Chapter Title : ?Evil on earth✨ 6 [Jomon]
140 ഇൽ കയറിയതും ദേവിന്റെ കാറിന്റെ ഓട്ടോമാറ്റിക് ബ്രേക്ക് ആക്റ്റീവ് ആയതും ഒരുമിച്ചായിരുന്നു…എന്താണ് സംഭവിച്ചതെന്ന് മനസിലാവാതെ ബ്രേക്ക് ജാമായി മുന്പിലോട്ട് ടയറുകൾ നിരങ്ങി പോകുന്ന പോർഷേയിലിരുന്നവൻ അഞ്ജുവിന്റെ കാറിനെ നോക്കി….
പതിവിന് വിപരീതമായി അവരുടെ കാറിന്റെ എക്സ്സോസ്റ്റ് പൈപ്പിൽ നിന്നും വലിയ വലിയ തീനാളങ്ങൾ പുറത്തേക്ക് തെറിക്കുന്ന കാഴ്ച കണ്ടയവൻ ഞെട്ടിപ്പോയി….
“നീലു….”“
അവന്റെ ചുണ്ടുകൾ പേടിയോടെ ആ പേരുകൾ പതിയെ മന്ത്രിച്ചു….
”“”“”ബ്ഹും“”“”
വലിയൊരു പൊട്ടിത്തെരിയോടെയാ കാർ മുകളിലേക്ക് പൊങ്ങി…….
ബ്രേക്ക് പിടിച്ചു നിയന്ത്രണം വിട്ട ദേവിന്റെ കാർ സൈഡിലെ ഇരുമ്പു കമ്പികളിലേക്ക് ഇടിച്ചു കയറി…
Nissan GTR ന്റെ എഞ്ചിൻ പൊട്ടിത്തെറിച്ചു കൊണ്ടു മുകളിലേക്ക് ഉയർന്നു പൊങ്ങിയതും വായുവിൽ വെച്ചു തന്നെയാ കാറിനുള്ളിലെ സിലിണ്ടറും കത്തിച്ചിതറി….
അലറി നിലവിളിച്ചുകൊണ്ടിരുന്ന അഞ്ജുവിനെയും നീലുവിനെയും കത്തിത്തെറിച്ചയാ തീ നാളം വന്നു വിഴുങ്ങി…
ഉയർന്നു പൊങ്ങിയ കാർ വീണ്ടും അകത്തു വച്ചു പൊട്ടിച്ചിതറിയത് കണ്ട ദേവ് അനങ്ങാൻ പോലുമാവാതെ സീറ്റിലിരുന്നു…
വലിയൊരു അലർച്ചയോടെയാ കത്തിയെരിഞ്ഞ ഇരുമ്പു കഷ്ണം റോഡിൽ വന്നു വീണു…അതൊരു കാർ ആയിരുന്നോ എന്ന് പോലും സംശയിക്കും വിധത്തിൽ ചിതറി പോയിരുന്നാ വണ്ടി
യാന്ത്രികമായി ഡോർ തുറന്നിറങ്ങിയ ദേവ് നിറഞ്ഞ കണ്ണുകളുമായി റോഡിൽ മുട്ടുകുത്തി വീണു
“ഹ്മ്മ്…ഏഹ്…നീ…നീലു…..മമ്…”
നിലത്തു കുത്തിയ കൈയിൽ അടർന്നു വീഴുന്ന കണ്ണുനീർ തുള്ളികൾ നോക്കിയവൻ അവിടെ ഇരുന്നു
മുൻപിലേക്ക് തലയുയർത്തി നോക്കാൻ അവനു പേടിയായിരുന്നു……
“”“”““ആആആ…….”“”“”“
റോഡിലേക്ക് തല കുനിച്ചിരുന്നവൻ അലറി കരഞ്ഞു…..പിന്നെ തന്റെ കാറിന്റെ ഡോറിൽ ശക്തിയായി മുഷ്ടി ചുരുട്ടി ഇടിച്ചു കൊണ്ടുവൻ അലറി………
“”“”ടക്ക്…ടക്ക്…ടം….ട്ട്…..“”“”
അവന്റെ സർവ്വശക്തിയുമെടുത്തുള്ള ഇടിയിൽ ചളുങ്ങി
💬 Comments
View all comments