൻപിൽ നിന്ന വയസ്സന്റെ തോളിൽ കൈ വച്ചുകൊണ്ട് പറഞ്ഞു

“പ്രശ്നമൊന്നുമില്ല….നിങ്ങൾ പൊയ്ക്കോളു…”

അതും പറഞ്ഞയാൾ ദേവിനെ നോക്കി..ആ നോട്ടത്തിൻറെ അർഥം മനസിലായത് പോലവൻ ഒന്ന് ചിരിച്ചു കാണിച്ച ശേഷം മുൻപിൽ മറിഞ്ഞു കിടന്ന ബൈക്ക് എടുത്തു റോഡരികിലേക്ക് മാറ്റി സ്റ്റാൻഡിൽ ഇട്ടു

നിമിഷങ്ങൾ കൊണ്ടു തന്നെ ദേവിന്റെ വരിയിലുണ്ടായിരുന്ന വണ്ടികൾ ചലിച്ചു തുടങ്ങി…നിലത്തു വീണു കിടക്കുന്നവനെ ജോ ഷർട്ടിൽ കുത്തി പിടിച്ചു പൊക്കി എടുത്തു…..പിന്നീട് അവന്റെ മുഖത്തു നോകിയൊന്നു ചിരിച്ച ശേഷം റോഡരിലേക്ക് തള്ളിയിട്ടു…പഴംതുണി വീഴും പോലെ അവനാ റോഡരികിൽ വീണു കിടന്നു

ആന്റണി കൂടി വന്നതോടെ ജോ ഒന്നും മിണ്ടാതെ വന്നു കാറിൽ കയറി….മുൻപിലെ തിരക്കൊന്നു കുറഞ്ഞപ്പോൾ അവരുടെ കാറും നീങ്ങി തുടങ്ങി….ജോയെ ഇടക്ക് കണ്ണാടിയിലൂടെ നോക്കി മിണ്ടാതെ ഇരിക്കുകയായിരുന്നു ജെസിയും ആന്റണിയും…ആദി ആവട്ടെ അവനെ അത്ഭുതത്തോടെ നോക്കി ഇരുന്നു…

അവളുടെയാ ഇരുത്തം കണ്ട് ചിരി വന്നയവൻ കണ്ണാടിയിലൂടെ നോക്കിയവളെ ഒരു കണ്ണടച്ചു കാണിച്ചു…

“ഏഹ്…”“

പെട്ടെന്നവന്റെയാ ചെയ്ത്തിൽ നാണവും അത്ഭുതവും മാറി മാറി വന്നയവൾ ആരെങ്കിലും അത് കണ്ടോ എന്ന് ആശങ്കയോടെ ചുറ്റിനും നോക്കി…

പിന്നെ അവനെ കാണാത്ത രീതിയിൽ പുറത്തേക്ക് നോക്കി ഇരുന്നു….സന്ത്യമയങ്ങി

💬 Comments

View all comments